ജബൽ അക്തർ
-------------------
ഒമാനിലെ സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ് ജബൽ അക്തർ, വളരെ അപകട സാധ്യത ഉള്ളതിനാൽ സാധാരണ വാഹനങ്ങൾ അവിടേക്കു വിടാറില്ല, 40 കിലോമീറ്ററോളം മല പ്രദേശം യാത്ര ചെയ്തു വേണം മുകളിൽ എത്താൻ, ഹെയർപിൻ വളവുകളും ചെങ്കുത്തായ പാതകളും ധാരാളം ഉണ്ട് ,
മുകളിൽ തണുത്ത കാലാവസ്ഥ ആണ് , വിശാലമായ ഒരു പുരാതന നഗരമാണ് ജബൽ അക്തർ, അവിടെ 500 വർഷത്തോളം പഴക്കമുള്ള വീടുകൾ വരെയുണ്ട്, റോസ് വാട്ടർ, ഉറുമാൻ, കറുത്ത മുന്തിരി, വാൾനട്ട്, ആപ്രിക്കോട്ട്, പീച് എന്നിവ അവിടെ കൃഷി ചെയ്യുന്നുണ്ട്, ശുദ്ധമായ തേനും അവിടെ ലഭ്യമാണ്, ജബൽ അക്തർ വളരെ വെത്യസ്തമായ യാത്രാ അനുഭവമാണ്