സൂക്ഷിക്കുക ഈ പുതിയ തട്ടിപ്പ് - ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ പേരില്‍ സമ്മാനാര്‍ഹരെന്നും പറഞ്ഞു തട്ടിപ്പ്!!
ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ പേരിലും തട്ടിപ്പ്. സമ്മാനാര്‍ഹരായെന്ന് കാട്ടി സന്ദേശങ്ങള്‍ നല്‍കി ബാങ്ക് അക്കൗണ്ടുകള്‍ ശേഖരിച്ചാണ് തട്ടിപ്പ്.
പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. സമ്മാനപദ്ധതിയുടെ ഭാഗമായ നറുക്കെടുപ്പില്‍ പണം ലഭിച്ചിട്ടുണ്ടെന്നും പണം കൈമാറുന്നതിന് ബാങ്ക് വിവരങ്ങള്‍ വേണമെന്നും പറഞ്ഞാണ് വിളിക്കുന്നത്.
സംശയം തോന്നിയവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് വിളിച്ച് അന്വേഷിക്കുമ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. മലയാളികള്‍ അടക്കമുള്ളവര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ഹൈപ്പര്‍മാര്‍ക്കറ്റ് അധികൃതരും പരാതി നല്‍കിയിട്ടുണ്ട്.
നേരത്തെ ടെലികോം കമ്പനികള്‍, ആഭ്യന്തര രാജ്യാന്തര ബാങ്കുകള്‍ എന്നിവയുടെ പേരിലാണ് ഇത്തരം സംഘം പണം തട്ടിയെടുത്തിരുന്നത്. വിദേശികളടക്കം നിരവധി പേര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിരുന്നു. കേന്ദ്ര ബാങ്ക്, നാഷണല്‍ ബാങ്ക്, ഒമാന്‍ ടെല്‍ തുടങ്ങിയവര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്.




