തൊഴിലുടമകള്‍ക്കെതിരായ പരാതികള്‍ ഓണ്‍ലൈനായി നല്‍കാന്‍ മാനവ വിഭവശേഷി വകുപ്പ് സംവിധാനം ആരംഭിച്ചു. ഇതിനായി പരീക്ഷണാടിസ്ഥാനത്തില്‍ വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ അറബിയില്‍ മാത്രമാണ് വെബ്സൈറ്റ് ലഭ്യം. എന്നാല്‍, വിദേശികള്‍ക്കുകൂടി പരാതി നല്‍കാന്‍ കഴിയും വിധം ഇംഗ്ളീഷ് പതിപ്പ് വൈകാതെ ആരംഭിക്കും. ആദ്യഘട്ടത്തില്‍ മസ്കത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ മാത്രമായിരിക്കും ഇതിന്‍െറ പരിധിയില്‍ വരുക. അടുത്ത ഘട്ടത്തില്‍ സൊഹാറിലെയും സലാലയിലെയും കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള വിപുലീകരണത്തിനാണ് പദ്ധതിയിടുന്നതെന്ന് മന്ത്രാലയം വക്താവ് സുലൈമാന്‍ ഖലീലി അറിയിച്ചു. ഇ-സര്‍വിസ് സേവനങ്ങള്‍ വിപുലമാക്കുന്നതിന്‍െറ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നത്. ഓണ്‍ലൈനായി ലഭിക്കുന്ന പരാതികള്‍ താമസം കൂടാതെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Omani and expat workers in Muscat can now submit labour complaints against their employers online to the Ministry of Manpower (MoM) website. Currently, the service is available to workers registered with companies operating in Muscat and the portal is in Arabic.
submit claim enables submit labor related complaints for citizens, residents, Omani & non-Omani manpower. Those two services can be submitted through ministry call center 80077000 as well.
Source: http://www.manpower.gov.om/portal/Update.aspx