തനിക്ക് ലഭിച്ച സീറ്റൊഴിഞ്ഞുകൊടുത്ത് കാരുണ്യം കാട്ടിയ അനിൽകുമാറിനെ തേടിയെത്തുന്നത് മറ്റൊരു പ്രവാസിയുടെ കാരുണ്യം.!!
കഴിഞ്ഞ ആഴ്ചയാണ് അനിൽകുമാറിനെ കാരുണ്യം നിറഞ്ഞ പ്രവർത്തി പ്രവാസലോകം ഏറ്റെടുത്തത്.
സ്വന്തം അസുഖം വകവെക്കാതെ, മറ്റൊരാൾക്ക് താങ്ങായത്. രണ്ടുവയസുകാരനായ മകൻ സാവിയോയെ അവസാനമായി ഒരുനോക്ക് കാണാൻ വില്യംസ് എന്ന ആൾക്ക് തന്റെ സീറ്റ് ഒഴിഞ്ഞു കൊടുത്ത് അനിൽ കുമാർ മാതൃക ആയത്.
യാത്രക്കാർ ആരെങ്കിലും മാറികൊടുത്താൽ മാത്രമേ വില്ല്യംസിന് പോകുവാൻ സാധിക്കുമായിരുന്നുള്ളൂ. മസ്‌കറ്റിലെ മലയാളികൾക്കിടയിലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഈ വാർത്ത വന്നതിനെ തുടർന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ അനിൽകുമാറുമായി സംസാരിക്കുകയും അദ്ദേഹം പൂർണ മനസോടെ മാറി നൽകുകയായിരുന്നു.
ബുആലിയിലെ ഫിഷറീസ് കമ്പനി ജോലിക്കാരനായിരുന്ന അനിൽകുമാർ ശസ്ത്രക്രിയക്ക് ശേഷമുള്ള തുടർചികിത്സക്കും വിശ്രമത്തിനുമായിട്ടാണ് നാട്ടിലേക്ക് പോകുവാനിരുന്നത്. ജോലി നഷ്ടപ്പെട്ട് ഇരിക്കുകയായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ മാസം 24നാണ് വയറുവേദന അനുഭവപ്പെട്ടത്. തുടർ പരിശോധനയിൽ കരളിന് താഴെ ഉള്ള ട്യൂബിൽ കല്ലാണെന്ന് കണ്ടെത്തുകയും മസ്കത്തിൽ ഇതിനായുള്ള ശസ്ത്രക്രിയയും നടത്തിയിരുന്നു. തുടർ ചികിത്സക്കും വിശ്രമത്തിനും വേണ്ടി നാട്ടിലേക്ക് മടങ്ങുവാനാണ് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തത്. ഇതിനിടെ ഇദ്ദേഹത്തിന് മഞ്ഞപിത്തവും പിടിപെട്ടു..
ഈയൊരു അവസ്ഥയിൽ പോലും മറ്റൊരാളുടെ വിഷമം മനസ്സിലാക്കി അവർക്ക് താങ്ങായ അനിൽകുമാറിന്റെ വാർത്ത മാധ്യമങ്ങളിലൂടെയാണ് ഷാബു അറിയുന്നത്.
അനിൽകുമാറിനെ മൊബൈൽ നമ്പർ കണ്ടെത്തി അദ്ദേഹത്തെ നേരിട്ട് വിളിക്കുകയും തുടർ ചികിത്സയ്ക്കുള്ള തുക നൽകുകയായിരുന്നു.
ഷാബു. ജി, മസ്കറ്റിലെ അറിയപ്പെടുന്ന വ്യവസായി, Insys.M.E എന്ന സ്ഥാപനത്തിന്റെ സി.ഈ.ഒ, ഒമാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സാന്നിധ്യം കൂടിയാണ്. അദ്ദേഹത്തിന് മസ്‌കറ്റ് മലയാളീസിന്റെ സ്നേഹാദരം!!!




