അറുപത്തഞ്ചിൽ പുറത്തിറങ്ങിയ മലയാള സിനിമയായ 'റോസി'യിൽ അന്നത്തെസൂപ്പർസ്റ്റാറായ പ്രേംനസീറി നൊപ്പം അഭിനയിയ്ക്കാൻ ത്രിശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീനാരായ ണപുരത്തുള്ള'കൊത്തനാത്ത്'വീട്ടിൽ നിന്നുംഒരു പെൺകുട്ടിപോയി.സർക്കാർ ഡോക്ടറായ അച്ഛനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനായ ആലുവായിലെത്തിയ കലാശാലാ വിദ്യാർത്ഥിനിയായ ആ സ്ലിം ബ്യൂട്ടിയെ ഷൂട്ടിംഗ് കാണാനെത്തിയ ജനക്കൂട്ടം വളരെഅതിശയത്തോ ടെയും ആരാധനയോടെയുമാണ് നോക്കിനിന്നത്.വിജയനിർമ്മലയും നസീറുംനായികാനായകന്മാരായ റോസിയിൽ നന്നായി നൃത്തമഭ്യസിച്ചിരുന്ന ഗിരിജക്ക് ചെറിയറോളേ ഉണ്ടായിരുന്നുളളു. എങ്കിലും ആ യുവസുന്ദരിയുടെ ശ്ലാഘനീയമായ അഭിനയപാഠവം എല്ലാ
വരും ശ്രദ്ധിച്ചു.നിത്യഹരിതനായകൻ
പോലും ആ കഴിവിനെ അകമഴിഞ്ഞ് പ്രശംസിച്ചെങ്കിലും തുടർന്നഭിനയിക്കാ ൻ തികച്ചും യാഥാസ്ഥിതികനായ അ
ച്ഛൻ മകളെ അനുവദിച്ചില്ല.അതിനു
കാരണക്കാരൻ 'അബ്ദുൽ ഖാദറെ
പ്രേംനസീറാക്കിയ' സാക്ഷാൽ തിക്കുറിശ്ശി സുകുമാരൻനായരും !
അന്ന് ഗിരിജയഭിനയിക്കേണ്ടിയിരു
ന്ന സീൻ ഷൂട്ടുചെയ്യുന്നത് ആലുവാപ്പുഴ യുടെ തീരത്താണ്.രണ്ടുദിവസമായി അ
വിടെത്തന്നെയായിരുന്നു ഷൂട്ടിംഗ്. രാവി
ലെ ലൊക്കേഷനിലെത്തിയവർ കണ്ടത്
തലേന്ന് ഷൂട്ടിംഗ് കഴിഞ്ഞ് സിനിമക്കാർ
കുടിച്ച്അലസമായി വലിച്ചെറിഞ്ഞിരി ക്കുന്നബ്രാണ്ടിക്കുപ്പികളാണ്. മദ്യവിരോ
ധിയായ ഡോക്ടർക്ക് തന്റെ മകൾ അഭിനയിക്കുന്ന ലൊക്കേഷനിൽക്കണ്ട ഈ വൃത്തികേടിൽ അതൃപ്തിയുണ്ടെ ന്നു മനസ്സിലാക്കിയ തിക്കുറിശ്ശി രഹസ്യ
മായി സിനിമാമേഘലയിലെ ദുഷ്പ്രവ
ണതകളെക്കുറിച്ച് ആ പിതാവിന്റെ മന
സ്സിൽ പേടിപ്പെടുത്തുന്ന ചിത്രങ്ങൾ കോ
റിയിട്ടു.
"നിങ്ങളേപ്പോലുളള കുടുബത്തിൽപ്പിറ
ന്നവർക്ക് പറ്റിയ പണിയല്ല ഡോക്ടറേ
ഈ സിനിമാ അഭിനയം" എന്നുപറഞ്ഞ്
ആ പിതാവിന്റെമനസ്സുമടുപ്പിക്കുകയും സർഗ്ഗനിധിയായ ഒരു വലിയ കലാകാരി യുടെസിനിമാമോഹങ്ങൾ മുളയിലേ നുള്ളുകയുംചെയ്തു ആ അഭിനയ മുത്തശ്ശൻ.
ഗിരിജ പിന്നെ സിനിമയിലഭിനയിച്ചില്ല.
എങ്കിലും ഉള്ളിലെ സർഗ്ഗവാസന
'കൊത്തനാത്ത്'വീടിന്റെ അകത്തളത്തി ൽ പൊതിഞ്ഞു വയ്ക്കാൻ കാലം ആ വലിയകലാകാരിയെ അനുവദിച്ചില്ല.
വിവാഹാനന്തരം മസ്ക്കറ്റിലെത്തിയ
മഹാപ്രതിഭയിലെ കലയെ ഈന്തപ്പനയുടെ നാട് രണ്ടുകയ്യുംനീട്ടി സ്വീകരിച്ചു.നർത്തകിയും അഭിനേത്രിയുമായ'ഗിരിജാകൊത്ത നാത്ത് 'ഇന്ന് ഒമാനിലെങ്ങും നിറ
ഞ്ഞുനില്ക്കുന്ന കലയുടെ സർഗ്ഗവസ
ന്തമായിവളർന്നു.വളർന്നുവരേണ്ടകാലത്ത് തനിക്ക് അവസരം നിഷേധിച്ച അ
ഭിനയകലയുടെ തലതൊട്ടപ്പന്മാരോടു
ള്ള മധുരപ്രതികാരമായി നവപ്രതിഭ കളെ കണ്ടെത്തി അവസംകൊടുത്ത്
വളർത്തിയെടുക്കുന്ന തിരക്കിലാണ് ഇന്ന് ഒമാൻ സിറ്റിസൺ ഷിപ്പുളള 'ഗിരിജാ ബക്കർ'. എന്നും പ്രവാസികലാകാരന്മാരുടെ താങ്ങും തണലുമായ സ്നേഹനിധിയായ ഗിരിജാമാഡവും സ്വന്തം സ്ക്കൂളായ 'White Roses' ളും നാളേറെയായി മസ്ക്കറ്റിലെങ്ങും അറിയപ്പെടുന്ന കലാക്ഷേത്രവും പുതിയമുഖങ്ങളുടേയും പഴയമുഖങ്ങളുടേയും ഒമാനിലെ പകരംവയ്ക്കാനില്ലാത്ത അഭിനയ ക്കളരിയുമാണ്.
തന്റെആദ്യത്തേതുംഅവസാനത്തേതുമായസിനിമയിൽ തന്റെ കഴിവുകണ്ടവസരംനൽകിയ സംവിധായകനാരെന്ന് അന്ന് ഗിരിജക്ക്
വലിയ നിശ്ചയമില്ലായിരുന്നു അതിനൊരുകാരണം ആ ചിത്രം രണ്ടു
പേരുടേയും കന്നിച്ചിത്രമായിരുന്നു.
ത്രിശൂർ ജില്ലയിലെതന്നെ വടക്കാഞ്ചേരി
ക്കാരനായ 'പാലിശ്ശേരി നാരായണൻ കുട്ടി മേനോ'നെന്ന'P N മേനോ'നായി
രുന്നു 1965 ൽ പുറത്തിറങ്ങിയ റോസിയുടെ സംവിധായകൻ. പിന്നീട്
അവാർഡുകൾ വാരിക്കൂട്ടിയ ഓളവും
തീരവും, കുട്ട്യേടത്തി, ചെമ്പരത്തി തു
ടങ്ങിയ മഹത്ചിത്രങ്ങളുടെ സംവിധായ
നായി പ്രശോഭിച്ച P N മേനോൻ പക്ഷേ
ചരിത്രത്തിലറിയപ്പെടുന്നത്
'മലയാളസിനിമയെ സ്റ്റുഡിയോയിൽ നിന്ന് പുറത്തിറക്കി വിപ്ലവം സൃഷ്ടിച്ച
സംവിധായകൻ' എന്നപേരിലാണ് !
നല്ലൊരുചിത്രകാരൻകൂടിയായ മേനോന്റെ ചുവടുപിടിച്ചാണ് ജ്യേഷ്ഠ
പുത്രനും പിൽക്കാലത്ത് സംവിധായകപ്രതിഭയുമായത്തീർന്ന ഭരതന്റെ സിനിമയിലേക്കുള്ള രംഗ
പ്രവേശം.
P N മേനോന്റെ ചിത്രങ്ങൾക്ക് ഒരു
സംഗീതപ്പെരുമ കൂടിയുണ്ട്. സുന്ദരഗാനങ്ങൾ കൊണ്ട് സമ്പന്നമാണ് എന്നും മേനോൻചിത്രങ്ങൾ.
" ചക്രവർത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തുവയ്ക്കുനീ
നഗ്നപാദയായ് അകത്തു വരൂ "
ചെമ്പരത്തിയിലെ പ്രസിദ്ധമായ ഈ ഗാനം മൂളാത്തവരുണ്ടോ ?
ചെമ്പരത്തിയിലെതന്നെ കാലാതീതി
യായ ഒരു അയ്യപ്പഭജനയാണ്...
" ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ"
ഭക്തിസാന്ദ്രമായ ഈ അയ്യപ്പഗാന ത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അയ്യപ്പനിലെന്നല്ല ലോകത്തുള്ള ഒരുദൈവത്തിലും വിശ്വാസമില്ലാത്ത നിരീശ്വരവാദിയായ വയലാർ
എഴുതിയതാണീ ഭക്തിതുളുമ്പുന്ന ശ്രേഷ്ഠഗാനമെന്നതാണ് !!
കലാകാരന് മനസ്സിൽ ജാതിയില്ലെന്ന് മുന്നേതെളിയിച്ചിട്ടുണ്ടല്ലോ പ്രതിഭാധനനായ വയലാർ.
ഗിരിജാബക്കർ അഭിനയിച്ച റോസി
യിലുമുണ്ട് അനശ്വരഗാനങ്ങൾ. മലയാളിയുടെ മനസ്സിൽ അനുരാഗ
ത്തിന്റെ കരിക്കിൻവെള്ളം നിറക്കുന്ന
"അല്ലിയാമ്പൽ കടവിലന്നരക്കുവെള്ളം
അന്ന് .....നമ്മളൊന്നായ് തുഴഞ്ഞില്ലേ
കൊതുമ്പുവള്ളം "
മലയാളത്തിലിന്നോളം ഇറങ്ങിയിട്ടുളള
പ്രേമഗാനങ്ങളിൽ മുൻനിരയിൽതന്നെ
യാണ് ഈഗാനത്തിനിന്നുംസ്ഥാനം.
പി. ഭാസ്ക്കരൻ മാഷുടെ അർത്ഥ സമ്പുഷ്ടമായ വരികൾകൾക്ക്
തേനൂറും ഈണംനൽകിയ ഇതിന്റെ
സംഗീതസംവിധായകനായ മഹാനായ
ജോബ്മാഷിനെ പിന്നീട് 'പള്ളിപ്പാട്ടുകാര' നെന്ന് വിളിപ്പേരുനൽകി മലയാള
സിനിമാലോകം പുറത്തിരുത്തുകയായി
രുന്നു. പിന്നീട് മറ്റൊരുചിത്രത്തിന് മാഷ് നൽകിയ സുന്ദരനായ ഈണം പ്രശസ്തനായ ബാബുരാജിന്റെ പേരിലാക്കി ജോബ്മാഷിനെ അവർ നാണംകെടുത്തിയെങ്കിലും ക്രിസ്തീയ
ദേവാലയങ്ങളിൽ ഇന്നുംമുഴങ്ങുന്ന, കണ്ണിനെ ഈറനണിയിക്കുകയും
കരളിൽ ദൈവസാന്നിദ്ധ്യം നിറക്കുക യുംചെയ്യുന്നആരാധനാഗീതങ്ങളിലൂടെ കൊച്ചിക്കാരുടെ ജോബ്മാഷ്
ആസ്വാദകഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു.
കടപ്പാട് ഡി. ജയപാൽ