ബി പോസിറ്റീവ്
ഗൾഫ് തകർന്നു എല്ലാവർക്കും ജോലി നഷ്ടപ്പെടും എന്നൊക്കെ നില വിളിക്കുന്നവർക്കു വേണ്ടി ആണ് ഇതെഴുതുന്നത്. കൂടെ ചേർത്തിരിക്കുന്ന ഗ്രാഫ് കൊണ്ട് തന്നെ മനസിലാകും ഓയിൽ പ്രൈസ് എങ്ങോട്ടാണ് പോകുന്നത് എന്ന് . താഴ്ന്ന പോലെ തന്നെ ആണ് തിരിച്ചു വരുന്നത്. ഇനിയും ഈ ഗ്രാഫ് ഉയരത്തേയുള്ളൂ.
ഗൾഫ് ഇക്കോണമിക്കു ഉടനെ എങ്ങും ഒരു കോട്ടവും തട്ടാൻ പോണില്ല. ക്രൂഡ് ഓയിൽനു ബദൽ ആയി ഒരു സ്ഥിരം സംവിധാനം ഉണ്ടാവുന്ന കാലം വരെ ഗൾഫ് ഇക്കോണമി ഇങ്ങനെ തന്നെ തുടരും. ഇപ്പോഴുള്ളതൊക്കെ താത്കാലിക താഴ്ചകൾ മാത്രം. സ്വദേശിവൽക്കരണം മൂലം ചില ( ഒരു പക്ഷെ വളരെ കൂടുതൽ) വൈറ്റ് കോളർ ജോലികൾ നഷ്ടപ്പെടുമായിരിക്കും. അത് ഒരു രാജ്യത്തിൻറെ സ്വയം പര്യാപ്തയുടെ ആവശ്യകത മാത്രമാണ്. ഞാൻ പഠിപ്പിച്ച എത്രയോ ഒമാനി സ്റ്റുഡന്റസ് ജോലി ഇല്ലാതെ ഇപ്പഴും ജോലി അന്വേഷിക്കുന്നു. അവർക്കു ജോലി കൊടുക്കേണ്ടത് ഒരു രാജ്യത്തിൻറെ ആവശ്യകത അല്ലെ. 1947 -ഇൽ ബ്രിട്ടീഷ് കാർ ഇന്ത്യ വിട്ടു പോയപ്പോൾ നമ്മളും ചെയ്തത് അത് തന്നെ അല്ലെ. അത് കൊണ്ടല്ലേ ഇന്ത്യയിൽ വിദ്യാഭ്യാസം ഇത്ര സാർവർത്തികമായതും, നമ്മൾ ഒരു പരിധി വരെ സ്വയം പര്യാപ്‌തമായതും.
മാറ്റങ്ങൾ ലോകത്തിന്റെ അനിവാര്യതയാണ് കൊറോണയും കുറെ മാറ്റങ്ങൾ ലോകത്തു കൊണ്ട് വന്നു . വീഴ്ച കൊണ്ടേ നാം പഠിക്കൂ എന്ന സത്യം പോലെ. ഗൾഫിലെ ജോലി നമ്മുടെ സർക്കാർ ഉദ്യോഗം പോലെ മരണം വരെ നമ്മുടെ കൂടെ ഉണ്ടാവുമെന്ന് ചിന്തിക്കുന്നതാണ് തെറ്റ് . എപ്പോൾ വേണേലും തിരിച്ചു പോവേണ്ടി വരും എന്നുള്ള സത്യത്തെ ഉൾക്കൊള്ളുക. അപ്പോൾ അപ്രതീക്ഷിതമായ ഞെട്ടലുകളിൽ നിന്നും മോചനം കിട്ടും.
