08 MARCH 2021
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

പ്രവാസികള്‍ക്ക് പിഴ കൂടാതെ ഒമാനില്‍ നിന്നും സ്വന്തം നാട്ടിലേക്കു പോകുവാനുള്ള രെജിസ്ട്രേഷന്‍ ആരംഭിച്ചു.

3 months 19 days 8 hours 40 minutes 35 seconds ago

തൊഴിൽ താമസ രേഖകളില്ലാതെ ഒമാനിൽ കഴിയുന്ന അനധികൃത കുടിയേറ്റ തൊഴിലാളികൾക്ക് പിഴയൊന്നും കൂടാതെ നാട്ടിലേക്ക് പോകുവാൻ അവസരം ഒരുക്കികൊണ്ട് ഒമാൻ ഗവർമെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിനുളള രജിസ്‌ട്രേഷൻ നടപടികൾ 15/11/2020 മുതൽ 31/12/2020 വരെ ആയിരിക്കും. 

തൊഴിൽ താമസ രേഖകളുമായി ബന്ധപ്പെട്ട മുഴുവൻ പിഴയും ഒഴിവാക്കിയിട്ടുണ്ട്. ഒമാൻ സർക്കാർ പ്രവാസികൾക്ക് നൽകിയ ഈ അവസരം, ഭീമമായ പിഴ ഒടുക്കുവാനാകാതെ വർഷങ്ങളായി നാട്ടിലേക്ക് പോകുവാൻ സാധിക്കാതിരുന്ന ആയിരങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ്. അനധികൃതമായി രാജ്യത്ത് തങ്ങുന്ന മുഴുവൻ ആളുകളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന അഭ്യർത്ഥനയോടെ പൊതുമാപ്പുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു:

പൊതുമാപ്പ് ആനുകൂല്യം ലഭിക്കാനുള്ള രജിസ്‌ട്രേഷൻ 2020 നവംബർ 15 മുതൽ ഡിസംബർ 31 വരെ ആയിരിക്കും

നവംബർ 15 ന് മുതൽ മനുഷ്യവിഭവ മന്ത്രാലയത്തിന്റെ ഔദ്യോഗിക (www.manpower.gov.om) വെബ്‌സൈറ്റിലാണ് റെജിസ്റ്റർ ചെയ്യേണ്ടത്. ഇതിനുള്ള ലിങ്ക് 15 മുതൽ സൈറ്റിൽ ലഭ്യമാണ്. 

പാസ്സ്‌പോർട്ട്, റെസിഡന്റ് കാർഡ് എന്നിവ ഉള്ളവർക്ക് വെബ്‌സൈറ്റിൽ നേരിട്ടോ സനദ് സേവന കേന്ദ്രങ്ങൾ മുഖേനയോ രജിസ്റ്റർ ചെയ്യുവാൻ സാധിക്കും

പാസ്സ്‌പോർട്ട്, റെസിഡന്റ് കാർഡ് എന്നിവ ഇല്ലാത്തവർ സനദ് സേവന കേന്ദ്രങ്ങളെ സമീപിച്ചാൽ ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിച്ച് അവിടെ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്

രെജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഒരു രെജിസ്ട്രേഷൻ നമ്പർ ലഭിക്കുന്നതാണ്

രെജിസ്റ്റർ ചെയ്ത് 10 ദിവസത്തിന് ശേഷം (7 പ്രവൃത്തി ദിനം) മന്ത്രാലയം പിഴ ഒഴിവാക്കി യാത്ര പോകുവാനുള്ള അനുമതി ലഭ്യമാക്കും

10 ദിവസത്തിന് ശേഷം, നേരത്തെ ലഭിച്ച രെജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസും യാത്രാ അനുമതി ലഭിച്ച വിവരവും അറിയുവാൻ സാധിക്കുന്നതാണ്

