10 months 13 days 19 hours 9 minutes 36 seconds ago
പ്രിയ മസ്കറ്റ് മലയാളീസ് സുഹൃത്തുക്കളെ,
നമ്മുടെ മസ്കറ്റ് മലയാളീസ് ഒന്‍പതാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്..
ഇപ്പോള്‍ അര ലക്ഷത്തില്‍ പരം അംഗങ്ങളുള്ള നമ്മുടെ സൌഹൃദകൂട്ടായ്മ്മയ്ക്ക് കഴിഞ്ഞ എട്ട് വര്‍ഷങ്ങളിലായി നിരവധി സാമൂഹ്യ സാംസ്കാരിക സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ സാധിച്ചു.
ഒമാനിലെ പ്രവാസികളുടെ ഇടയില്‍ സോഷ്യല്‍ മീഡിയയില്‍ "മസ്കറ്റ് മലയാളീസ്" ഒരുവിപ്ലവത്തിനായിരിന്നു തുടക്കം കുറിച്ചത്. അത് വഴി പ്രവാസികളുടെ ഇടയിലെ ദൈനംദിന ജീവിതവുമായി ബന്ധപെട്ട ഒട്ടനവധി കാര്യങ്ങള്‍ക്ക് പങ്കാളിയാകുവാനും തുടര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാനും നമുക്ക് സാധിച്ചതില്‍ അഭിമാനിക്കാം.
____________________________________________
മസ്കറ്റ് മലയാളീസിന്‍റെ നാള്‍ വഴികളിലൂടെ..
-----------------------------------------------------------------------
എംബസിയില്‍ അംബാസഡറുടെ ശ്രദ്ധയില്‍ പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും അതിനുവേണ്ട സഹായങ്ങള്‍ എംബസിയുടെ ഭാഗത്തുനിന്നും ലഭിക്കുമെന്ന് ഉറപ്പും ലഭിക്കുകയുണ്ടായി.
തൊഴില്‍ സാധ്യതകള്‍ അറിയിക്കുന്നത് വഴി നിരവധി കൂട്ടുകാര്‍ക്ക് ജോലി ലഭിക്കുകയുണ്ടായി.
ഇവിടുത്തെ നിയമങ്ങളെ കുറിച്ചു അംഗങ്ങളെ കൂടുതല്‍ ബോധാവന്മാരാക്കുവാന്‍ സാധിക്കുന്നു.
ഈ പ്രവാസലോകത്ത് ആരും തനിച്ചല്ല എന്ന ഒരു ആശയം ഈ സ്നേഹകൂട്ടായ്മ്മയിലൂടെ രൂപം നല്‍കുവാന്‍ സാധിച്ചു.
ഒമാനിലെ പ്രവാസി കലാകാരന്മാരുടെ സംഗീത നൃത്ത നാടക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും നമ്മുടെ സ്നേഹസംഗമത്തിലൂടെ നിരവധിപേര്‍ക്ക് അവസരങ്ങള്‍ നല്‍കുവാനും സാധിച്ചു.
25 വര്‍ഷത്തിലധികമായി ഈ പ്രവാസലോകത്ത് കുടുങ്ങി കിടന്ന ഒരുപറ്റം ആളുകളെ സുരക്ഷിതമായി നാട്ടിലെത്തിക്കുവാനും സാധിച്ചു.
നിരവധിപേര്‍ക്ക് ചികിത്സ, വിദ്യഭാസം, യാത്ര, മറ്റു ശാരീരിക സഹായങ്ങളും കൂട്ടായ്മ്മ വഴി നല്‍കുവാന്‍ സാധിച്ചു.
ദിവസേനയുള്ള വ്യതസ്തമായ ബോധവല്കരണ പോസ്റ്റുകള്‍ മൂലം നിരവധിയാളുകള്‍ക്ക് ഉപയോഗപ്രദമാകുന്നുണ്ട്.
ജന്മദിന, വാര്‍ഷിക ആശംസാ പോസ്റ്റുകള്‍ വഴി ഏതു സാധാരണക്കാരനെയും ഒരു ദിവസം "സ്റ്റാര്‍" ആക്കുന്നു..
ഒമാനിലെ പ്രശസ്തരും കഴിവുള്ളതുമായ മലയാളികളായ സുഹൃത്തുക്കളെ പരിചയപെടുത്തുന്ന "സ്നേഹസല്ലാപം" പംക്തി.
