പ്രവാസ സംബധമായ വാര്‍ത്തകളും ജോലി ഒഴിവുകളും ഒമാനില്‍ അനുസരിക്കേണ്ട തൊഴില്‍ നിയമങ്ങളെക്കുറിച്ചും ട്രാഫിക് നിയമങ്ങളെ ക്കുറിച്ചുമുള്ള അറിവുകള്‍ പ്രവാസി മലയാളികളുടെ ഇടയില്‍ എത്തിക്കുക എന്ന ധര്‍മ്മം ആണ് ഈ ഓണ്‍ലൈന്‍ കൂട്ടായ്മ കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇത്തരം അറിവുകള്‍ പങ്കുവെയ്ക്കുന്നതു വഴി ഈ രാജ്യത്തിന്‍റെ നിയമങ്ങളെകുറിച്ചു നമ്മുടെ മലയാളി പ്രവാസികളെ ബോധവാന്മാരാക്കുകയും അതുമൂലം കൂടുതല്‍ അപകടങ്ങളില്‍ പെടുന്നതില്‍ നിന്നും രക്ഷനേടുവാനും ഒരു പരിധിവരെ ഈ കൂട്ടായ്മ വഴി സാധിക്കുന്നു.
ഒമാന്‍ രാജ്യത്തിന്‍റെ നിയമ പരിധിയില്‍ വരുന്ന പോസ്റ്റുകള്‍ മാത്രമേ ഈ ഓണ്‍ലൈന്‍ ഗ്രൂപ്പ് വഴി പ്രസധീകരിക്കാറുള്ളൂ. അതിനായി കേരളത്തിലും ഒമാനിലുമായി വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പത്തിലധികം (Monitoring Panel) ആളുകളുടെ നിരീക്ഷണത്തിലൂടെയാണ് മസ്കറ്റ് മലയാളീസ് ഫേസ്ബുക്ക് ഗ്രൂപ്പിലെ ഓരോ പോസ്റ്റുകളും കമെന്റ്സ് കടന്നു പോകുന്നത്. അതിലുപരി നല്ലവരായ അംഗങ്ങളുടെ നിസ്വാര്‍ത്ഥമായ പിന്തുണയുള്ളത് കൊണ്ടു മാത്രമാണ് ഈ "മസ്കറ്റ് മലയാളീസ് ഗ്രൂപ്പ്" ഒമാനിലെ ഏറ്റവും വലിയ സൌഹൃദ കൂട്ടായ്മയായി മാറിയതും.
======================================
General Enquiry: muscatmalayalees@gmail.com