സുവര്‍ണ സിനിമ ‘ചെമ്മീനി’ന്‍െറ 50മത് വാര്‍ഷികാഘോഷം മസ്കറ്റിലെ മലയാളികള്‍ക്ക് സമ്മാനിച്ച ശ്രീ ജയകുമാര്‍ വള്ളിക്കാവിനും ശ്രീ ഓ കെ മൊഹമ്മദ് അലിയ്ക്കും മസ്കറ്റ് മലയാളീസിന്‍റെ ഹൃദയം നിറഞ്ഞ നന്ദി ..
കറുത്തമ്മക്കും പരീക്കുട്ടിക്കുമൊപ്പം മലയാളിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത പ്രണയാനുഭവം സമ്മാനിച്ച സിനിമയുടെ ഫ്രെയിമുകളും, നാട്ടികയിലെ ഷൂട്ടിംഗ് ലൊക്കേഷന്‍റെ ഇപ്പോഴത്തെ അവസ്ഥയും, സിനിമയില്‍ അഭിനയിച്ച ആളുകളുടെയും മറ്റും ചിത്രങ്ങളും വീഡിയോകളും അല്‍ ബുസ്താന്‍ പാലസ് ഓഡിറ്റോറിയത്തില്‍ മിന്നി മറഞ്ഞപ്പോള്‍ കാഴ്ചക്കാരന് മലയാള സിനിമയുടെ സൂപ്പര്‍ഹിറ്റിന്‍െറ പുതുകാല അനുഭവമായി. ഒമാനിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ശ്രീ ഓ. കെ. മൊഹമ്മദ് അലിയുടെ നേതൃത്വത്തില്‍ ജെ.കെ ഫിലിംസ് ബാനറില്‍ ജയകുമാര്‍ വള്ളിക്കാവിനോടൊപ്പം വാര്‍ഷികാഘോഷത്തില്‍ കറുത്തമ്മക്കും പരീക്കുട്ടിക്കും അഭ്രപാളിയില്‍ ജീവന്‍പകര്‍ന്ന മധുവിനും ഷീലക്കും പുറമെ കറുത്തമ്മയുടെ അനുജത്തി പഞ്ചമിയായി അഭിനയിച്ച ലത രാജുവും എത്തിയിരുന്നു.
മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹിറ്റ്, ദേശീയ അവാര്‍ഡ് നേടിയ ചിത്രം...എന്നിങ്ങനെ ബഹുമതികള്‍ ഏറെ കൈമുതലായുള്ള സിനിമയുടെ സുവര്‍ണജൂബിലിക്കായി താരങ്ങള്‍ ഒരുമിക്കുന്നതും ഇതാദ്യമാണ്.കേരളത്തെയും മലയാളത്തെയും ലോക സിനിമാ ഭൂപടത്തില്‍ രേഖപ്പെടുത്തിയ രാമു കാര്യാട്ടിന്‍െറ ചെമ്മീനുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒൗദ്യോഗികമായി ഇതുവരെ ആഘോഷ പരിപാടികള്‍ ഒന്നും നടന്നിട്ടില്ളെന്ന് നടി ഷീല പറഞ്ഞു. കേരള സര്‍ക്കാറാണ് അത് ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.
ലോകറിക്കാര്‍ഡിലേക്ക് കടക്കുന്ന പ്രസിദ്ധ ഏകാംഗ നാടകമായ "കൂനന്‍" ആവിഷ്കരിച്ച ശ്രീ മഞ്ജുളന്‍റെ സംവിധാനത്തില്‍ ചെമ്മീന്‍ സിനിമയുടെ കഥ ഇതിവൃത്തമാക്കിയ മസ്കറ്റ് ആര്‍ട്സ്ന്‍റെ നാടകാവിഷ്കരണത്തെ നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്. പളനി ആയി നിതീഷ് നായരും പരീക്കുട്ടിയായി റിജുറാമും കറുത്തമ്മയായി ജലജ റാണിയുടെയും അഭിനയത്തിന് ശ്രീ മധുവിന്‍റെയും ഷീലാമ്മയുടെയും പ്രശംസകളും ലഭിക്കുകയുണ്ടായി.
മന്നാഡേയുടെ കാല്‍പനിക ശബ്ദത്തില്‍ ഇന്നും മലയാളിയുടെ ഓര്‍മകളില്‍ മുഴങ്ങുന്ന ‘മാനസ മൈന’ ഒമാനി ഗായകന്‍ മുഹമ്മദ് റാഫിയുടെ ശബ്ദത്തിലൂടെ വേദിയിലത്തെിയത് സദസ്സിനെ അമ്പരപ്പിച്ചു. സലീല്‍ ചൗധരിയുടെ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒമാന്‍ സ്വദേശിയായ മുഹമ്മദ് റാഫി മലയാളികള്‍ക്ക് പ്രിയങ്കരമായ ‘കടലേ നീലക്കടലേ... ’ കൂടി പാടിയിട്ടാണ് വേദി വിട്ടത്.
ഏഷ്യാനെറ്റിലെ സംഗീത പരിപാടിയായ പാട്ടുപെട്ടിയുടെ അവതാരകന്‍ സുരേഷ് പാട്ടുപെട്ടിയാണ് അവതാരകനായി എത്തിയത്. ശിഫ അല്‍ജസീറ ഗ്രൂപ് ചെയര്‍മാന്‍ ഡോ. കെ.ടി. റബീഉല്ല താരങ്ങള്‍ക്ക് ഒമാന്‍െറ ഭൂപടത്തില്‍ അവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഫലകം നല്‍കി ആദരിച്ചു. ചെമ്മീന്‍ സിനിമയിലെ ഗാനങ്ങള്‍ക്ക് RDA കുട്ടികളുടെ മനോഹരമായ നൃത്തചുവടുകളും അരങ്ങേറി.
ഈ ആഘോഷത്തിന്‍റെ ഭാഗമായി ക്രിസ്റ്റല്‍ സ്യുറ്റില്‍ കൂടിചേര്‍ന്ന അണിയറപ്രവര്‍ത്തകരുടെ പരിപാടിയില്‍ അപ്രതീക്ഷിതമായി പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യധരന്‍ മാഷും ആശംസകള്‍ അറിയിക്കുവാന്‍ എത്തിചേര്‍ന്നിരിന്നു.




