26 NOVEMBER 2025
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

FEATURES

ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കും.. എല്ലാ യാത്രക്കാരും അറിഞ്ഞിരിക്കേണ്ടത്.

3 months 27 days 16 hours 27 minutes 57 seconds ago

അറിയേണ്ട നിയമങ്ങള്‍:-

 

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 102 കോടി രൂപ മൂല്യം വരുന്ന ലഗേജുകളും വസ്തു വകകളുമാണ് ഇന്ത്യയിലെ 55 എയര്‍പോര്‍ട്ടുകളിലായി ഉടമസ്ഥര്‍ ഇല്ലാത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഇതില്‍ മൊബൈല്‍ ഫോണ്‍, ഐപാഡ്, ലാപ്ടോപ്, കാമറകള്‍, പേഴ്സുകള്‍, വില പിടിച്ച ആഭരണങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയും ഉണ്ട്. ഇത് വിമാന യാത്രക്കാര്‍ മറന്നു പോയതോ, വിമാന ജോലിക്കാര്‍ ലോഡ് ചെയ്യാന്‍ മറന്നതോ, മാറിപ്പോയതോ ആയിരിക്കാം.

 

ഇതില്‍ 28 കോടി രൂപ മൂല്യം വരുന്ന ബാഗേജുകള്‍ക്ക് മാത്രമാണ് തിരികെ ആവശ്യപ്പെട്ട് ഉടമസ്ഥന്മാര്‍ അധികൃതരെ സമീപിച്ചതും തിരിച്ചു വാങ്ങിയതും.

വിമാന താവളങ്ങളില്‍ സുരക്ഷാ ജോലി ചെയ്യുന്ന കേന്ദ്ര സേനയായ സി.ഐ.എസ്.എഫ് (സെന്‍ട്രല്‍ ഇന്റസ്ട്രിയാല്‍ സെക്യൂരിറ്റി ഫോഴ്സ്) വൃത്തങ്ങള്‍ വെളിപ്പെടുത്തിയ കണക്കാണിത്.

 

 ഒരിക്കൽ  ലഗേജ് നഷ്ടപ്പെട്ടാല്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന മനോഭാവമാണ് പല യാത്രക്കാരുടെതും എന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങള്‍ വിലയിരുത്തുന്നു.

ഇത്തരത്തില്‍ ലഭിക്കുന്ന സാധനങ്ങള്‍ സി.ഐ.എസ്.എഫ് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറും. ഇവ കണ്ടു കിട്ടുന്ന തിയ്യതി മുതല്‍ ഒരു വര്‍ഷം വരെ സൂക്ഷിക്കും. അതിനു ശേഷം ലേലം ചെയ്തു വില്‍ക്കുകയാണ് ചെയ്യുക. 

 

മറന്നു പോയതോ മറ്റു സാങ്കേതിക കാരണങ്ങളാല്‍ ലഭിക്കാതെ പോയതോ ആയ ലഗേജുകള്‍ എങ്ങിനെയാണ് തിരിച്ചു ലഭിക്കുക? ആരോടാണ് പരാതിപ്പെടുക ?

ഇതിനു കൃത്യമായ ഉത്തരമുണ്ട്. അതിനായി എയര്‍പോര്‍ട്ട് അധികൃതരെയാണ് ബന്ധപ്പെടേണ്ടത്. എന്നാല്‍ ഓരോ ദിവസവും എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇത്തരത്തില്‍ ലഭിക്കുന്ന യാത്രക്കാരുടെ ലഗേജുകളുടെയും മറ്റു വസ്തുക്കളുടെയും വിശദ വിവരങ്ങള്‍ സി.ഐ.എസ്.എഫ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.

നഷ്ടപ്പെട്ടു പോയ വസ്തുക്കള്‍ തിരിച്ചു കിട്ടുന്നതിനായി സി.ഐ.എസ്.എഫ് വെബ്സൈറ്റിലെ “lost-and-found” എന്ന ഓപ്ഷന്‍ ഉപയോഗിക്കാം. 

 

http://www.cisf.gov.in/ എന്ന അഡ്രസ്സില്‍ സി.ഐ.എസ്.എഫ് വെബ്സൈറ്റിലേക്ക് പ്രവേശിക്കുക. അതിനു ശേഷം ഇടത്തേ അറ്റത്ത്‌ രണ്ടാമതായി കാണുന്ന ‘Lost & Found at Airports and Delhi Metro’ എന്ന മെനു ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘Lost and Found Items’ എന്ന പേജിലേക്ക് പ്രവേശിക്കാം. അതില്‍ ‘Airport, DMRC’ എന്ന രണ്ടു ബട്ടണുകള്‍ കാണാം. അതില്‍ ‘Airport’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘Airport – Lost and Found Items’ എന്ന ഓപ്ഷനിലേക്ക് പ്രവേശിക്കാം. അതില്‍ ‘Airport’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ രാജ്യത്ത് സി.ഐ.എസ്.എഫ് ന് സുരക്ഷാ ചുമതലയുള്ള എല്ലാ എയര്‍പോര്‍ട്ടുകളുടെയും ലിസ്റ്റ് വരും. ഏതാണോ എയർപോർട്ട് അത് സെലക്ട് ചെയ്യുക.

അടുത്ത കോളത്തിൽ യാത്ര ചെയ്ത തിയതിയും സെലക്ട് ചെയ്ത് എൻറർ(Go) ചെയ്താൽ അന്നേദിവസം ലോസ്ന് ആയ എല്ലാ ഐറ്റത്തിൻറേയും ലിസ്റ്റ് കാണാം, മാത്രമല്ല, അന്നേ ദിവസം ട്യൂട്ടിയിലുണ്ടായിരുന്ന ഒാഫീസറുടെ ഡീറ്റയിൽസും കിട്ടും.

തനിക്കു കളഞ്ഞു പോയതെന്താണോ, അത് തിരികെ ലഭിക്കാൻ ഇതിലും ഉതകുന്ന മറ്റൊരു മാർഗ്ഗം ഇല്ല.

 

ലഗേജ് കൊണ്ടുപോകാൻ നമ്മൾ വരുന്ന ടാക്സി വാടകവരെ കിട്ടും നമ്മൾ വന്ന ഫ്ലൈറ്റ് ഏതാണോ അതിന്റെ ഓഫീസുമായി ബന്ധപെടുക...

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

പ്രവാസലോകത്ത്‌ നിന്നും സായി ടീച്ചറെയും തങ്കു പൂച്ചയെയും അനുകരിക്കുന്ന പൊന്നു എന്ന കൊച്ചു മിടുക്കി!

4 mins ago

പ്രവാസലോകത്ത്‌ നിന്നും സായി ടീച്ചറെയും തങ്കു പൂച്ചയെയും അനുകരിക്കുന്ന പൊന്നു എന്ന കൊച്ചു മിടുക്കി! ...

B Positive - ഗൾഫ് തകർന്നു എല്ലാ പ്രവാസികളുടെയും ജോലി പോകുമെന്നു നിലവിളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

4 mins ago

B Positive - ഗൾഫ് തകർന്നു എല്ലാ പ്രവാസികളുടെയും ജോലി പോകുമെന്ന്  നിലവിളിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ...

മസ്കറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ പ്രവാസിയുടെ അനുഭവക്കുറിപ്പ്

4 mins ago

കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം മസ്കറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ മസ്കറ്റ് മലയാളീസ് അംഗമായ സുശീല്‍ കുമാര്‍ എന്ന പ്രവാസിയുടെ അനുഭവക്കുറിപ്പ്..  ...

പ്രവാസിക്ക് തുല്യം പ്രവാസി മാത്രം.. വില്യംസിനെ സഹായിച്ച അനിലിനെ തേടി ഷാബുവിന്‍റെ സഹായഹസ്തം

4 mins ago

തനിക്ക് ലഭിച്ച സീറ്റൊഴിഞ്ഞുകൊടുത്ത് കാരുണ്യം കാട്ടിയ അനിൽകുമാറിനെ തേടിയെത്തുന്നത് മറ്റൊരു പ്രവാസിയുടെ കാരുണ്യം.!! ...

Pravasi Repatriation flights command by Air India Express women Captains - Muscat

4 mins ago

Two Air India Express flights took off, few minutes back, almost simultaneously, one from Trichy in Tamil Nadu and the other from Kochi, Kerala. ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2025. |
62111842 Hits