ഈ ഒരു കൂട്ടായ്മയുടെ ലക്‌ഷ്യം പ്രവാസലോകത്ത് ആരും ഒറ്റപെടാതിരിക്കുക എന്നതാണ്, കളി ചിരി തമാശകളോടൊപ്പം പരസ്പരം അറിവുകള്‍ പങ്കു വെച്ചും, സഹായിച്ചും, വിമര്‍ശിച്ചും, സംവദിച്ചും, സ്നേഹിച്ചും, സൌഹൃദം പങ്കുവെയ്ക്കാം.എല്ലാം ഈ രാജ്യത്തിന്‍റെ നിയമങ്ങള്‍ പലിച്ചുകൊണ്ടാവണ്ണമെന്നു മാത്രം.. വ്യക്തിഹത്യ/വിശ്വാസങ്ങള്‍ അവഹേളിക്കുന്നത് ആവരുത്. എല്ലാ മലയാളിയും അംഗമാകുക
ഇവിടുത്തെ വിശേഷങ്ങള്‍ ജോലിസാദ്ധ്യതകള്‍ നിയമങ്ങള്‍ അറിവുകള്‍ പോസ്റ്റ് ചെയ്തു മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാക്കുക...
ഈ ഗ്രൂപ്പ് ജാതി, മത, രാഷ്ട്രീയ ഭേദമില്ലാത്ത ഒരു സൌഹൃദ കൂട്ടായ്മ ആണെന്ന് എല്ലാവരും ഓര്‍ക്കുക... ഇവിടെ ആര്‍ക്കും യാതൊരുവിധ സ്ഥാനമാനങ്ങളും ഉണ്ടായിരിക്കുന്നതല്ല, എല്ലാവരും തുല്യരായിരിക്കും. വ്യക്തികള്‍ക്ക് യാതൊരുവിധ മുന്‍ഗണന ഉണ്ടായിരിക്കുന്നതല്ല, പോസ്റ്റുകളുടെ ഉള്ളടക്കത്തിനായിരിക്കും മുന്‍തൂക്കം നല്‍കുക. MMന്‍റെ പേരില്‍ യാതൊരുവിധ പണപ്പിരിവോ മറ്റു സാമ്പത്തിക ഇടപാടുകളോ ഇല്ല, അത്തരം എന്തെങ്കിലും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടലുടന്‍ അറിയിക്കുക..