2011 ആണ്ടില്‍ ഒമാനിന്‍റെ രണ്ടാം തലസ്ഥാനമായ നിസ്വയില്‍ വെച്ചാണ് മസ്കറ്റ് മലയാളീസ് എന്ന ഓണ്‍ലൈന്‍ സൌഹൃദ കൂട്ടായ്മയ്ക്ക് ശ്രീ രാകേഷ് വായ്പൂര് രൂപം നല്‍കിയത്. ഒമാനില്‍ എത്ര മലയാളികള്‍ ഉണ്ട് എന്നറിയാനുള്ള ഒരു കൌതുകത്തില്‍ തുടങ്ങിയ ഈ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പ്രവാസ സംബന്ധമായ വാര്‍ത്തകളും ജോലി ഒഴിവുകളും ഒമാനില്‍ അനുസരിക്കേണ്ട തൊഴില്‍ നിയമങ്ങളെക്കുറിച്ചും ട്രാഫിക് നിയമങ്ങളെ ക്കുറിച്ചുമുള്ള അറിവുകള്‍ പ്രവാസി മലയാളികളുടെ ഇടയില്‍ എത്തിക്കുവാന്‍ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. അതിനുവേണ്ട പിന്തുണ രാകേഷിനു നല്‍കിയത് ശ്രീ മോനാസ് റഷീദ് എന്ന സുഹൃത്തും വഴികാട്ടിയും ആയിരിന്നു.
ഒമാനിലെ അറബികളുടെ സംസ്കാരം എടുത്തു പറയേണ്ടതാണ്.. വിദ്യാഭ്യാസമുള്ള അറബികള്‍ ആണ് ഇവിടുത്തെ എടുത്തുപറയേണ്ട കാര്യം.. മറ്റുള്ളവരോട് പെരുമാറുന്നതിലും, സല്കരിക്കുന്നതിലും, സ്ത്രീകളോടുള്ള ബഹുമാനം, മറ്റുള്ളവരെ ദ്രോഹിക്കണം എന്നുള്ള മനോഭാവം ഇവരില്‍ വളരെക്കുറവാണ്.. നമ്മുടെ രാഷ്ട്രീയക്കാര്‍ ഇവരില്‍നിന്നും കുറെ പഠിക്കുവാനുണ്ട്, ഒരു ജനതയക്ക് ആവശ്യമുള്ളത് ചോദിക്കാതെ തന്നെ നല്‍കുന്ന ഭരണാധികാരികളും സര്‍ക്കാര്‍ ജീവനക്കാരും..
ഇവിടുത്തെ നിയമ സുരക്ഷകള്‍, പൊതുജനങ്ങള്‍ തന്നെയാണ് സര്‍ക്കാരിന് മുന്‍തൂക്കം.. സ്വദേശിക്കും വിദേശിക്കും നിയമങ്ങള്‍ ഒരേപോലെയാണ്.. സമാധാനപരവും ശാന്തവുമായ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഒമാനും ഇവിടുത്തെ ആദരീണീയനായ സുല്‍ത്താന്‍ ബിന്‍ ഖാബൂസ് ഭരണാധികാരിയെയും ഏവര്‍ക്കും ഇഷ്ടപെടും..
ഈ ചെറിയ കാലയളവില്‍ ഒമാനിലെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ യാത്രചെയ്യുവാനും വിവിധദേശക്കാരായ ജനങ്ങളുടെ ജീവിതരീതികളും അവരുടെ സംസ്കാരങ്ങളെക്കുറിച്ചും അടുത്തറിയുവാനും സാധിച്ചു. അങ്ങനെ ചെറുതും വലുതുമായ ഒട്ടനവധി അനുഭവങ്ങള്‍ കേള്‍ക്കുവാനും.. കാണുവാനും.. അനുഭവിക്കുവാനും.. മറ്റുള്ളവര്‍ക്കുകൂടി പങ്കുവെയ്ക്കുവാനും സാധിക്കുകയുണ്ടായി..
