ഇന്ന് രണ്ടു പ്രതിഭകളെയാണ് മസ്കറ്റ് മലയാളീസ് നാരീയത്തിലൂടെ പരിചയപെടുത്തുന്നത്

മലയാള സിനിമ പിന്നണിയിൽ തികച്ചും വ്യത്യസ്തമായ ഒരു നാരീ മുഖം സൗമ്യ സനാഥനൻ.
ഏഷ്യാനെറ്റിലെ മഗരിസ എന്ന പരിപാടിയിലൂടെ വളരെ ചെറുപ്പത്തിൽ തന്നെ തന്റെ ഒൻപതാമത്തെ വയസ്സിൽ സംഗീത ലോകത്തേക്ക് കടന്നുവന്ന പ്രതിഭ.
രവീന്ദ്രമാഷിന്റെ സംഗീതത്തിൽ ദാസേട്ടനോടൊപ്പം പാട്ടുപാടി തുടക്കം കുറിച്ചു പിന്നീട് ചതുരംഗം, സായവർ തിരുമേനി, വസന്തത്തിന്റെ കനൽ വഴികളിൽ, ധനയാത്ര എന്നീ ചിത്രങ്ങളിലൂടെ പിന്നണി ഗാന രംഗത്ത് സജീവ സാന്നിധ്യം അറിയിച്ചു.
സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഈ നാരീതിലകം 8 വാദ്യോപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുമെന്നതും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നു. ദൂരദർശനിൽ സംഗീത സംവിധായക കൂടിയായ സൗമ്യ, പ്രിയ ഗായിക പ്രീത കണ്ണനോടൊപ്പം വന്ദേമാതരത്തിന്റെ അക്കെപ്പള്ള വീഡിയോയും ചെയ്തിട്ടുണ്ട്.
കെ.ജെ.മെലിസ്‌മ
ഗിത്താർ എന്ന വാദ്യോപകരണത്തെ അനായാസം കൈകാര്യം ചെയുന്ന മെലിസ്മക്ക് പകരം വെക്കാൻ നാരികളിൽ ഇന്ന് ആരുമില്ല. ഈ ചുരുങ്ങിയ സമയം കൊണ്ട് യേശുദാസ്,ഹരിഹരൻ , ഉണ്ണിമേനോൻ, കെ സ് ചിത്ര തുടങ്ങി നിരവധി പ്രഗത്ഭരുടെ കൂടെ സ്റ്റേജ് ഷോസ് നടത്തി
2007ൽ ചെന്നൈ വെച്ച് നടന്ന മത്സരത്തിൽ ബെസ്റ്റ് മെലഡി ആർട്ടിസ്റ് ആയ ഈ കാലകരിക്കു വീണയിലും ഗിത്താറിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.
ലണ്ടൻ ട്രിനിറ്റിയിൽ നിന്ന് പ്ലെക്ട്രം ഗിറ്റാറിൽ 8th ഗ്രേഡ് ലഭിച്ച ഈ കലാകാരി ഇതിനോടകം മലയാളം, തമിഴ്,തെലുങ്ക്,കന്നഡ എന്നീ ഭാഷകളിൽ നിരവധി സിനിമകൾക്ക് പ്ലേ ബാക്ക് ചെയ്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ജിറ്ററിസ്റ്റ് എന്ന് ഗാന ഗന്ധർവ്വൻ വി8ശേഷിപ്പിച്ച ഈ കലാകാരിക്കു
മസ്കറ്റ് മലയാളീസിന്റ നാരീയത്തിലേക് സ്വാഗതം..
ഇവരോടൊപ്പം സിനിമാ കലാരംഗത്ത് നിരവധി കഴിവുകള്‍ തെളിയിച്ച നാരീരത്നങ്ങള്‍ അണിയിച്ചൊരുക്കുന്ന മസ്കറ്റ് മലയാളീസ് "നാരീയം" സംഗീത നൃത്തരാവ് ഈ മാസം 18ന് റൂവി അല്‍ ഫലാജ് ഗ്രാന്‍ഡ് ഹാളില്‍ തീര്‍ച്ചയായും ഏവര്‍ക്കും വ്യതസ്ത അനുഭവം ആയിരിക്കും നല്‍കുക.
നാരീയത്തിനു പിന്തുണ നല്‍കുവാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ഈ ലിങ്കിലൂടെ - https://goo.gl/NQgWrQ മാറ്റാവുന്നതാണ്.
നാരീയം റിംഗ്ടോണ്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കുക - Link: http://muscatmalayalees.com/nareeyam.php
ഒമാനിലെ എല്ലാ സുഹൃത്തുകള്‍ക്കും ഈ വിവരം ഷെയര്‍ ചെയ്തു നല്‍കുക..




