സോഷ്യല്‍ മീഡിയയിലൂടെ പുതുബന്ധവും സുഖവും തേടി പോകുന്നവരുടെ ശ്രദ്ധയ്ക്ക്..

സോഷ്യല്‍മീഡിയ വഴി ഒരുപാട് ഗുണാനുഭവങ്ങള്‍ നമ്മള്‍ ദിനവും കാണുന്നതാണല്ലോ.. പക്ഷെ അതിനിടയില്‍ നിരവധി ആളുകള്‍ അബദ്ധത്തില്‍പെട്ട് ജീവിതം താറുമാറായി പോകുന്നത് അടുത്തിടെ കൂടുതലായി കാണുന്നു.. അതില്‍ കൂടുതലും വിദ്യാഭാസവും ലോകവിവരവും ഉള്ളവരും പെടുന്നു എന്നുള്ളതാണ് ദുഃഖകരം.
വിവിധ പേരുകളില്‍ പല രാജ്യക്കാരുടെ ആകര്‍ഷിക്കുന്ന പ്രൊഫൈല്‍ ചിത്രത്തോടൊപ്പം വരുന്ന വ്യാജ സൌഹൃദ ബന്ധങ്ങളിലേക്ക് ചാടുന്നവര്‍ അറിയുന്നില്ല അത് വെറും നൈമിഷികമായ സുഖത്തിനേക്കാളേറെ അവരവരുടെ ജീവിതം തന്നെ കൈവിട്ടു പോകുന്ന തരത്തിലുള്ള ചതികുഴിയിലാണ് എന്നുള്ള കാര്യം.
തുടക്കത്തില്‍ നല്ല രീതിയില്‍ വരുന്ന ചാറ്റുകള്‍ വഴി മാറി ലൈംഗിക ചുവയുള്ള ഓഫറുകള്‍ നല്‍കി ഫോണ്‍ നമ്പര്‍ കൈമാറി വീഡിയോ ചാറ്റുകളിലേക്ക് മാറുകയും.. അതിലൂടെ പരസ്പരം ലൈംഗികമായ വീഡിയോ കാണിക്കുകയും ചെയ്യും.. അതിന്‍റെ ആലസ്യത്തില്‍ അയവിറക്കി ഇരിക്കുന്ന സമയത്തായിരിക്കും ഈ പുതു സുഹൃത്തിന്‍റെ ഭീക്ഷണി വരുക.. എത്രയുംവേഗം ഈ അക്കൗണ്ട്‌ലേക്ക് പണം അയക്കുക അല്ലാത്തപക്ഷം പരസ്പരം പങ്കുവെച്ച വീഡിയോ നിങ്ങളുടെ കൂട്ടുകാര്‍ക്കും ബന്ധുകള്‍ക്കും അയച്ചു കൊടുക്കുമെന്ന്..
ശരിക്കും ഇവര്‍ ഫ്രണ്ട്സ് ആയി കഴിഞ്ഞപാടെ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുള്ള അടുത്ത കൂട്ടുകാരെയും ബന്ധുകളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനോടൊപ്പം അവര്‍ക്കും റിക്വസ്റ്റ് അയക്കുകയോ ചെയ്തിരിക്കും.
മുന്‍പ് പലതവണ ഇതിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടണമെന്ന് വിചാരിച്ചിരുന്നതാണ്, ഇക്കഴിഞ്ഞ ദിവസം അടുത്തറിയാവുന്ന ഒന്ന് രണ്ടുപേര്‍ക്കും ഇതേ അബദ്ധം പറ്റുകയും പേടിച്ചിട്ട് തങ്ങളുടെ പ്രൊഫൈല്‍ അടക്കം ഡിലീറ്റ് ചെയ്തു ഓണ്‍ലൈനില്‍ നിന്നും ഒളിവില്‍ പോയ കുറെ പേരുടെ കഥകള്‍ അറിയാവുന്നതാണ്..
ആയതിനാല്‍ ഇതൊരു മുന്നറിയിപ്പ് ആയി എടുക്കുക, ഇത്തരം ചതിക്കുഴികളില്‍പെട്ടു പോകാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
എല്ലാവര്ക്കും പ്രത്യേകിച്ച് പ്രവാസികൂട്ടുകാര്‍ക്ക് ഇത് ഷെയര്‍ ചെയ്തു നല്‍കി ബോധവാന്മാരക്കുക.
#MuscatMalayalees.com #Information #Alert