അതില്‍ എടുത്ത് പറയാനുള്ളത്, ശരിയായ അറിവില്ലായ്മ മൂലം അല്ലെങ്കില്‍ തെറ്റുധാരണകള്‍ മൂലം നിരവധിയാളുകള്‍ ആണ് ദിനംപ്രതി ഈ പ്രവാസലോകത്ത് ഒട്ടനവധി അപകടങ്ങളില്‍ അല്ലെങ്കില്‍ അബദ്ധങ്ങളില്‍ ചെന്ന് ചാടി നല്ലൊരു ജീവിതം ഹോമിക്കുന്നത്..
അത്തരക്കാര്‍ക്കായി ചെറിയൊരുരീതിയില്‍ സോഷ്യല്‍മീഡിയ വഴി അറിവുകള്‍ പങ്കുവെയ്ക്കുന്ന "മസ്കറ്റ് മലയാളീസ്" എന്ന ജാതിരാഷ്ട്രീയസ്ഥാനഭേദമന്യേ ഒരു വേദി തുടങ്ങുവാനും ഇന്ന് അത് ഒമാനിലെ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ള ആദ്യത്തെ സൌഹൃദകൂട്ടായ്മയായി മാറുകയും ചെയ്തത് തികച്ചും യാദ്രിചികം മാത്രം... ആദ്യം ഫേസ്ബുക്കിലും ഇപ്പോള്‍ സ്വന്തമായി വെബ്സൈറ്റും മൊബൈല്‍ അപ്പസ് വഴിയും അറിവികള്‍ പങ്കുവെയ്ക്കുന്നുണ്ട്.. എന്‍റെ ഈ മസ്കറ്റ് മലയാളീസ് ഗ്രൂപ്പ് മൂലം പ്രവാസലോകത്ത് സോഷ്യല്‍ മീഡിയ വഴി കൂട്ടായ്മകള്‍ക്ക് നിരവധി നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കുമെന്ന് മനസിലാക്കി കൊടുക്കുവാനും കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്..
ഇത്തരം അറിവുകള്‍ പങ്കുവെയ്ക്കുന്നതു വഴി ഈ രാജ്യത്തിന്‍റെ നിയമങ്ങളെകുറിച്ചു നമ്മുടെ മലയാളി പ്രവാസികളെ ബോധവാന്മാരാക്കുകയും അതുമൂലം കൂടുതല്‍ അപകടങ്ങളില്‍ പെടുന്നതില്‍ നിന്നും രക്ഷനേടുവാനും ഒരു പരിധിവരെ ഈ കൂട്ടായ്മ വഴി സാധിച്ചുവരുന്നു.
ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കൂട്ടായ്മകള്‍ കൂടുതല്‍ ഉയര്‍ന്നു വരട്ടെയെന്ന് ആശംസിക്കുന്നു.. അതുവഴി കുറെയെങ്കിലും പ്രവാസികളുടെ പ്രശ്നങ്ങള്‍ കുറയ്ക്കുവാന്‍ സാധിക്കും.. കൂടുതല്‍ കാര്യങ്ങള്‍ സൌഹൃദങ്ങള്‍ വഴി നടപ്പിലാക്കുവാന്‍ സാധിക്കുമെന്നതാണ് ഈ കാലയളവില്‍ ഞാന്‍ മനസിലാക്കിയത്.. ഇനിയും നല്ല സുഹൃത്തുക്കളെ ലഭിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തോട് കൂടി ആറാം വര്ഷത്തിലേക്ക്..
Founder - Rakesh Vaipooru (രാകേഷ് വായ്പൂര്)
GSM- +968 95073922 (WhatsApp)
Email: admin@muscatmalayalees.com
==========================================
Admin - Monaz Rasheed (മോനാസ് റഷീദ്)
GSM - +968 96941481 (WhatsApp)
==========================================
General Enquiry: muscatmalayalees@gmail.com