#സേന്ഹസല്ലാപം_1
പ്രിയപ്പെട്ട കൂട്ടുകാരെ , കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പ്രചോതനമായി നിലകൊള്ളുന്ന മസ്കറ്റ് മലയാളീസ് കൂട്ടായ്മയുടെ പുതിയ പംക്തി ആയ മിന്നും താരത്തിലേയ്ക്ക് തികച്ചും അനുയോജൃനായ വൃക്തിയെ തന്നെയാണ് പരിചയപെടുത്തുവാന്‍ പോകുന്നത്, നമുക്ക് അടുത്ത് അറിയാം ഈ പ്രിയപ്പെട്ട കലാകാരനെ.......
ഒമാന്‍റെ ആത്മാവ് (Soul of Oman) എന്ന പേരില്‍ കഴിഞ്ഞ നവോത്ഥാന ദിനത്തില്‍ അവന്യൂസ് മാളില്‍ "ഹിസ് മജ്സ്ട്രി സുല്‍ത്താന്‍ ബിന്‍ ഖാബൂസ് ബിന്‍ സൈദ് " ന്‍റെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള 21 എണ്ണ ഛായാചിത്രങ്ങളുടെ പ്ര ദര്‍ശനം നടത്തി പ്രശസ്തനായ തിരുവനതപുരം വഞ്ചിയൂര്‍ സ്വദേശി ശ്രീ സജീവ് മജീദ് ( ജീവന്‍ സജീവ്)
കഴിഞ്ഞ ഏഴര വര്‍ഷകാലം ഒമാനില്‍ ജോലി ചെയ്യുന്ന സജീവ് ഏകദേശം നാലര വര്‍ഷം കൊണ്ട് ആണ് സുല്‍ത്താന്‍റെ ഈ എണ്ണ ഛായാചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്.സ്വദേസികളും വിദേശികളും ആയ ധാരാളം ആര്‍ട്ടിസ്റ്റുകള്‍ ഇവിടെ ഉണ്ടങ്കിലും ഒമാന്‍ ചരിത്രത്തില്‍ ആദ്യമായി ആണ് ഇങ്ങനെ ഒരു ചിത്ര പ്രദര്‍ശനം നടകുന്നത്.
തിരുവനതപുരം ആര്‍ട്സ് കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം A.V.M സ്റ്റുഡിയോയില്‍ കലാസംവിധായകനായി ജോലി നോക്കുന്ന സമയത്ത് രജനി കാന്തിന്‍റെ വള്ളി,പ്രഭുദേവയുടെ കാതലന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമയുടെ കലാസംവിധായകനായും ഇദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ U.T.V, ZEE NEWS, NEWS 24 എന്നീ ഇന്‍ഡ്യയിലെ പ്രമുഖ ടി.വി ചാനലുകളിലും ഇദേഹം കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1993 ലും 94 ലും പഞ്ചഗുസ്തിയില്‍ കേരള ചാമ്പ്യന്‍ ആയിരുന്ന സജീവ് Shotokan ഇന്റര്‍നാഷണല്‍ കരോട്ടയില്‍ ബ്ലാക്ക് ബെല്‍റ്റും നേടിയിട്ട് ഉണ്ട്
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലീ ചെയ്തിട്ടുള്ള സജീവ് ടൈംസ് ഓഫ് ഒമാനില്‍ കൂടി ഒമാനിലെ പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ചു. ഇപ്പോള്‍ ഇദേഹം അല്‍ വത്താന്‍ പത്രത്തില്‍ ( Al Watan) കലാസംവിധായകനായി (Art Director ) ജോലി ചെയ്യുന്നു.
സുല്‍ത്താന്‍റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മുഹുര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി അധികം ആരും കാണാത്ത ഇരുപത്തിയൊന്ന്‍ ഛായചിത്രങ്ങള്‍ ആണ് ഈ അനുഗ്രഹീത കലാകാരന്‍റെ തൂലികയില്‍ നിന്ന്‍ വിടര്‍ന്നത്. വളരെയധികം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ഒരു ചിത്രപ്രദര്‍ശനം ആയിരുന്നു അത്.
നാല്പത്തിഅഞ്ചാം നവോത്ഥാന ദിനത്തില്‍ എന്തുകൊണ്ട് ഇരുപത്തി ഒന്ന്‍ ചിത്രം മാത്രം തിരെഞ്ഞെടുത്തു എന്നാ എന്‍റെ ചോദ്യത്തിന് രസകരമായ മറുപടിയും സജീവില്‍ നിന്നും ലഭിച്ചു.
"നല്ല ഭക്ഷണം കുറച്ച് കഴിച്ചാല്‍ അതിനെ രുചി ഉണ്ടാകും,അത് കൂടുതല്‍ കഴിച്ചാല്‍ അതിന് മടുപ്പുണ്ടാകും."
ഒമാനിലെ സമാധാനവും സുഖകരമായ ജീവിതവും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഇവിടുത്ത് ഭരണാധികാരിയുടെ പ്രവര്‍ത്തനങ്ങളും സജീവ് ഏറെ ഇഷ്ടപെടുന്നു.ഒമാന്‍റെ ചരിത്രവും സുല്‍ത്താന്‍റെ ജീവിതവും ആയി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഈ മനോഹരങ്ങളായ ഛായാചിത്രങ്ങള്‍ ദേശീയദിനത്തില്‍ "ഹിസ് മജ്സ്ട്രി സുല്‍ത്താന്‍ ബിന്‍ ഖാബൂസ് ബിന്‍ സൈദ് "നെ നേരില്‍ക്കണ്ട് സമ്മാനമായി കൊടുക്കാന്‍ സജീവ് ആഗ്രഹിക്കുന്നു. അദേഹത്തിന്‍റെ ആഗ്രഹം സഫലമാകട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
അടുത്ത്തന്നെ വീണ്ടും ഒരു ചിത്രകലാപ്രദര്‍ശനത്തിന് തയ്യാറെടുക്കകയാണ് ഈ കലാകാരന്‍, റൊമാറ്റിക്ക് ഒമാന്‍ (Romantic Oman) എന്ന്‍ പേര് ഇട്ടിരിക്കുന്ന ഏകദേശം നാല്പതോളം ചിത്രങ്ങള്‍ അടങ്ങുന്ന തന്‍റെ പുതിയ കലാസൃഷ്ടിയുടെ പണിപുരയിലാണ് സജീവ്. വരും കാലഘട്ടങ്ങളില്‍ അദ്ദേഹത്തിന്‍റെ തൂലികയില്‍ നിന്ന്‍ കൂടുതല്‍ കലാസൃഷ്ടികള്‍ പിറവിയെടുക്കട്ടെ എന്ന്‍ നമുക്ക് ആശംസിക്കാം,നമുക്ക് അഭിമാനിക്കാം ഈ കലാകാരനെ ഓര്‍ത്ത്....ഒപ്പം എല്ലാവിധ മംഗളങ്ങളും നേരാം.......
തന്‍റെ തിരക്കുകള്‍ മാറ്റി വെച്ച് മസ്കറ്റ് മലയാളീസിനോട് സഹകരിച്ച സജീവനോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു




