അറ്റ്‌ലസ് രാമചന്ദ്രൻ ജയിലായിട്ടു മാസങ്ങളായി, ലോണ് എടുത്തു... അടവ് മുടങ്ങി...പക്ഷേ ആസ്തിയുണ്ട് അത് വിലക്കാൻ സാവകാശം കിട്ടിയില്ല ..നിയമം കർക്കശമായത് കൊണ്ട് രാമചന്ദ്രൻ ജയിലായി ... എന്റെ ഭയം അതല്ല ... എന്തെ ആരും രാമചന്ദ്രനെ കുറിച്ച് സംസാരിക്കാത്തത് ..... ലോകത്തിലെ ആരെയും കുറിച്ച് എന്തും പറയാൻ ധൈര്യമുള്ള സോഷ്യൽ മീഡിയ യും നിശ്ശബ്ദം .... രാമചന്ദ്രൻ അത്ര വലിയ കുറ്റവാളിയാണോ ...
.പൊളിഞ്ഞു പോയ ഒരു ബിസിനസ് കാരനെ കുറിച്ച് ആലോചിച്ചു എന്തിനു പുലി വാല് പിടിക്കണം അല്ലെ, അതോ ആ നല്ല മനുഷ്യൻ ചെയ്തു തന്ന സഹായങ്ങൾ തിരിച്ചു ചോദിച്ചാലോ എന്നാ പേടിയോ..??
ടെലിവിഷൻ ചാനലുകളും നിശബ്ദം .....
പരസ്യങ്ങൾക്കായി വാരിതന്ന കോടികൾ അവരും മറന്നു.
കള്ള പൊന്നും കുഴൽ പണവും ഇല്ലാതെ കഷ്ടപ്പെട്ട് കാശുണ്ടാക്കിയ ആളാണ് രാമചന്ദ്രന എന്ന് എല്ലാവര്ക്കും അറിയാം...
കൂടുതൽ സ്നേഹവും കുറച്ചു പൊങ്ങച്ചവും കൂട്ടിയാൽ രാമചന്ദ്രനായി എന്ന് ഗൾഫുകാരും പറയും.....
വൈശാലി പോലെയുള്ള വലിയ ബജറ്റ് സിനിമ കൾ....എന്നിട്ടിപ്പോൾ സിനിമ ക്കര്ക്കും വേണ്ട ..... സാഹിത്യത്തിനു .. ടിവി ചാനലുകളുമായി ചേർന്ന് ആദ്യ അവാർഡ് തന്നത് രാമചന്ദ്രനാണ് . ആ അവാർഡ് വാങ്ങാൻ പോയപ്പോൾ UAE യിലെ കാശുള്ള വ്യവസായ പ്രമുഖരെ ഞാൻ… അദ്ദേഹത്തിന് ചുറ്റും കണ്ടിട്ടുണ്ട് .
ചാൻസ് കാത്തു നില്ക്കുന്ന സിനിമ ക്കാരെയും ....പക്ഷേ ഇപ്പോൾ ആർക്കും അദ്ദേഹത്തെ വേണ്ട ....അത് ശെരിയല്ലെന്ന് മനസ് പറയുന്നു ...മനസ്സിൽ നന്മയുള്ള ആളുകൾ നമുക്ക് ചുറ്റും വേണം ....
അദ്ദേഹത്തിൽ നിന്ന് ഔദ്ദാര്യങ്ങൾ കൈ പറ്റിയവരും പിന്നെ വിശാല ഹൃദയമുള്ള വിവസായ പ്രമുഖർ, സിനിമാക്കാർ എല്ലാവരും ഒത്തു ചേർന്നാൽ ഒരു നല്ല മനുഷ്യൻ രക്ഷപെടും .. കിട്ടിയ അവാർഡ് തുക ഉള്പ്പെടെ കുറചെന്തെങ്കിലും ചെയ്യാൻ എനിക്കും കഴിഞ്ഞേക്കും . നമ്മുടെ സഹതാപം അദ്ദേഹത്തിന് വേണ്ട എന്നറിയാം ഇത് സഹതാപമല്ല സനേഹം മാത്രം. നല്ല മനുഷ്യര് ഈ സമൂഹത്തിനു ആവശ്യമെന്ന തിരിച്ചറിവ് മാത്രം ...
ഒരു പാട് പോസ്റ്റുകൾ നാം ഷെയർ ചെയ്യാറുണ്ട്.....ഈ പോസ്റ്റ് ശ്രീ രാമചന്ദ്രനെ സഹായിക്കാൻ കഴിവുള്ളവരുടെ അടുത്ത എത്തുമെന്ന് പ്രതീഷിച്ചുകൊണ്ടു.
"എഴുത്തിന് കടപ്പാട്"
നല്ല മനസുള്ളവർ ഷെയർ ചെയുക.
Shared By: MuscatMalayalees Facebook Group | www.MuscatMalayalees.com