#MM_തലക്കെട്ട്_1
റംസാന്‍ മാസാചരണം തുടങ്ങാന്‍ ദിവസങ്ങൾ ബാക്കി നിൽക്കെ മാനവവിഭവശേഷി മന്ത്രാലയം റമ്ദാൻ തൊഴിൽ സമയം പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 9 മണി മുതൽ 2 വരെയാണ് പ്രവർത്തി സമയം. സ്വകാര്യ മേഖലയിലെ ഇസ്ലാംമത വിശ്വാസികൾക്ക് തൊഴിൽ സമയം 6 മണിക്കൂറായി കുറച്ചു. ആഴ്ചയിൽ 30 മണിക്കൂർ എന്നാണ് സ്വകാര്യ മേഖല തൊഴിൽ സമയത്തിന്റെ കണക്ക്.
========================================
#MM_തലക്കെട്ട്_2
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് ജൂലായ് ഒന്നുമുതൽ അധിക ലഗേജുകൾക്കുള്ള ഫീസ് പണമായി അടയ്ക്കാൻ സാധിക്കില്ല. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് മുഖേന മാത്രമേ ഇത് അടയ്ക്കാൻ സാധിക്കുകയുള്ളൂ. ഇതുസംബന്ധിച്ച സർക്കുലർ എയർ ഇന്ത്യ എക്സ്പ്രസ് പ്രസിദ്ധീകരിച്ചു.
==============================================
#MM_തലക്കെട്ട്_3
റമദാനിൽ സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കരുതെന്ന് ഉപഭോക്ത്ര സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നൽകി. റമദാനിൽ കൂടുതൽ ആവശ്യം വരുന്ന സാധനങ്ങൾക്ക് അന്യായമായി വില വർധിപ്പിക്കുന്നത് തടയാൻ നിരീക്ഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
==============================================
#MM_തലക്കെട്ട്_4
നിസ്വായിൽ അൽഐൻ സമീപമുള്ള ഗതാഗതക്കുരുക്കിൽ ഏഴ് വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
=============================================
#MM_തലക്കെട്ട്_5
സൂവൈക്കിൽ വൻകിട കടൽ കൃഷിയുടെ പദ്ധതി വരുന്നു. കടലിൽ കൃത്രിമ പാറക്കെട്ടുകൾ സ്ഥാപിച്ച് അവയിൽ മത്സ്യങ്ങൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥ ഒരുക്കുകയാണ് ചെയ്യുക. 2.6 ലക്ഷം ഒമാനി റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന ആർട്ടിഫിഷ്യൽ മറൈൻ റീഫ് ഫാം പദ്ധതിയുടെ ധാരണാപത്രം കാർഷിക ഫിഷറീസ് മന്ത്രാലയം ഒപ്പിട്ടു.
============================================
Banner courtesy : മായാവി Habin K Hari ( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.comസന്ദര്‍ശിക്കുക.
Rekha Prem