#MM_തലക്കെട്ട്_1
സ്പോൺസർ ഇല്ലാതെ ടൂറിസ്റ്റ് വിസ ലഭ്യമാകുന്ന രാജ്യങ്ങളിലെ പൗരന്മാരുടെ പട്ടിക ഒമാൻ വിപുലീകരിച്ചു. ഇറാൻ,റഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരായാണ് പുതുതായി ഉൾപ്പെടുത്തിയത്.
========================================
#MM_തലക്കെട്ട്_2
മസ്കറ്റ് നഗരസഭയുടെ ഭക്ഷ്യ പരിശോധന വിഭാഗം നടത്തിയ പരിശോധനയിൽ 31 ബോക്സ് കാലാവധി കഴിഞ്ഞ് ചീസ് പിടികൂടി. ഭക്ഷ്യോൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിയിലായത്.
==============================================
#MM_തലക്കെട്ട്_3
റിയാലിന്റെ വിനിമയനിരക്ക് കഴിഞ്ഞ രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 174.20 എന്ന നിരക്കിലാണ് തിങ്കളാഴ്ച വിനിമയം നടന്നത്.
==============================================
#MM_തലക്കെട്ട്_4
ബർക്കയിൽ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ തീപിടുത്തമുണ്ടായി രണ്ടുപേർക്ക് പരിക്കേറ്റു. തീപിടുത്തം വിവരമറിഞ്ഞ് സിവിൽ ഡിഫൻസ് വൈകാതെ എത്തി നിയന്ത്രണവിധേയമാകിയത് കൂടുതൽ അപകടങ്ങൾ ഒഴിവാക്കി
=============================================
#MM_തലക്കെട്ട്_5
ഏപ്രിൽ 29 മുതൽ മെയ് 5 വരെ മാനവവിഭവശേഷി മന്ത്രാലയം നടത്തിയ പരിശോധനയിൽ, നിയമലംഘനത്തിന് 440 പേർ പിടിയിലായി.
============================================
#MM_തലക്കെട്ട്_6
ഒമാനിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ബർക്കയിൽ വരുന്നു. അൽ റാഇിദ് ഗ്രൂപ്പ് 112 ദശലക്ഷം റിയാൽ ചെലവിലാണ് അൽ അറൈമി വാക് എന്ന് പേരിട്ടിരിക്കുന്ന ഈ നിർമിക്കുന്നത്.
============================================
Banner courtesy : മായാവി Habin K Hari ( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.comസന്ദര്‍ശിക്കുക.
Rekha Prem