കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം മസ്കറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ മസ്കറ്റ് മലയാളീസ് അംഗമായ സുശീല്‍ കുമാര്‍ എന്ന പ്രവാസിയുടെ അനുഭവക്കുറിപ്പ്..
ഞാൻ ഇന്നലെ mct-ccj ഫ്ലൈറ്റിൽ കോഴിക്കോടേക്ക് വന്നതാണ് . എന്റെ അനുഭവം പങ്ക് വെക്കുന്നു.
ഇനി വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .
ഐര്പോര്ട്ടിലേക്കു വരാൻ കമ്പനി / പ്രൈവറ്റ് വാഹനം ഉപയോഗിക്കുക .
ഓൺലൈനിൽ marhaba taxi book cheythal അവരെ പ്രതീക്ഷിക്കണ്ട . പോലീസ് ചെക്ക് ചെയ്താൽ മൊബൈലിൽ ടിക്കറ്റ് കോപ്പി കാണിച്ചാൽ മതി .
Checkin 25kg. Luggage കുറഞ്ഞ തൂക്കത്തിൽ പാക്ക് ചെയ്യുക . വീട്ടിൽ എത്തുന്നതുവരെ ആരും സഹായിക്കില്ല . ഇമ്മിഗ്രേഷനിൽ എന്താണ് പോകാൻ കാരണം എന്ന് ചോദിക്കുന്നുണ്ട് .
checkin കഴിഞ്ഞാൽ ഡ്യൂട്ടി ഫ്രീ ഇല്ല .ഒരു ഷോപ്പും ഓപ്പൺ അല്ല . Sanitizer ഒഎസ് bottle , കുടിവെള്ളം , സ്നാക്ക്സ് വീട്ടിൽ നിന്നേ കരുതുക . റബ്ബർ ഗ്ലോവ്സ് കീറിപോകും .ഒരു 3 pairs, sanitizer ( നമ്മൾ തൊടുന്ന എല്ലാ പ്രതലവും sanitizer കൊണ്ട് തുടക്കണം ) disposable കവറോൾ ധരിച്ചാൽ നല്ലതാണ് .
Checkin ചെയ്യുമ്പോൾ കൂടെയുള്ക്കവർക് അടുത്ത സീറ്റുകൾ ചോദിച്ചു വാങ്ങുക പിന്നീട് seat മാറാൻ അനുവദിക്കില്ല. Seat നമ്പർ യാത്രക്കാരന്റെ ഐഡന്റിറ്റി ആണ് കോവിഡ് പ്രതിരോധത്തിന് . ഇതു ഒരു സാധാരണ യാത്ര അല്ലെന്നു ഓർമ്മവേണം .
ഫ്ലൈറ്റ് നല്ല വൃത്തി ആണ് . നമ്മൾക്കായി ഷാമ്പൂ സാമ്പിൾ പാക്കറ്റ് പോലെ ഇത്തിരി sanitizer , വളരെ നിലവാരം കുറഞ്ഞ 2 മാസ്ക് , ഏറ്റവും ചെറിയ 2കുപ്പി വെള്ളം, തണുത്തുറഞ്ഞ 2pc ബ്രെഡ് ബട്ടർ ഇത്രയും ഫ്രണ്ട് പോക്കറ്റിൽ ഉണ്ടാകും . ഫ്ലൈറ്റ് സ്റ്റാഫ് കഴിയുന്നതും ഒരു സ്ഥലത്തു നിന്ന് നിർദേശങ്ങൾ തരുകയേ ഉള്ളൂ . വിമാനത്തിലെ Toilet കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. യാത്ര സുഖകരമാണ് .
Land ചെയ്തതിനു ശേഷം സീറ്റിൽ തന്നെ ഇരിക്കുക . 2 rows വീതം വിളിച്ചു ഇറക്കും .
പിന്നീട് നേരെ 5- minute ഹെൽത്ത് ഡിപ്പാർട്മെന്റ് ക്ലാസ്സ് .
അത് കഴിഞ്ഞ് ടിക്കറ്റ് book ചെയ്തപ്പോൾ നമ്മൾ കയ്യിൽ
കരുതിയിരുന്ന ഫോറത്തിന്റെ 2കോപ്പി health കൗണ്ടറിലും ഇമ്മിഗ്രേഷൻ കൗണ്ടറിലുമായി കൊടുക്കണം . ബാക്കി എല്ലാം അവർ ചെയ്തു തരും .
Home ക്വാറന്റൈൻ അല്കെങ്കിൽ സര്‍ക്കാര്‍ ക്വാറന്റൈൻ അവരുടെ നിർദേശാനുസരണം തിരെഞ്ഞുടുക്കാം . Home quarentine സൗകര്യം ഉള്ളവർ അവിടെ അറിയിച്ചാൽ മതി .
60വയസിനുമുകളിലായതിനാല്‍ എനിക്ക് ഹോം ക്വാറന്റൈൻ ആണ് . Pre-പൈഡ് ടാക്സിയിൽ നേരെ വീട്ടിലേക്കു pokam . rate rs.30 per km.
വീട്ടിൽ നേരത്തെ തയാറെടുപ്പ് നടത്തണം. അവിടെ സ്വീകരിക്കാൻ ആരും വേണ്ട . ഡ്രൈവർ നമ്മളെ ഇറക്കിവിട്ടു തിരികെ പോരും .രസീതും ഡ്രൈവറുടെ പേരും വിവരങ്ങളും സൂക്ഷിച്ചു വെക്കുക .
വീടിന്റെ പടിക്കൽ ബക്കറ്റിൽ സോപ്പ് ഡെറ്റോൾ ലായനി, sanitizer, നല്ല ടവൽ , ഉടുക്കനുള്ള വസ്ത്രം ഇവ വെച്ചിരിക്കുമ്പത് നല്ലതാണ് . Luggage സ്വയം ഇറക്കി sanitize ചെയ്തു പുറം തിണ്ണയിൽ വെയ്ക്കുക . മൊബൈൽ പേഴ്സ് കീ passport തുടങ്ങി കയ്യിലുള്ള എല്ലാം sanitize ചെയ്യുക . ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ എല്ലാം, ഷൂസ് , സോക്സ് സോപ്പ് ഡെറ്റോൾ ലായനിയിൽ ഇട്ടു വെക്കുക . മറുവസ്ത്രം ധരിച്ചിട്ടു വീട്ടിൽ പ്രത്യേക മുറിയിൽ കയറുക .
നിങ്ങളുടെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വന്ന വിവരം അറിയിക്കുക .തുടർന്ന് അവരുടെ നിർദേശങ്ങൾ കൃത്യമായും പാലിക്കുക . Stay safe .stay healthy .
Suchil Kumar - +968 99622359 Whatsapp




