ഇന്ന്‍ സ്നേഹസല്ലാപത്തില്‍ നമുക്കെല്ലാം സുപരിചിതന്‍ ആയ ഒരു ഒരു വ്യക്തി ആണ്ഉള്ളത് . മേളപ്പെരുക്കങ്ങളുടെ ലോകത്ത് വിസ്മയം തീര്‍കുന്ന കലാകാരന്‍ , മസ്കറ്റ് പഞ്ചവാദ്യ സംഘത്തിന്‍റെ ആചാര്യന്‍ തൃശ്ശൂര്‍ സ്വദേശി " തിച്ചൂര്‍ സുരേന്ദ്രന്‍ ആശാന്‍"

പല വാദ്യോപകരണങ്ങൾ ഒന്നു ചേരുന്ന കേരളത്തിന്റെ തനതായ വാദ്യസംഗീതകലാരൂപമാണ് പഞ്ചവാദ്യം.
“ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള: പഞ്ചവാദ്യമിതി പ്രാഹു രാഗമാർത്ഥ വിശാരദാ:”
മുകളിൽപ്പറയുന്ന പഞ്ചവാദ്യത്തിന്റെ ലക്ഷണം അനുസരിച്ച് ഇടയ്ക്ക, ഇലത്താളം, തിമില, ശംഖ്, മദ്ദളം ഈ അഞ്ചിനങ്ങൾ ചേർന്നൊരുക്കുന്ന വാദ്യമാണ് പഞ്ചവാദ്യം.
എട്ടാം വയസിലാണ് സുരേന്ദ്രന്‍ ആശാന്‍ മേളങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. കുട്ടനല്ലൂര്‍ രാജന്‍ മാരാര്‍,അന്നമനട പരമേശ്വരമാരാർ എന്നിവരുടെ കീഴിലാണ് പഞ്ചവാദ്യം അഭൃസിച്ചത്.
കേരളത്തിലെ പ്രമുഖ സംഘങ്ങളോടൊപ്പം പത്ത് വര്‍ഷത്തോളം ഉത്സവസമയങ്ങളില്‍ പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട് സുരേന്ദ്രന്‍ ആശാന്‍.
പ്രവാസജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയിലും തനിക്ക് സ്വായത്തമായ കഴിവ് ആശാന്‍ കൈവിട്ടില്ല. ധാരാളം ആള്‍ക്കാര്‍ പഞ്ചവാദ്യം അഭ്യസിക്കാന്‍ ആശാനെ തേടിയെത്തുന്നു. പഞ്ചവാദ്യത്തിലെ അഞ്ച് വാദ്യങ്ങളിലും സുരേന്ദ്രന്‍ ആശാന്‍ തന്നെയാണ് ഗുരു.

ഗള്‍ഫിലെ സാഹചര്യത്തില്‍ സമയക്കുറവും, അഭ്യസിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വലിയ ശബ്ദവും പ്രയാസമുണ്ടാക്കറുണ്ട്.ഇത്തരം പ്രതിസന്ധികളെല്ലാം മറികടന്നാണ് മസ്കറ്റില്‍ സുരേന്ദ്രന്‍ ആശാന്‍ പഞ്ചവാദ്യ പരിശീലനം നടത്തുന്നത്.ഏകദേശം 65-70 പേരെ ഇതിനകം പഠിപ്പിച്ചു കഴിഞ്ഞു.
ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ സുരേന്ദ്രന്‍ ആശാന്‍ തന്‍റെ ശിഷ്യമാരോടൊപ്പം കലാപ്രകടനം നടത്തിയിട്ടുണ്ട്.
ശാസ്ത്രീയമായി പഠിക്കേണ്ട ഒരു കലതന്നെയാണ് പഞ്ചവാദ്യം. ഏകദേശം ഒരു വര്‍ഷത്തോളം പരിശീലനം നടത്തിയതിനുശേഷമാണ് ഓരോ കലാകാരനും അരങ്ങേറ്റം കുറിക്കുന്നത്. കൂടുതല്‍ ശിഷ്യമാരെ വാര്‍ത്തെടുക്കക,കൈയ്യിലുള്ള അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുക അതിലൂടെ തന്‍റെ അറിവ് വീണ്ടും വര്‍ദ്ധിപ്പിക്കുക എന്നതാണ് ആശാന്‍റെ ജീവിതലക്ഷ്യം. മുതിര്‍ന്നവരും ,കുട്ടികളും ഉള്‍പ്പെടെ ധാരാളം പേര്‍ ഈ കലാരംഗത്തേക്ക് കടന്നുവരുന്നുണ്ട്.
സുരേന്ദ്രന്‍ ആശാന്‍റെ കുടുംബം പൂര്‍ണ്ണമായും കലാകുടുംബമാണ്. ഭാര്യ വിജി സുരേന്ദ്രൻ തിരുവാതിര അധൃാപികയാണ്. മകള്‍ ഉദയശ്രീ നര്‍ത്തകിയാണ്.
മകന്‍ പത്ത് വയസ്സുക്കാരനായ ശ്രീചന്ദ് അച്ഛന്‍റെ പാത പിന്തുടര്‍ന്ന്‍ പഞ്ചവാദ്യത്തില്‍ അരങ്ങേറ്റം നടത്തികഴിഞ്ഞു, ഗള്‍ഫിലെ പ്രായം കുറഞ്ഞ പഞ്ചവാദ്യകലാകാരനാണ് ശ്രീചന്ദ്. ആശാന്‍ നല്ലൊരു ഗായകന്‍ കൂടിയാണ്.
ഈ ഓണക്കാലത്ത് മസ്കറ്റില്‍ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യറെടുക്കുകയാണ് ആശാന്‍റെ നേതൃത്വത്തില്‍ ഉള്ള മസ്കറ്റ് പഞ്ചവാദ്യ സംഘം. താളങ്ങളുടെ ലോകത്ത് ഒരുപാട് ദൂരം കൊട്ടിക്കയറാന്‍ സുരേന്ദ്രന്‍ ആശാനും സംഘത്തിനും സാധ്യക്കട്ടെയെന്ന് നമുക്ക് ആശംസിക്കാം, ഒപ്പം ഒന്നായി നേരാം എല്ലാവിധ പ്രാര്‍ഥനകളും.............




