ചെറിയ ഒരു ഇടവേളയ്ക്കുശേഷം "മസ്കറ്റ് മലയാളിസ് സ്നേഹസല്ലാപം" പരുപാടിയിലേയ്ക്ക് സ്വാഗതം .
ഇന്ന് നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത് ഒമാനില്‍ കലാസാമൂഹിക സാംസ്ക്കാരിക മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന ശ്രീ. വെണ്മണി ശ്രീകുമാര്‍ എന്ന വ്യക്തിയെയാണ്
1986- ല്‍ ഒമാനില്‍ എത്തിയ ശ്രീ . വെണ്മണി ശ്രീകുമാര്‍ ഒമാനിലെ പ്രമുഖ ദിനപത്രമായ ടൈംസ് ഓഫ് ഒമാനില്‍ ഡിസൈനിംഗ് വിഭാഗത്തിലാണ് തന്‍റെ ജോലി ആരംഭിച്ചത്.ഇപ്പോള്‍ ഇദ്ദേഹം ടൈംസ് ഓഫ് ഒമാനില്‍ ബ്രാന്‍ഡ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജ്മെന്റില്‍ സേവനം അനുഷ്ഠിക്കുന്നു.ചെങ്ങന്നൂര്‍ സ്വദേശിയായ ഇദ്ദേഹം രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ അര്ടിസില്‍ ആണ് പഠിച്ചത് .
ഗായകന്‍ , അഭിനേതാവ്, സംവിധായകന്‍, ഡിസൈനര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രഗത്ഭനായ ശ്രീ വെണ്മണി ശ്രീകുമാര്‍ 1990 –ല്‍ മസ്കറ്റില്‍ തന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ സ്റ്റുഡിയോ ഓര്‍കസ്ട്ര എന്ന പേരില്‍ ഒരു ഗാനമേള ട്രൂപ്പ് ഉണ്ടാക്കുകയും ദാര്സൈറ്റ് അമ്പലത്തിന്റെ ഹാളില്‍ പ്രോഗ്രാം അവതരിപ്പിച്ചു പോരുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ആദ്യകാല കലാപ്രവര്‍ത്തനം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം . പിന്നീട് നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു .ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് വേണ്ടി എട്ടു വര്‍ഷത്തോളം നാടകമല്‍സരങ്ങള്‍ ഇദ്ദേഹം നടത്തിയിരുന്നു .
ജീവന്‍ ടി.വി. യില്‍ ഒമാനിയം പ്രോഗ്രാം 76 എപ്പിസോഡുകള്‍ ചെയ്തിട്ടുള്ള ശ്രീ വെണ്മണി ശ്രീകുമാര്‍ ഇപ്പോള്‍ കൈരളി പീപ്പിള്‍ ടി.വി. യില്‍ EXPAT ASIA എന്ന പേരില്‍ വിഭിന്ന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പച്ചവരെയും കലാസാംസ്ക്കരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും പരിചയപ്പെടുത്തി കൊണ്ട് പ്രോഗ്രാം ചെയ്തുവരുന്നു. എല്ലാ വെള്ളിയാഴ്ചയും 2.30 pm ന് ഈ പരുപാടി കൈരളി ടി.വി. സംപ്രേക്ഷണം ചെയ്യുന്നു.
ആരോഗ്യപരമായ് ബോധവല്‍ക്കരണ പ്രോഗ്രാമുകളും ഇദ്ദേഹം ചെയ്യാറുണ്ട്, കുട്ടികളിലെ പ്രമേഹത്തിനെ ആസ്പദമാക്കി ജുവ്നയില്‍ ഡയബെടിക് എന്ന പേരില്‍ ഒരു ടെലിഫിലിം ഇദ്ദേഹം ചെയ്തു. വളരെയധികം സാമൂഹിക പ്രസക്തിയുള്ള വിഷയം ആയതുകൊണ്ട് തന്നെ അങ്ങേയറ്റം ജനശ്രദ്ധ നേടുകയും ചെയ്തു ഇത്. .കലാസാംസ്ക്കരിക രംഗത്തിനു പ്രചോദനം ഏകുവാന്‍ വേണ്ടി സ്റ്റേജ് ഷോകളും എല്ലാ വര്‍ഷവും നടത്തുന്നു.
തികച്ചും നിസ്വാര്‍ഥ സേവനം നടത്തുന്ന ശ്രീ . വെണ്മണി ശ്രീകുമാര്‍ തന്‍റെ ഓരോ വര്‍ക്കുകളിലും പുതുമ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. കലാപാരമ്പര്യം ഉള്ള കുടുംബമാണ് ഇദ്ദേഹത്തിന്‍റെത് ,
തമിഴ് ഭാഷയില്‍ മാത്രം അവതരിപ്പിച്ച് പോന്നിരുന്ന "ഹരികഥാപ്രസംഗം" ശ്രീകുമാരേട്ടന്‍റെ പിതാവാണ് ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചത്.
കുടുംബത്തിലെ എല്ലാവരും തന്നെ കലാരംഗത്ത് പ്രവീണ്യം തെളിയിച്ചവരാണ് .ആ കലാപാരമ്പര്യം നല്ലൊരു ഗായികയായ ഇദ്ദേഹത്തിന്‍റെ മകള്‍ ദേവികയിലും എത്തിച്ചേര്‍ന്നിരിക്കുന്നു . ഇദ്ദേഹത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബം പൂര്‍ണ്ണ പിന്‍തുണ നല്‍കുന്നു.
പ്രവാസികലാകരന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഉടന്‍തന്നെ ഒരു ടെലിഫിലിമും നാടകവും ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം, പ്രവാസികള്‍ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ശ്രീ .വെണ്മണി ശ്രീകുമാറിന് മസ്ക്കറ്റ് മലയാളിസിന്റെ പേരില്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു .




