പ്രിയപ്പെട്ട മസ്കറ്റ് മലയാളീസ് കൂട്ടുകാരെ..
നിങ്ങളേവരും ആകാംക്ഷയോടെ കാത്തിരുന്ന നമ്മുടെ നാരീയം ഈ വരുന്ന വ്യഴായ്ച (18-05-2017) രാത്രി കൃത്യം 7.30 ന് റൂവി അല്‍ ഫലാജ് ഗ്രാന്‍ഡ് ഹാളില്‍ വെച്ച് നടക്കുന്നതാണ്..
മലയാള സിനിമാ സീരിയല്‍ സംഗീത മേഖലയില്‍ പ്രഗല്‍ഭരായ ഒരു പറ്റം നാരികള്‍ അവതരിപ്പിക്കുന്ന സംഗീത നൃത്തവാദ്യോഘോഷത്തില്‍ എത്തിയിരിക്കുന്നത് സുപ്രസിദ്ധ ഗായികയും ഗായത്രീ വീണ വായനയില്‍ ഡോക്ടറെറ്റ് ലഭിച്ച വൈക്കം വിജയലക്ഷ്മി, ചലച്ചിത്രതാരങ്ങളായ സോനാ നായര്‍, ശ്രീലക്ഷ്മി, സുപ്രസിദ്ധ പിന്നണി ഗായിക പ്രീത കണ്ണന്‍, വിവിധയിനം വാദ്യോപകരണങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച സൌമ്യ സനാതനും മെലിസ്മയും, വയലിനില്‍ മാസ്മരിക പ്രകടനം കാഴ്ച വെയ്ക്കുന്ന രൂപാ രേവതി, നാടന്‍ പാട്ടിന്‍റെ വേറിട്ട ഭാവവുമായി പ്രസീദ ചാലക്കുടി, നൃത്തത്തില്‍ ബിന്ദു പദീപും ടീമിനോടൊപ്പം നമ്മുടെ മസ്കറ്റിലെ പ്രവാസ ലോകത്ത് നിന്നും തിരഞ്ഞെടുക്കപെട്ട കലാകാരികളും പങ്കെടുക്കുന്നു.
കലാപരിപടികള്‍ക്കൊപ്പം വ്യതസ്ത മേഖലകളില്‍ കഴിവും തെളിയിച്ച അഞ്ചു നാരീരത്നങ്ങളെ നാരീയം വേദിയില്‍ വെച്ച് ശ്രീമതി സുഷമാ ഇന്ദ്രമണിപണ്ടേ ആദരിക്കുന്നതായിരിക്കും.
പ്രവേശനം സൌജന്യമാണ്, 6.30നു ഗേറ്റ് തുറക്കുന്നതായിരിക്കും, കഴിവതും നേരത്തെ തന്നെ വന്നു നിങ്ങളുടെ സീറ്റ് ഉറപ്പിക്കേണ്ടതാണ്..
തീര്‍ച്ചയായും എല്ലാവര്ക്കും ഇത് നല്ലരീതിയില്‍ ആസ്വാദിക്കുവാന്‍ സാധിക്കുന്ന ഒരു രാവ് ആയിരിക്കും..
എല്ലാവരും വരുക. നിരവധി സമ്മാനങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടാകും.. കൂടുതല്‍ പറയുന്നില്ല... വരുക നേരില്‍ അനുഭവിക്കുക..
നാരീയത്തിനു പിന്തുണ നല്‍കുവാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ഈ ലിങ്കിലൂടെ - https://goo.gl/NQgWrQ മാറ്റാവുന്നതാണ്.
നാരീയം റിംഗ്ടോണ്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കുക - Link: http://muscatmalayalees.com/nareeyam.php
ഒമാനിലെ എല്ലാ സുഹൃത്തുകള്‍ക്കും ഈ വിവരം ഷെയര്‍ ചെയ്തു നല്‍കുക..