ഒമാനില്‍ കര്‍ശനശിക്ഷ വ്യവസ്ഥചെയ്യുന്ന ഗതാഗത നിയമഭേദഗതിക്ക് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തിമ അംഗീകാരം നല്കി. റോയല്‍ ഡിക്രി 38/2016 പ്രകാരമാണ് നിലവിലുള്ള ഗതാഗത നിയമത്തിന്‍െറ ചില ഭാഗങ്ങള്‍ ഭേദഗതി ചെയ്ത് സുല്‍ത്താന്‍ ഉത്തരവിട്ടത്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയാണ് പുതിയ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് പിടിക്കപ്പെട്ടാല്‍ പിഴ മാത്രം നല്കിയാല് മതി. എന്നാല്‍, ഭേദഗതി പ്രകാരം പിടിക്കപ്പെടുന്നവര്‍ 300 റിയാല്‍ പിഴക്കും ഒരു മാസം മുതല്‍ രണ്ടുവര്‍ഷം വരെ നീളുന്ന തടവിനും അര്‍ഹനാണ്. മൊബൈല്‍ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങളും അപകട സാധ്യതകളും വിലയിരുത്തിയാകാം തടവിന്‍െറ ദൈര്‍ഘ്യം. ഒരുമാസത്തില്‍ നിന്ന് ഉയര്‍ത്തുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കുകയെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.
വാഹനാപകടങ്ങളെ ഇനി ബോധപൂര്‍വമെന്നും അശ്രദ്ധമൂലവുമെന്ന് വേര്‍തിരിച്ചാകും നടപടികള്‍ എടുക്കുക. അശ്രദ്ധമൂലമുണ്ടാകുന്ന അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുന്ന പക്ഷം 2000 റിയാല്‍ പിഴയും മൂന്നുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കും.
പുതിയ ഭേദഗതി പ്രകാരം പ്രധാന റോഡുകളില്‍ സഹ വാഹനയാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയാകുംവിധം ട്രക്കുകളില്‍നിന്ന് സാധനങ്ങള്‍ വീഴുന്ന പക്ഷം 300 റിയാല്‍ പിഴ ഈടാക്കും. വാഹനത്തില്‍ വന്ന് റോഡിലും പൊതുസ്ഥലങ്ങളിലും ചപ്പുചവറുകളും മറ്റും വലിച്ചെറിയുന്നവര്‍ക്ക് പത്ത് ദിവസത്തെ തടവും 300 റിയാല്‍ പിഴയുമാണ് ശിക്ഷ.
പരിക്കിന്‍െറ ഗുരുതരാവസ്ഥക്ക് അനുസരിച്ചാകും ജയില്‍ശിക്ഷ എത്ര വേണമെന്നതില്‍ തീരുമാനമാവുക. വാഹനാപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തിലാണ് ഗതാഗത നിയമത്തിന്‍െറ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങിയത്.
Source: http://www.madhyamam.com/gulf-news/oman/2016/aug/05/213376