**മെത്രയിലെ മിന്നും താരം**
ഇന്ന്‍ സ്നേഹസല്ലാപത്തില്‍ നമ്മളോടൊപ്പം മുപ്പത്തിയേഴ് വര്‍ഷമായിട്ട് ഒമാനില്‍ സാമൂഹികസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വൃക്തിയെയാണ് പരിജയപ്പെടുന്നത് കൊല്ലം സ്വദേശി " ശ്രീ ഷാജി സെബാസ്റ്റൃന്‍"
1978ല്‍ ആണ് ഷാജി സെബാസ്റ്റൃന്‍ പ്രവാസികുപ്പായം അണിഞ്ഞ് ഒമാനില്‍ എത്തുന്നത്. നാട്ടില്‍ ഉണ്ടായിരുന്ന സമയത്ത് ചെയ്തുവന്നിരുന്ന സാമൂഹൃ പ്രവര്‍ത്തനം ഒമാനില്‍ വന്നതിനുശേഷവും തുടര്‍ന്ന്‍ വരുന്നു. മൊബൈലും, വാട്ട്‌സപ്പും, ഫേസ്ബുക്കും നിലവില്‍ ഇല്ലാതെയിരുന്ന കാലഘട്ടത്തില്‍ സാമൂഹൃ പ്രവര്‍ത്തനത്തില്‍ വളരെയധികം സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു, ഇപ്പോളും ആ പ്രവര്‍ത്തനങ്ങള്‍ പിന്‍തുടരുന്ന ഒരു സധാരണ പ്രവാസി മലയാളി. മസ്കറ്റ്മെത്ര സൂക്കിനുള്ളില്‍ അന്നും ഇന്നും ഉപജീവനത്തിനുവേണ്ടി ഒരു ചെറിയ തയ്യല്‍ കട നടത്തുന്ന ഷാജി സെബാസ്റ്റൃന്‍.
തന്‍റെ മുന്നില്‍ സഹായം തേടി വരുന്ന ആളുകള്‍ക്ക് തന്നാല്‍ കഴിയുന്ന സാഹയങ്ങള്‍ ചെയ്തു കൊടുക്കുന്നു. മലയാളികള്‍ മാത്രം അല്ല ഷാജി സെബാസ്റ്റൃന്‍റെ അടുത്ത് സഹായം തേടി വരുന്നത്. 2007 ലെ പൊതുമാപ്പിനോട് അനുബന്ധിച്ച് കുടുതല്‍ ആള്‍ക്കാരുമായി ഇടപഴകാന്‍ സാധിച്ചു.അതിലൂടെ പ്രവാസികള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കൂടുതലായി പഠിക്കാനും അവരെ സഹയിക്കാനും അവരില്‍ ഒരാളായി നിന്നുകൊണ്ട് അവരുടെ പ്രശ്നങ്ങള്‍ എംബസി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും സാധിച്ചു.
തന്‍റെ പ്രശ്നങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് മറ്റുള്ളവരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുക, സഹജീവികളുടെ പ്രയാസങ്ങള്ക്ക് നമ്മളാല്‍ കഴിയാവുന്ന സഹായം ചെയ്യുക എന്നതാണ് ഇദ്ദേഹത്തിന്‍റെ ആദര്‍ശം. ഒരിക്കലും നമ്മുടെ പ്രശ്നങ്ങള്‍ തീര്‍ന്നിട്ട് മറ്റുള്ളവരെ സഹായിക്കാമെന്ന് വിചാരിച്ചാല്‍ നടക്കതില്ല, തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍മായി പിന്തുണ നല്കുന്ന ധാരാളം സുഹൃത്തുക്കള്‍ ഷാജിയെട്ടന് ഉണ്ട്.കൂടാതെ ഒമാനിലെ മാധ്യമങ്ങളുടെ സാന്നിധ്യവും വളരെ സഹായകരമായി തീര്‍ന്നിട്ടുണ്ട്.
