വിദേശത്തുനിന്നും തിരിച്ചെത്തി കോവിഡ് -19 സ്ഥീരീകരിച്ച എല്ലാ പ്രവാസികള്‍ക്കും സ്വാന്തനം പദ്ധതിയിലൂടെ പതിനായിരം രൂപയുടെ ധനസഹായം- അപേക്ഷികേണ്ട രീതി ചുവടെ ..
01/01/2020 - നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തി കോവിഡ് -19 സ്ഥീരീകരിച്ച എല്ലാ പ്രവാസികള്‍ക്കും സാന്ത്വന പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ₹10000/- (പതിനായിരം രൂപ മാത്രം) രൂപയുടെ ധനസഹായം അനുവദിക്കുന്നു.
മുകളില്‍ പറഞ്ഞ വിഭാഗത്തില്‍പ്പെടുന്ന പ്രവാസി കേരളീയര്‍ താഴെയുള്ള ബട്ടണ്‍ അമര്‍ത്തി അപേക്ഷ സമര്‍പ്പിക്കുക.
Norka Link: http://202.88.244.146:8083/covidsupport/nrks/registrationsecond.php
അപേക്ഷകന്‍ തന്‍റെയോ / നേരിട്ട് ബന്ധപ്പെടാന്‍ പറ്റുന്നതോ ആയ മൊബൈല്‍ നമ്പർ നല്‍കേണ്ടതാണ്.
താഴെ പറയുന്ന രേഖകള്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്.
1.) പാസ്പോര്‍ട്ടില്‍ പേര്, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന പേജുകള്‍.
2.) അവസാനമായി നാട്ടിലേക്ക് വന്ന വിമാന ടിക്കറ്റിന്‍റെ അല്ലെങ്കില്‍ പാസ്പോര്‍ട്ടില്‍ യാത്രയുടെ തീയതി വ്യക്തമാകുന്ന പേജിന്‍റെ കോപ്പി.
3.) വിസ വിവരങ്ങളുടെ അല്ലെങ്കില്‍ ബന്ധപ്പെട്ട പാസ്പോര്‍ട്ട് പേജിന്‍റെ കോപ്പി.
4.) പ്രവര്‍ത്തനത്തിലുള്ള സേവിംഗ്സ് ബാങ്ക് (എന്‍. ആര്‍. ഐ അക്കൗണ്ട് ഒഴിവാക്കുക) അക്കൗണ്ട് പാസ്ബുക്കിന്‍റെ കോപ്പി ( ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ എന്നിവ തെളിയിക്കുന്നത് ).
മുകളില്‍ കൊടുത്തിരിക്കുന്ന എല്ലാ രേഖകളുടെയും വ്യക്തമായ ഫോട്ടോ / സ്കാന്‍ ചെയ്ത പകര്‍പ്പ് തയ്യാറാക്കിയതിനു ശേഷം അപേക്ഷ സമര്‍പ്പിക്കുന്നത് ആരംഭിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് : http://202.88.244.146:8083/covidsupport/nrks/
#norka #nri #covid19 #returns #pravasi #kerala #swanthanam #aid #fund #nrk