അനുമതി ലഭിച്ചതിന് ശേഷം പാസ്സ്‌പോർട്ട് ഉള്ളവരാണെങ്കിൽ വിമാന ടിക്കറ്റ് എടുത്താൽ അവർക്ക് യാത്ര ചെയ്യുവാൻ സാധിക്കും. അനുമതി ലഭിച്ചതിന്റെ പ്രിന്റ് കയ്യിൽ കരുതണം

പാസ്സ്‌പോർട്ട് ഇല്ലാത്തവരാണെങ്കിൽ എമർജൻസി സർട്ടിഫിക്കറ്റ് (ഔട്ട്പാസ്) നുള്ള അപേക്ഷ തയ്യാറാക്കുകയും മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന്റെ പ്രിന്റുമായി എംബസ്സിയെ സമീപിക്കുകയും അപേക്ഷ സാക്ഷ്യപ്പെടുത്തി ബി എൽ എസ് ഓഫീസ് മുഖേന യാത്രാ രേഖക്ക് അപേക്ഷിക്കുയും ചെയ്യുക

യാത്ര ചെയ്യുന്നതിന് മുൻപ് പി സി ആർ ടെസ്റ്റ് നിർബന്ധമായും എടുക്കേണ്ടതാണ്. 72 മണിക്കൂർ മുൻപ് സ്വകാര്യ ആശുപത്രീകളിൽ നിന്നും (ഏകദേശം 40 റിയൽ) 24 മണിക്കൂർ നുള്ളിൽ പ്രത്യേകം തയ്യാറാക്കിയ എയർപോർട്ടിലെ ഡ്രൈവ് ഇൻ സെന്ററിൽ കൂടിയോ (24 റിയാൽ) ടെസ്റ്റ് ചെയ്യാവുന്നതാണ്.

ഫാമിലി വിസയിലും വിസിറ്റ് വിസയിലും എത്തി കാലാവധി കഴിഞ്ഞു അനധികൃതമായി ഒമാനിൽ കഴിയുന്നവർ മനുഷ്യവിഭവ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ലിങ്കിൽ കൂടിയാണ് അപേക്ഷിക്കേണ്ടത്,

റജിസ്റ്റർ ചെയ്യാനുള്ള കാലാവധിയാണ് ഡിസംബർ 31 ന് അവസാനിക്കുന്നത്. അനുമതി ലഭിച്ചവർക്ക് അതിന് ശേഷവും യാത്ര ചെയ്യാവുന്നതാണ്

Channels:

  • E service Portal_Manpower Website - രേജിസ്റെര്‍ ചെയ്യേണ്ട ലിങ്ക് 
  • Sanad Offices

Workflow: 

1. Travel documents should be valid.
2. Submit a departure application.
3. After 7 working days have passed from the date of submitting the registration application, you should visit the Ministry of Labour office at the airport 7 hours before the flight departure, having the following documents:
• Ticket with a confirmed reservation.
• Valid passport or travel documents.
• PCR medical examination is valid for 72 hours.

Migrant workers staying in Oman illegally without adequate work and residence documents will have the opportunity to return home without fine from November 15. All fines related to employment and residence documents are waived. The opportunity provided by the Oman government to the expatriates is a relief to thousands who have not been able to return home for years without paying a hefty fine. The details of the amnesty are given below with the request that all people staying in the country illegally should take advantage of this opportunity:

- Registration for the amnesty benefit will be from November 15 to December 31, 2020

- Registration is required on the official website of the Ministry of Human Resources (www.manpower.gov.om) from November 15. The link will be available on the site from 15th November

- Passport and Resident Cardholders can register directly on the website or through the Sanad Service Centers.

- Those who do not have a passport or resident card can approach the Sanad Service Centers to collect biometric information and register there.

- A registration number will be issued after registration

- 10 days after registration (7 working days) the Ministry will issue a travel permit without penalty

- After 10 days, you will be able to know the status of the application and travel clearance information using the registration number obtained earlier.

- After getting permission, if they have a passport, they can travel by taking an air ticket. Keep a printout of the permit

- If you do not have a passport, prepare an application for an Emergency Certificate (Outpass), approach the Embassy with a print of the Ministry's approval and attest the application and apply for a travel document through the BLS office.

