#MM_തലക്കെട്ട്_1
ഒമാെൻറ 2018ലെ ബജറ്റിന് പുതുവത്സര ദിനത്തിൽ സുൽത്താൻ ഖാബൂസ്ബിൻ സഇൗദ് അംഗീകാരം നൽകി.എണ്ണവില ബാരലിന് 50 യു.എസ് ഡോളർ എന്ന വില അടിസ്ഥാനമാക്കിയാണ് ബജറ്റ് തയാറാക്കിയിരിക്കുന്നതെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് െചയ്തു.950 കോടി റിയാലാണ് ബജറ്റിൽ മൊത്തം വരുമാനം കണക്കാക്കിയിരിക്കുന്നത് 2017െല പ്രതീക്ഷിത വരുമാനത്തിലേറെ മൂന്ന് ശതമാനം കൂടുതലാണിത്.
==============================.===============
#MM_തലക്കെട്ട്_2
ഒമാനിൽ പുതുതായി (മെർസ്) കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) സ്ഥിരീകരിച്ചു..ഹൈമയിൽ താമസിക്കുന്ന 39കാരനാണ് രോഗം ബാധിച്ചത്.പ്രകടമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ഇയാളെ സ്വന്തം വീട്ടിൽ പ്രത്യേക മുറിയിൽ പാർപ്പിച്ച് നിരീക്ഷണം നടത്തിവരുകയാണ്. ===========================================================
#MM_തലക്കെട്ട്_3
അനധികൃത വ്യാപാരം നടത്തുന്ന വഴിവാണിഭക്കാർക്കെതിെര മസ്കത്ത് നഗരസഭ നടപടി ശക്തമാക്കി.വഴിയോരങ്ങളിലും പ്രധാന തെരുവുകളിലും മസ്ജിദുകൾക്ക് സമീപവും മറ്റും അനധികൃത വ്യാപാരം നടത്തുന്നവരുടെ ഉൽപന്നങ്ങൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായാണ് മസ്കത്ത് നഗരസഭ അധികൃതർ മുേമ്പാട്ടുപോവുന്നത്.
===================================================
#MM_തലക്കെട്ട്_4
അറേബ്യൻ ഗൾഫ് കപ്പ് സെമി ഫൈനൽ മത്സരം ഇന്ന്. ബഹ്റൈൻ എതിരെയാണ് ഒമാനിന്റെ മത്സരം. സെമി ഫൈനൽ കാണുവാനായി ഒമാൻ ആരാധകർക്ക് എട്ട് വിമാനങ്ങളിൽ സൗജന്യ യാത്ര അനുവദിച്ചു.ഒമാൻ കായിക മന്ത്രാലയവും ശൂറ കൗൺസിൽ ഒമാൻ കായിക മന്ത്രാലയവുമായി ചേർന്നാണ് സൗജന്യമായി ആരാധകരെ കൊണ്ട് പോകാൻ നടപടി സ്വീകരിച്ചത്. വൈകീട്ട് 5.15നാണ് കളി.
=======================================================
#MM_തലക്കെട്ട്_5
ഒപെക് രാജ്യങ്ങളുടെയും അംഗങ്ങൾ അല്ലാത്ത രാജ്യങ്ങളുടെയും സംയുക്ത അവലോകന സമിതി യോഗം ജനുവരിയിൽ ഒമാനിൽ ചേരും. ഉല്പാദന നിയന്ത്രണം നീക്കുന്നതിനെ കുറിച്ച് യോഗത്തിൽ ചർച്ച ഉണ്ടാവും.2018 അവസാനം വരെ നിയന്ത്രണം തുടരാനാണ് നിലവിലെ ധാരണ.
============================================================
#MM_തലക്കെട്ട്_6
ഭൂമി കൈയ്യേറി അനധികൃത നിർമാണം നടത്തിയ 16 സ്ഥലങ്ങൾ ഇസ്കി നഗരസഭ പിടിച്ചെടുത്തു.
=============================================================
MM_തലക്കെട്ട്_7
കഴിഞ്ഞ വര്‍ഷം ഒമാൻ എയറിൽ യാത്ര ചെയ്തത് 85.42 ലക്ഷം പേരെന്ന് ഒമാൻ എയർ അധികൃതർ പുറത്ത് വിട്ട കണക്കുകൾ പറയുന്നു.10.9 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധന.
============================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.