#MM_തലക്കെട്ട്_1
ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ഇന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാം. www.hajj .om എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. ഈ മാസം 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവം 14000 പേർക്കാണ് ഒമാനിൽ നിന്ന് അനുമതി ലഭിക്കുക എന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.
====================================================
#MM_തലക്കെട്ട്_2
ബർക്കയിൽ പുതിയ പ്ലാൻറിൽനിന്ന് ശുദ്ധജലം പമ്പ് ചെയ്യാൻ ആരംഭിച്ചു.പ്ലവകങ്ങളുടെ വർധിച്ച സാന്നിധ്യത്തെ തുടർന്ന് കടൽ ചുവപ്പു നിറത്തിലായത് നാളുകളായി ഇവിടെ കുടിവെള്ള പമ്പിങ്ങിനെ ബാധിച്ചിരന്നു. ഇൗ സാഹചര്യത്തിലാണ് പുതിയ പ്ലാൻറ് ആരംഭിച്ചത്.
======================================
#MM_തലക്കെട്ട്_3
യുനൈറ്റഡ് ഫൈനാൻസ് കമ്പനിയിൽനിന്ന് ദശലക്ഷത്തിലധികം റിയാലിെൻറ തട്ടിപ്പ് നടത്തി മംഗലാപുരം സ്വദേശി നാടുവിട്ടു. അക്കൗണ്ടുകളിലും കമ്പനി അനുവദിച്ച ലോണുകളിലും കൃത്രിമം കാണിച്ചാണ് ഇയാൾ ഇൗ ഇൗ തുക കൈക്കലാക്കിയത്.നിസ്വ ബ്രാഞ്ച് മാനേജരായിരുന്ന ഇയാൾ 13.50 ലക്ഷം റിയാലിെൻറ തട്ടിപ്പ് നടത്തിയതായാണ് അന്വേഷണ കമ്മിറ്റി കണ്ടെത്തിയതെന്ന് മസ്കത്ത് സെക്യൂരിറ്റി മാർക്കറ്റ്സ് അറിയിച്ചു.
================================================
#MM_തലക്കെട്ട്_4
1984 -ൽ പ്രവർത്തനം ആരംഭിച്ച ഏതാണ്ട് മുപ്പതിലധികം ശാഖകൾ ഉള്ള " ജ്യൂസ് വേൾഡ് " ന്റെ ഒമാനിലെ ആദ്യത്തെ ഔട്ട്ലെറ്റ് ഈ മാസം 15 -ന് ഉത്ഘാടനം ചെയ്യും. അൽഖുവൈർ ഷെൽ പമ്പിന് സമീപമാണ് ഔട്ട്ലെറ്റ്. ഉത്ഘാടനത്തിന് ഹൈതം റാഫിയുടെ സംഗീത വിരുന്ന് ഒരുക്കിയിട്ടുണ്ട്.
=================================================
#MM_തലക്കെട്ട്_5
ഇന്ത്യൻ സ്കൂൾ പ്രവേശനം ഒന്നാം ഘട്ട നറുക്കെടുപ്പ് കഴിഞ്ഞു. ഒന്നാം ഘട്ടത്തിൽ 4100 അപേക്ഷകർക്ക് പ്രവേശനം നൽകി . മൊത്തം 4450 അപേക്ഷകരാണ് ഉണ്ടായത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് മാർച്ച് അവസാനത്തോടെ ഉണ്ടാകും. അപേക്ഷിച്ച മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകാൻ സാധിക്കുമെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ അറിയിച്ചു.
================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക