മോരുകറി നേന്ത്രപ്പഴം ചേര്‍ത്ത്
ചേരുവകള്‍ ;......
നേന്ത്രപ്പഴം.......1 എണ്ണം
പച്ചമുളക് ......10 എണ്ണം
ചെറിയുളളി ....4 എണ്ണം
വെളുത്തുളളി ....2 അല്ലി
ജീരകം .....1 ടിസ്പൂണ്‍
തേങ്ങ ചിരകിയത്.....1എണ്ണം
മഞ്ഞള്‍ പൊടി......1ടിസ്പൂണ്‍
ഉലുവാപ്പൊടി.....2നുളള്
കടുക് ...ആവശ്യത്തിന്
ഉപ്പ് ......ആവശ്യത്തിന്
കറിവേപ്പില ......4തണ്ട്
വറ്റല്‍ മുളക് .....4എണ്ണം
തൈര്......1 ചെറിയ കപ്പ് [തൈര് എപ്പോഴും ഒരു മീഡിയം പുളി മതി...പുളി കിട്ടാന്‍ ചെറുനാരങ്ങ ചേര്‍ത്താല്‍ മതിയാകും]
തയ്യാറാക്കേണ്ട വിധം;
നേന്ത്രപ്പഴം നടുവെകീറി കഷ്ണങ്ങളാക്കി 4 പച്ചമുളക് ചേര്‍ത്ത് വേവിക്കുക ...[പഴമാണ് വേവ് നോക്കണം]പിന്നീട് തേങ്ങ ജീരകം ചുവന്നുളളി. വെളുത്തുളളി 6പച്ചമുളക് മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുകഇത് വേവിച്ച പഴത്തില്‍ ചേര്‍ത്തു തിളപ്പിക്കുക ...പിന്നീട് തൈര് അടിച്ചെടുത്തത് അതില്‍ ചേര്‍ക്കുക തൈര് ചേര്‍ത്തതിനു ശേഷം തീ ഓഫ് ചെയ്യുക പിന്നീട് ഒരു പാനില്‍ എണ്ണ ചൂടാക്കി അതിനകത്തു കടുക് വറ്റല്‍ മുളക് കറിവേപ്പില ഇവ ചൂടാക്കി കറിയില്‍ ചേര്‍ക്കുക....സ്വാദിഷ്ട മായ മോര് കറി റെഡി .....
Source:-Satheesh Subran