പ്രവാസ മേഖലയിൽ ജീവകാരുണ്യ രംഗത്തും മറ്റു സാമൂഹ്യ സേവന മേഖലയിലും കഴിവ് തെളിയിച്ചവരെ ആദരിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ പുരസ്കാരമായ പ്രവാസി മിത്ര അവാർഡ് ഷിഫാ അൽജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയര്മാനും മാനേജിങ് ഡയറക്ടർ റുമായ ഡോക്ടർ കെ റ്റി റെബിയുള്ളക്ക് കഴിഞ്ഞ ദിവസം നൽകി , ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ ഇന്റർനാഷണൽ നോൺ ഒളിമ്പിക്സ് യൂണിവേഴ്സിറ്റി നാഷണൽ ബ്രാൻഡ് അംബാസിഡർ ഷെയ്ഖ നൂറ അൽ ഖലീഫ അവാർഡ് അദ്ദേഹത്തിന് നൽകി ബഹ്റൈൻ പാർലിമെന്റ് അംഗം ആദിൽ അസൂമി , എം പി അബ്ദുൽ സമദ് സമദാനി ഉൾപ്പെടെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവതി ആളുകൾ ചടങ്ങിൽ പങ്കെടുത്തു