എംബസ്സി മീറ്റിന്ഗ്
നമ്മളെ സംബന്ധിച്ച് വളരെയധികം അഭിമാനകരവും പ്രതീക്ഷാനിര്‍ഭരമായ ഒരു ആഴ്ചയാണ് ഇത്തവണ കടന്ന്‍ പോയത്. അതില്‍ ഏറ്റവും പ്രധാനകാര്യം ഒമാനിലെ ഇന്‍ഡ്യന്‍ അംബാസിഡര്‍ ഹിസ് എക്സലന്‍സി ഇന്ദ്ര മണി പാണ്ടെയെ നേരി ല്‍ കാണുവാനും നമ്മുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു സംസാരിക്കുവാനും മസ്കറ്റ് മലയാളീസ് ടീമിനു അവസരം ലഭിക്കുകയുണ്ടായി.
ഒമാനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉണ്ടായികൊണ്ടിരിക്കുന്ന വിവിധ ബുദ്ധിമുട്ടുകളെ കുറിച്ച് എംബസി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയും അതെല്ലാം വളരെ താല്‍പര്യത്തോട് കേള്‍ക്കുകയും പ്രതീക്ഷകള്‍ നിറഞ്ഞ മറുപടികളും ലഭിക്കുകയുണ്ടായി. എംബസിയുടെയും ഒമാന്‍ സര്‍ക്കാരിന്‍റെയും നിയമ പരിധിയില്‍ നിന്ന്‍ കൊണ്ടുള്ള എല്ലാ സഹായവും നമുക്ക് വേണ്ടി ചെയ്തു തരാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.
എംബസ്സിയില്‍ ഇന്ത്യക്കാര്‍ക്കെല്ലാവര്‍ക്കും തുല്യ പരിഗണന ആയിരിക്കുമെന്നും, എംബസി ഇന്ത്യക്കാരുടെ തറവാട് പോലെയാണെന്നും ഏതു സമയത്തും എന്ത് സഹായങ്ങള്‍ക്കും യാതോരുമടിയും കൂടാതെ ഏവര്‍ക്കും എംബസ്സിയുമായി ബന്ധപെടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.. നേരില്‍ വരാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ടെലിഫോണ്‍ വഴി ബന്ധപെടാവുന്നതാണ് അതിനു വേണ്ടി നാലു ഭാഷകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്ക് ഉണ്ട്, ഏവര്‍ക്കും അത് ഉപയോഗപെടുത്താം..
24 Hr Emergency
Helpline +968 - 2469 5981 (only for labour/welfare issues)
Toll Free Help line 80071234
ഇന്‍ഡ്യന്‍ അംബാസിഡറുടെ പ്രത്യേക ക്ഷണപ്രകാരം നോര്‍ക്ക മീറ്റിംഗിലും നമുക്ക് പങ്കെടുക്കാന്‍ സാധിച്ചു. അതിലൂടെ നോര്‍ക്കയുടെ വിവിധ പദ്ധതികളെ കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കുവാനും സാധിച്ചു.
എംബസിയുമായി ബന്ധപെട്ട വിവരങ്ങള്‍ അതാത് സമയത്ത് അറിയിക്കുന്നതായിരിക്കും..
ഇങ്ങനെയൊരു അവസരം നമുക്ക് വേണ്ടി തന്ന അംബാസഡര്‍ക്കും എംബസി ഉദ്യോഗസ്ഥര്‍ക്കും മസ്കറ്റ് മലയാളീസിന്‍റെ ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു..