ഏതൊരു സാമൂഹ്യപ്രവര്‍ത്തകനും നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ അല്ലെങ്കില്‍ നമ്മുടെ സമൂഹത്തില്‍നിന്നും വരുന്ന ചില കുത്തുവാക്കുകള്‍ ആദ്യകാലങ്ങളില്‍ വിഷമം ഉണ്ടാക്കിയിരുന്നങ്കിലും ഇപ്പോള്‍ അതെല്ലാം പുഞ്ചിരിയോടെ നേരിടുന്നു, അന്ന്‍ പുച്ഛിച്ചവര്‍ പിന്നീട് ഷാജിയേട്ടന്‍റെ അടുത്ത് സഹായം ചോദിച്ച് എത്തിയിട്ടും ഉണ്ട്. വളരെയധികം കഷ്ടപ്പെട്ട് സഹായിച്ചവര്‍ അതു കഴിഞ്ഞാല്‍ പിന്നെ വിളിക്കാറില്ലാ എന്നും എന്നാല്‍ ചിലപ്പോള്‍ ചെറിയ സഹായങ്ങള്‍ ചെയ്തു കൊടുത്തവര്‍ ഇപ്പോഴും വിളിക്കാറുണ്ട് എന്നും ഇദ്ദേഹം പറയുന്നു.
തന്‍റെ മുന്നില്‍ വരുന്ന ആളുകളെ ജാതിയുടെയോ, മതങ്ങളുടേയോ രാഷ്ട്രീയത്തിന്‍റെയോ ഭാഗമായി മാറ്റി നിര്‍ത്താറില്ല. അത് തന്നെ ആണ് ഷാജി സെബാസ്റ്റ്യന്‍ എന്നാ വൃക്തി മറ്റ് സാമൂഹികപ്രവര്‍ത്തകരില്‍ നിന്നും വൃതൃസ്ഥനാകുന്നതും.
തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനോടൊപ്പം മരണപ്പെടുന്നവരുടെ ബോഡി നാട്ടിലെത്തിക്കുന്നതിനും മുന്‍കൈയെടുക്കാറുണ്ട്. എന്ത് പ്രശ്നമായാലും ഏതു സമയത്തും ഷാജി സെബാസ്റ്റ്യന്‍ എന്ന വൃക്തി ഓടി എത്തുവാന്‍ തയ്യാറാണ്. കൂടെ തന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്ക്കും പൂര്‍ണ്ണപിന്തുണയുമായി ഭാര്യ മോളി ചേച്ചിയും ഉണ്ട്. പൊതു പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കൂട്ടായ ശ്രമം ആവശ്യമാണന്നും മറ്റ് സാമൂഹൃക സംഘടനകളുടെ പിന്തുണ കൂടി കിട്ടുന്നതുകൊണ്ട് കൂടുതല്‍ കാരൃക്ഷമമായി സഹായങ്ങള്‍ എത്തിക്കുവാന്‍ സാധിക്കുന്നു.ഇപ്പോള്‍ ഇന്‍ഡ്യന്‍ എംമ്പസിയുടെ ഭാഗത്ത് നിന്നും കൂടുതല്‍ മികച്ച സേവനമാണ് ലഭിക്കുന്നതയെന്നും ഇവര്‍ പറയുന്നു.
ചിലപ്പോള്‍ നമ്മുടെ ഒരു ചെറിയ സ്വാന്തനം മതിയാകും ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍,പ്രയാസങ്ങളില്‍ അകപ്പെടുന്ന മറ്റുള്ളവര്‍ക്ക് ആത്മബലം കൊടുക്കുക എന്നത് വലിയ ഒരു കാര്യമായി കാണുന്നു ഈ കുടുംബം.
സഹജീവികളുടെ ക്ഷേമത്തിനായി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന ഷാജിയേട്ടനും കുടുംബത്തിനും നമുക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതിനോടൊപ്പം പരിപൂര്‍ണ്ണ പിന്തുണയുമേകാം....




