#MM_തലക്കെട്ട്_1
ഒമാനിലെ ഏറ്റവും വലിയ റോഡ് നിർമാണ പദ്ധതിയായ അൽ ബാത്തി എക്സ്പ്രസ്വേ ഇന്ന് പൂർണമായി ഗതാഗതത്തിന് തുറന്നുകൊടുത്തു. ഗതാഗത വാർത്താ വിനിമയ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ നിർമാണം പൂർത്തീകരിച്ച ഈ റോഡിന്റെ ദൈർഖ്യം 270 കി.മി ആണ്.
========================================
#MM_തലക്കെട്ട്_2
ഒമാൻ വിവിധഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും വാഹന യാത്രികർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു
==============================================
#MM_തലക്കെട്ട്_3
ബർക്കയിൽ നിയന്ത്രണംവിട്ട വാഹനം മലയാളിയുടെ ഫർണിച്ചർ കടയിലേക്ക് പാഞ്ഞുകയറി. കടയുടമ തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. വാഹനം ഓടിച്ചിരുന്ന ആൾ കടയ്ക്കുമുന്നിൽ ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലേറ്ററിൽ കാൽ വച്ചതാണ് അപകടത്തിന് കാരണമായത്
==============================================
#MM_തലക്കെട്ട്_4
ഈ വർഷം ജനുവരി ഫെബ്രുവരി മാസങ്ങളിൽ രാജ്യത്ത് നക്ഷത്രം ഹോട്ടലുകളുടെ വരുമാനം 11.5 ശതമാനം വർധിച്ചതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു
=============================================
#MM_തലക്കെട്ട്_5
ഇന്ന് രാവിലെ ദർസൈറ്റ് ലുലു മാളിന് മുന്നിൽ വെച്ചുണ്ടായ വാഹനപകടത്തിൽ മുൻ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയും സുഹൃത്തും മരണപെട്ടു. പ്രിൻസ്, ഡാർവിൻ എന്നിവരാണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
============================================
Banner courtesy : മായാവി Habin K Hari ( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.comസന്ദര്‍ശിക്കുക.
Rekha Prem