മലയാളി സുഹൃത്തുക്കളുടെ ബിസിനെസ്സ് സംരംഭത്തിനെ പ്രതിപാദിക്കുന്ന "ചായപീടികയിലൂടെ" എന്ന പംക്തിയിലൂടെ സ്വാദിഷ്ടമായ ആഹാരങ്ങള്‍ അംഗങ്ങള്‍ക്ക് ലഭ്യമാകുന്നു.
എംബസിയിലെ ഓപ്പണ്‍ ഹൌസ് പങ്കെടുക്കുന്നതു വഴി അത്യാഹിത പ്രശ്നങ്ങളുമായി വലയുന്ന പ്രവാസി കൂട്ടുകാരുടെ പ്രശ്നങ്ങള്‍ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്യുന്നു.
കാണാതായ കുട്ടിയെ തിരിച്ചു മാതാപിതാക്കളുടെ അടുത്തെത്തിക്കുവാനും സാധിച്ചു.
കളഞ്ഞുപോയ പാസ്പോര്‍ട്ട്, വിസ, ലേബര്‍ കാര്‍ഡ്, എടിഎം, പേഴ്സ് മുതലായവ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നത് വഴി എളുപ്പത്തില്‍ ഉടമസ്ഥന് ലഭ്യമാകുന്നു.
അത്യാവശ്യഘട്ടങ്ങളില്‍ രോഗികള്‍ക്ക് രക്തം വേണ്ടി വരുമ്പോള്‍ MM ലെ ലിസ്റ്റിലെ ആയിരത്തില്‍പരം രക്തദാതാക്കളുടെ സഹായത്തോടെ രക്തം തക്ക സമയത്ത് ലഭ്യമാക്കുവാനും സാധിക്കുന്നു. വിവിധ രക്തദാന ക്യാമ്പുകള്‍ക്കും നേതൃതം നല്‍കുന്നു.
അങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതുവഴി നടക്കുന്നതുകൊണ്ടും വലിപ്പ ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും ഒരേ പരിഗണന നല്‍കുന്നതും നമ്മുടെ മാത്രം പ്രത്യേകതകള്‍ ആണ്..
അതിനാല്‍ ഒമാനില്‍ പ്രവാസികളുടെ ഇടയില്‍ ഇപ്പോള്‍ എന്തിനും ഏതിനും "മസ്കറ്റ് മലയാളീസ്" ആണ് ആദ്യം മനസ്സില്‍ ഓടിയെത്തുക എന്നുള്ളതും സന്തോഷം തരുന്നു..
ചെറുതും വലുതുമായ ഒട്ടനവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഈ സൌഹൃദ കൂട്ടായ്മ്മ വഴി ദിവസേന ചെയ്യുവാന്‍ സാധിക്കുന്നതില്‍ ഈ കൂട്ടായ്മയിലെ എല്ലാ അംഗങ്ങളുടെയും നിസ്വാര്‍ത്ഥമായ പിന്തുണ ഉള്ളത് കൊണ്ട് മാത്രമാണ്.. ഒരു സോഷ്യല്‍മീഡിയ കൂട്ടായ്മ്മ വഴി ഇത്രയധികം നിസ്വാര്‍ത്ഥമായ നല്ല പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചതില്‍ വളരെയധികം സന്തോഷവും അഭിമാനവും ഉണ്ട്.
പ്രവാസികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും യാതൊരുവിധ തടസ്സവും കൂടാതെ അറിഞ്ഞിരിക്കേണ്ട അറിവുകളും പ്രധാനപെട്ട വിവരങ്ങളും പങ്കുവെയ്ക്കുവാന്‍ വേണ്ടി നമ്മുടെ സ്വന്തം വെബ്സൈറ്റ് ഇറങ്ങി www.MuscatMalayalees.com, വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതായിരിക്കും. കൂടാതെ മൊബൈലില്‍ പ്ലേസ്റ്റോര്‍ നിന്നും Muscat Malayalees പേരില്‍ ആപ്പ് ഇറക്കിയിട്ടുണ്ട്.
എല്ലാ പ്രിയപ്പെട്ട അംഗങ്ങള്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.. ഇത് നമ്മുടെയെല്ലാവരുടെയും അഭിമാനം ആണ്.. ഇനിയും ഉപകാരപ്രദമായ നിരവധി കാര്യങ്ങള്‍ വരും ദിനങ്ങളില്‍ വരുന്നതായിരിക്കും..
നിങ്ങളുടെ സ്വന്തം,
രാകേഷ് വായ്പൂര്
അഡ്മിന്‍ - മസ്കറ്റ് മലയാളീസ് സൌഹൃദ കൂട്ടായ്മ്മ