#MM_തലക്കെട്ട്_1
മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. M95 പെട്രോളിന് 216 ബൈസയാണ് പുതുക്കിയ വില. കഴിഞ്ഞ മാസം ഇത് 218 ബൈസയായിരുന്നു.സാധാരണ ഗ്രേഡ് പെട്രോൾ ആയ M91 ന്റെ വില നിലവിലെ 207 ബൈസയിൽ നിന്ന് 205 ആയി കുറച്ചു.ഡീസലിന്റെ വിലയും കുറഞ്ഞു. 244 ബൈസ എന്നത് ലിറ്ററിന് 238 ബൈസ ആയി കുറച്ചു.
====================================================
#MM_തലക്കെട്ട്_2
നാളെ മുതൽ പുതിയ ഗതാഗത നിയമഭേദഗതി നിലവിൽ!! പുതിയ നിയമങ്ങളെ കുറിച്ചും പിഴയെ കുറിച്ചും അറിയാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക.
http://muscatmalayalees.com/new-traffic-rules-oman-march-20…
======================================
#MM_തലക്കെട്ട്_3
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ആഴ്ചയിൽ രണ്ടു ദിവസം അവധി നൽകണമെന്ന് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ഒമാൻ തൊഴിൽ നിയമം പ്രകാരമാണിത്. ആഴ്ചയിൽ ഒരു ദിവസം അവധി എന്നത് തൊഴിൽ നിയമത്തിന് എതിരാണ്. എന്നാൽ ഇരട്ടി ശമ്പളം നൽകാമെന്ന് ഉടമയും തൊഴിലാളിയും കരാറിൽ എത്തുകയാണെങ്കിൽ ഇതിൽ തെറ്റില്ലെന്നും അധികൃതർ വ്യക്തമാക്കി.
================================================
#MM_തലക്കെട്ട്_4
ബർക്കയിൽ ട്രവേൽസിൽ ജോലി ചെയ്ത് വരികയായിരുന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നിയാസ് (36) താമസിക്കുന്ന ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കൂടെ ഉണ്ടായിരുന്ന ഭാര്യ ആയിഷ രണ്ടാഴ്ച്ച മുൻപാണ് പ്രസവത്തിനായി നാട്ടിലേക്ക് പോയത്.
==============================================
#MM_തലക്കെട്ട്_5
ഉപയോഗിച്ച വാഹനങ്ങളോ പഴയ വാഹനങ്ങലോ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ രേഖകൾ കൃത്യം ആക്കണമെന്നും ശരിയായ മാർഗ്ഗത്തിലൂടെ കൈമാറ്റം ചെയ്യണമെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. വാഹനം വിൽക്കുമ്പോൾ ശരിയായ രീതിയിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പുതിയ ഉടമയുടെ എല്ലാം നിയമലംഘനങ്ങൾക്കും ഉള്ള പിഴ പഴയ വാഹന ഉടമ നൽകേണ്ടിവരും. നിയമപരമായി വേണം വാഹനം വാങ്ങുന്നതും വിൽക്കുന്നതും .നിയമ പ്രകാരം വാഹനത്തിന്റെ മുഴുവൻ ഉടമസ്ഥാവകാശവും ഇൻഷുറൻസ് അടക്കം വിവരങ്ങളും കൈമാറണം. വിൽക്കുന്നവന്റെയും വാങ്ങുന്നവരെയും സാന്നിധ്യത്തിൽ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്ലാണ് കൈമാറ്റം നടക്കേണ്ടതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
==========================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക