പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്: വാഹനമിടിച്ചതായി അഭിനയിച്ച് പണം തട്ടിപ്പുമായി സംഘം
വാഹനം ഇടിച്ചതായി അഭിനയി്ച്ച് പരിക്കേറ്റതായി തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘം സലാലയിലും.
കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് ആയിരത്തോളം റിയാൽ. മറ്റൊരു മലയാളിക്കും 800 റിയൽ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. പതിയെ പോവുന്ന കാറിന് മുന്നിലേക്ക് സംഘത്തിലെ ഒരാൾ വന്നു മനഃപൂർവം ചില്ലിനോ ഗ്ലാസ്സിനോ തട്ടും. അടുത്ത സിഗ്നലിൽ എത്തുമ്പോഴേക്ക് സ്വദേശി വസ്ത്രം ധരിച്ചെത്തുന്ന മറ്റൊരാൾ വാഹനം തട്ടി നിർത്താതെ പോയതിനു ക്ഷോഭിക്കുകയും പൈസ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. പിന്നെ പരിക്ക് പറ്റിയ അയാളെ ആശുപത്രിയിൽ കൊണ്ട് പോകാനും മറ്റുമായി ആവശ്യപെടുന്നു. ആശുപത്രി ചിലവെന്നും പറഞ്ഞു ആളുടെ കൈയിലുള്ള പണം തട്ടുകയാണ് തട്ടിപ്പ്കാർ ചെയ്യുന്നത്.കേസും പൊല്ലാപ്പും ഒഴിവാക്കാൻ പണം നൽകാൻ തയ്യാറാവുന്നതാണ് ഇത്തരം തട്ടിപ്പ്കാർക്ക്വ വ ളമാകുന്നത്.
//ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷ പോലീസിനെ വിളിക്കുക മാത്രമാണ് പ്രതിവിധി.//