ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസി ആഭിമുഖ്യത്തില്‍ നടത്തിയ അന്താരാഷ്ട്ര യോഗദിനാചരണത്തില്‍ ഒമാനില്‍ വിവിധസ്ഥലങ്ങളില്‍ ആയിരത്തിലേറെ വിത്യസ്ത രാജ്യക്കാര്‍ പങ്കാളികളായി. ഒമാന്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന് സെന്ററില്‍ നടന്ന പരിപാടിയില്‍ മൂവായിരത്തോളം പേര് അണിനിരന്നു.
ഒമാന്‍ സ്പോര്‍ട്സ് അഫയേഴ്സ് മന്ത്രി ശൈഖ് സാദ് ബിന്‍ മുഹമ്മദ് അല്‍ മര്‍ദൂഫ് അല്‍ സാദി മുഖ്യാതിഥിയും വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ യൂസുഫ് അല്‍ സറാഫി വിശിഷ്ടാതിഥിയുമായിരുന്നു. ഒമാനില്‍ യോഗയുടെ പ്രചാരണത്തിന് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്, സൂര് ജിന്‍ഡാല്‍ ക്ളബ് എന്നിവിടങ്ങളിലും സൂര് യോഗാ സമിതിയുടെ ആഭിമുഖ്യത്തില്‍ സൂറിലും യോഗാ ദിനാചരണ പരിപാടികള്‍ നടന്നു.