ജീവിതത്തെ അതിന്റെ സാഹച്യര്യങ്ങൾ അനുസരിച്ചു ഉൾക്കൊള്ളാൻ സാധിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആവും. ഒന്നും ഒന്നിന്റെയും അവസാനം അല്ല , ഒന്നിന്റെ അവസാനം മറ്റു ചിലതിന്റെ തുടക്കങ്ങൾ ആണ്. ആത്മവിശ്വാസം ആണ് കൈമുതൽ, അത് ഉള്ളവർക്ക് എന്ത് ഭയപ്പെടാൻ. നമ്മുടെ ജീവിതം തന്നെ എടുത്തു നോക്കു , പലതും നഷ്ട്പ്പെട്ടപ്പോൾ അല്ലെ മറ്റു പലതും നേടിയത്. അതങ്ങനെ ആണ് അതിനൊന്നും ഉത്തരുവുമില്ല.
ഇപ്പോൾ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു പോവേണ്ടി വരുന്ന പലർക്കും തിരിച്ചു വരൻ സാധിക്കും എന്നുള്ളത് ഉറപ്പാണ്. ഒരു പക്ഷെ നിങ്ങൾ ചെയ്തോണ്ടിരുന്ന പല ജോലികളും ഇനി ഉണ്ടാവണമെന്നില്ല, അതിൽ ഓട്ടോമേഷൻ സംഭവിച്ചുട്ടുണ്ടാവാം, അല്ലേൽ ഒരു പക്ഷെ അതിൽ സ്വദേശിവൽക്കരണം സംഭവിച്ചുട്ടുണ്ടാവാം, അപ്പോൾ മാറുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ചു നമ്മുടെ അറിവും പുതിയ മേച്ചില്പുറങ്ങളും തേടിപ്പിടിക്കുക. കാലത്തിനനുസരിച്ചു മാറാത്തവവർക്ക് ഇനിയുള്ള കാലത്തു ഒരു ജോലിയിലും ശോഭിക്കാൻ കഴിയില്ല . ഡിജിറ്റൽ ടെക്നോളജി എത്ര മാത്രം എളുപ്പവും ഉപകാരപ്രധമാണുമെന്നു ഈ കൊറോണ കാലം തെളിയിച്ചു. എല്ലാറ്റിനും പരിഹാരമുണ്ടെന്നേ, ബാർബർ ഷോപ്പുകളും ബ്യുട്ടി പാര്ലറുകളും അടച്ചിട്ടാൽ ലോകം എന്ത് ചെയ്യും എന്ന് ചിന്തിച്ച എത്ര പേർ ഉണ്ട് . ഒന്നും സംഭവിക്കില്ലെന്നേ, എല്ലാം അതിന്റെ വഴിയേ പോകും അതിൽ വിജയം കണ്ടെത്തുന്നവർ ആണ് യഥാർത്ഥ വിജയികൾ.
ഒരു പരിധി വരെ ഭയം ആണ് പരാജയത്തിന്റെ അടിസ്ഥാനം. ജീവിതത്തിൽ ധൈര്യമുള്ളവർ ആകുക . ജീവിതത്തെ നേരിടാൻ കഴിവുള്ളവർ ഒരിക്കലും പരാജയപ്പെടില്ല. അത് എന്ത് സാഹചയരവുമാവട്ടെ.
കൊറോണ അടുത്ത കാലത്തു എങ്ങും നമ്മളെ വിട്ടു പോവില്ല. നമ്മുടെ കൂടെത്തന്നെ കാണും . കൊറോണായോടപ്പം ലോകം ഓടും , ഓടിയെ പറ്റൂ, അത് പ്രകൃതിയുടെ നിയമമാണ് . നമുക്കും കൊറോണക്കൊപ്പം ഓടാം സ്വയം സൂക്ഷിക്കുക.ആത്മവിശ്വാസം ഒരു അവസരത്തിലും കൈവിടാതിരുക്കുക.മരണം ഒന്നിന്റെയും പരിഹാരമല്ല. ഒന്നും സംഭവിക്കില്ല എല്ലാം തിരിച്ചു വരും അതാണ് പ്രകൃതി നിയമം, അത് മാത്രമാണ് പ്രകൃതി നിയമം. അതെ ബി പോസിറ്റിവ് എല്ലാം ശരിയാവും.അങ്ങനെയേ ചിന്തിക്കാവൂ.
ഡോ.ഷെറിമോൻ പി. സി




