#MM_തലക്കെട്ട്_1
ഗോൾകീപ്പർ ഫൈസ് ഇൗസ അൽ റുശൈദിയുടെ കരുത്തിൽ 23ാമത് അറേബ്യൻ ഗൾഫ് കപ്പ് ഒമാനിലേക്ക്. ആവേശകരമായ കലാശപ്പോരിൽ യു.എ.ഇയെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു ഗോളിന് തകർത്താണ് ഒമാെൻറ കിരീടനേട്ടം. ഒമാൻ ഗോൾകീപ്പർ ഫൈസ് ഇൗസ അൽ റുശൈദിയുടെ രണ്ട് പെനാൽറ്റി സേവുകളാണ് കളിയുടെ വിധി നിർണയിച്ചത്. 2007ലെ അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ യു.എ.ഇയോടേറ്റ രു ഗോൾ തോൽവിക്കുള്ള മധുരപ്രതികാരമായിരുന്നു ഒമാെൻറ വിജയം.
============================================================
#MM_തലക്കെട്ട്_2
ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറ് ഫൈനൽ മത്സരം സമാപിച്ചതിന് പിറകെ ജാബിർ സ്റ്റേഡിയത്തിെൻറ ഗാലറിയിലെ ബാരിക്കേഡ് തകർന്ന് നിരവധി പേർ താഴേക്ക് വീണു. 20ഒാളം ആളുകൾക്കാണ് പരിക്കേറ്റതെന്ന് കരുതുന്നു. ഇതിൽ ഭൂരിഭാഗവും ഒമാൻ ആരാധകരാണ്.
==========================================================
#MM_തലക്കെട്ട്_3
ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡിലേക്ക് മത്സരിക്കുന്നവർ കുപ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.
എതിർ സ്ഥാനാർഥികളെയോ ഡയറക്ടർ ബോർഡിനേയോ സ്കൂളിനേയോ മോശമാക്കുന്ന തരത്തിലുള്ള പ്രചാരണം അനുവദിക്കില്ലെന്ന് കമ്മീഷൻ ബോർഡ് വ്യക്തമാക്കി.ജനവരി 13നാണ് തിരഞ്ഞെടുപ്പ് .
===========================================================
#MM_തലക്കെട്ട്_4
ഒമാനിന്റെ വിജയമാഘോഷിക്കാൻ ജനുവരി 15 വരെ ആർ.ഓ.പി. നിബന്ധനങ്ങൾക്ക് വിധേയമായി വാഹനാലങ്കാരത്തിന് അനുമതി നൽകി.
============================================
#MM_തലക്കെട്ട്_5
കംപ്യുട്ടറുകളെയും സോഫ്റ്റ്വെയറുകളെയും ബാധിക്കുന്ന പുതിയ വൈറസിനെ കുറിച്ച് ബാങ്ക് മസ്കറ്റ് മുന്നറിയിപ്പ് നൽകി. വ്യക്തി വിവരങ്ങൾ, കാർഡുകളുടെ വിശദാംശങ്ങൾ തുടങ്ങിയവ ചോർത്താനും ശേഷിയുള്ളതാണ് വൈറസ്. പൂർണ സുരക്ഷിതത്വമുള്ള ഫൈലുകളെ ഡൗൺലോഡ് ചെയ്യാവൂ എന്ന് ബാങ്ക് മസ്കറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. എന്തെങ്കിലും പ്രശ്നം അനുഭവപ്പെടുന്നവർക്ക് 24795555 എന്ന നമ്പറിൽ ബന്ധപ്പെടാം.
====================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.