- PCR test must be taken before travelling. The test can be taken 72 hours in advance from private hospitals (approximately 40 riyals) or within 24 hours at the specially designed airport drive-in centre (24 riyals).

- Those who have arrived in Oman illegally on family visas or visit visas can also apply through the website link of the Ministry of Human Resources.

- The registration deadline is December 31. Those who have obtained permission can even travel after that

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

പ്രവാസികള്‍ക്ക് പിഴ കൂടാതെ ഒമാനില്‍ നിന്നും സ്വന്തം നാട്ടിലേക്കു പോകുവാനുള്ള രെജിസ്ട്രേഷന്‍ ആരംഭിച്ചു.

4 mins ago

വിസ കാലാവധി കഴിഞ്ഞും ഒമാനിൽ തങ്ങുന്ന പ്രവാസി തൊഴിലാളികൾക്ക് പിഴയൊന്നും കൂടാതെ നാട്ടിലേക്ക് പോകുന്നതിനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു ...

ഒമാനില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്കായി എന്താണ് ചെയ്യേണ്ടത്?

4 mins ago

ഒമാനില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയക്കായി എന്താണ് ചെയ്യേണ്ട വഴികള്‍ - how to travel kerala from Oman during covid19 lockdown situation. steps from muscat malayalees ...

മസ്കറ്റ് മലയാളീസ് ‘നാരീയം 2017

4 mins ago

ഒമാനിലെ ഏറ്റവും വലിയ ഓൺലൈൻ മലയാളി കൂട്ടായ്മയായ മസ്കറ്റ്‌ മലയാളീസിന്റെ ഏഴാമത്‌ വാർഷികത്തോടനുബന്ധിച്ച്‌ ‘നാരീയം 2017’ എന്ന സ്ത്രീകൾ മാത്രം അവതരിപ്പിച്ച സ്ത്രീകളാൽ സംഘടിപ്പിക്കപ്പെട്ട ഗ്രാന്റ്‌ ഷോ സംഘടിപ്പിച്ചു.  ...

ദുരിതത്തിലായിരുന്ന ഏഴു മലയാളികളെ മസ്കറ്റ് മലയാളീസ് കൂട്ടായ്മയിലെ കൂട്ടുകാര്‍ ടിക്കറ്റും മറ്റു ഫൈനും അടച്ചു നാട്ടിലെത്തിച്ചു

4 mins ago

ഇബ്രിയില്‍ ദുരിതത്തിലായിരുന്ന ഏഴു മലയാളികളെ മസ്കറ്റ് മലയാളീസ് കൂട്ടായ്മയിലെ കൂട്ടുകാര്‍ ടിക്കറ്റും മറ്റു ഫൈനും അടച്ചു നാട്ടിലെത്തിച്ചു ...

മസ്കറ്റ് മലയാളീസ് സൌഹൃദകൂട്ടായ്മ്മയുടെ നാള്‍ വഴികളിലൂടെ

4 mins ago

മസ്കറ്റ് മലയാളീസ് സൌഹൃദകൂട്ടായ്മ്മയുടെ നാള്‍ വഴികളിലൂടെ..  ഒമാനിലെ പ്രവാസികളുടെ ഇടയില്‍ സോഷ്യല്‍ മീഡിയയില്‍ "മസ്കറ്റ് മലയാളീസ്" ഒരുവിപ്ലവത്തിനായിരിന്നു തുടക്കം കുറിച്ചത്. അത് വഴി പ്രവാസികളുടെ ഇടയിലെ ദൈനംദിന ജീവിതവുമായി ബന്ധപെട്ട ഒട്ടനവധി കാര്യങ്ങള്‍ക്ക് പങ്കാളിയാകുവാനും തുടര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാനും നമുക്ക് സാധിച്ചതില്‍ അഭിമാനിക്കാം. ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2021. |
11025119 Hits