കഴിഞ്ഞ നാലു മാസത്തിലധികമായി ഇബ്‌റിയിൽ ദുരിതത്തിൽ ആയിരുന്ന നാട്ടിലേക്ക് പോകുവാനും കഴിയാതെ കുടുങ്ങികിടന്ന ഏഴ് മലയാളികളെ കുറിച്ച് ഒരു പോസ്റ്റ് മസ്കറ്റ് മലയാളീസിൽ ഇട്ടിരുന്നു. വളരെ സന്തോഷത്തോടെ തന്നെ അറിയിക്കട്ടെ ഇവരെ നാട്ടിലെത്തിക്കാൻ ഈ കൂട്ടായ്മ വഴി സാധിച്ചു ! ഇന്നലെ രാത്രി വീട്ടിൽ എത്തിയതിനു ശേഷം എല്ലാവരും ഫോണിൽ ബന്ധപ്പെട്ട് നാട്ടിൽ എത്താൻ സാധിച്ചത്തിന്റെ സന്തോഷം പങ്കു വച്ചു.
മസ്കറ്റ് മലയാളീസ് കൂട്ടായ്മ പ്രവര്‍ത്തകര്‍ തൊഴില്‍ ഉടമസ്തരുമായി നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവിലാണ് മടക്ക യാത്ര നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കുവാന്‍ സാധിച്ചത്.
ഇവരുടെ അവസ്ഥ പോസ്റ്റ് ചെയ്തപ്പോൾ അതിലൂടെ പേര് പറയുവാന്‍ ആഗ്രഹിക്കാത്ത ഒരു സുഹൃത്ത് ഈ ഏഴ് പേര്‍ക്ക് വേണ്ടി വിമാനടിക്കറ്റിനും പിഴയ്ക്കും മറ്റും ചിലവായ ഭീമമായ തുക നല്‍കി സഹായിക്കുവാന്‍ മുന്നോട്ടു വന്നു.ഈ സുഹൃത്തിനൊടുള്ള നന്ദി വാക്കുകളിൽ ഒതുക്കാ നൽകില്ല.അത്രയധികം സപ്പോർട്ട് ആണ് ഈ സുഹൃത് ഓരോ ഘട്ടത്തിലും നൽകിയത്. സർവ്വേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ!
ഈ ഏഴു പേരിൽ ഒരാളായ മനോജ് മസ്കറ്റ് മലയാളീസിന് അയച്ച ഒരു മെസ്സേജിലൂടെയാണ് MM ഈ കാര്യം അറിയുന്നത്.ഇന്നലെ (15/09/2016) നാട്ടിലേക്ക് തിരികെ മടങ്ങുവാന്‍ വഴിയോരിക്കിയത്. യാത്രചിലവും വിസയുടെ പിഴയും കൂടി ഭീമമായ ഒരു തുക ഇവരെ സംബന്ധിച്ച് ഉടനെ കണ്ടെത്തുവാനും സാധിച്ചിരുന്നില്ല. മസ്കറ്റിലെ ഇന്ത്യന്‍ എംബസ്സിയിലും ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിലും പരാതികള്‍ നല്കിയിരുന്നു. അതിനുശേഷമാണ് ഇവര്‍ മസ്കറ്റ് മലയാളീസ് കൂട്ടായ്മയുമായി ബന്ധപെട്ടത്.
ഓണത്തിനുമുന്‍പ് ഇവരെ നാട്ടിലെത്തിക്കുവാനായിരിന്നു ആഗ്രഹിച്ചതെങ്കിലും ഇത്രയും ആളുകള്‍ക്ക് ഒരുമിച്ചു ടികറ്റ് ലഭിക്കാത്തിനതിനാല്‍ ഇവരെ ഇബ്രിയില്‍ നിന്നും മസ്കറ്റില്‍ എത്തിക്കുകയും കൂട്ടായ്മയ പ്രവര്‍ത്തകനായ സതീഷ് സുബ്രന്‍റെ വീട്ടില്‍ താമസിപ്പിക്കുകയും തിരുവോണം ദിനം ഇവരോടൊപ്പം സദ്യ ഉണ്ടാക്കി ആഘോഷിക്കാനും സാധിച്ചു. സതീഷ് സുബ്രൻ കാണിച്ച ആത്മാർത്ഥതയും സ്നേഹവും എത്ര അഭിനന്ദിച്ചാലും അധികമാക്കില്ല.
അതിനോടൊപ്പം എംബസിയിലെ അഭിഭാഷകരിൽ ഒരാളായ Adv.രാജീവിന്‍റെ സമയോചിതമായ നിയമോപദേശവും മറ്റു ധന സഹായം നല്‍കിയ സുഹൃത്തുക്കളുടെയും ഇടപെടലുകള്‍ എടുത്തു പറയേണ്ടതാണ്. നന്ദി പറയാൻ ഒരുപാട് പേരുണ്ട്...അറബിക് ലെറ്റർ ട്രാൻസ്ലേറ്റ്റ് ചെയ്ത് മലയാളത്തിൽ പറഞ്ഞു തന്ന സുഹൃത് മുതൽ പലരോടും നന്ദി ഉണ്ട്... നാട്ടില്‍ എയര്‍പോര്‍ട്ടില്‍ സാബു ആനപ്പുഴ ഇവരെ പൂക്കള്‍ നല്‍കി സ്വീകരിക്കുകയും അവിടെ വേണ്ട സഹായങ്ങള്‍ നൽകുകയും ചെയ്തു.
ഈ സൗഹൃദ കൂട്ടായ്മയ്ക്ക് ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാൻ സാധിക്കട്ടെ..സൗഹൃദം വിജയിക്കട്ടെ!