സ്പെഷ്യൽ മക്രോണി: -
മക്രോണി .... 200 ഗ്രാം..
ചിക്കൻ ചെറിയ കഷണങ്ങൾ.. 250 ഗ്രാം
പച്ചമുളക് ...... 6 എണ്ണം
ചെറിയ ഉളളി ........15 എണ്ണം
വെളുത്തുളളി ........10 എണ്ണം
ഇഞ്ചി. ......... 1 കഷണം
തക്കാളി ..........1 വലുത്
മുളക്പൊടി ....... .2 ടീസ്പൂൺ
മഞ്ഞൾപൊടി ......... 1/4 സ്പൂൺ കുരുമുളക്, ഗരം മസാല ........ 1 ടീസ്പൂൺ
തേങ്ങപാൽ .......... 2 കപ്പ്
മല്ലിയില, കറിവേപ്പില, എണ്ണ ...ആവശ്യത്തിന്..
പാകം ചെയ്യുന്ന വിധം: -
തിളച്ച വെളളത്തിൽ ഒരു ടീസ്പൂൺ എണ്ണയും ഉപ്പും ചേർത്ത് മക്രോണി 10 മിനിറ്റ് വേവിക്കണം... അതിനുശേഷം ആ വെള്ളം വാർന്നു കളഞ്ഞതിനു ശേഷം മുകളിൽ തണുത്ത വെള്ളം ഒഴിച്ച് തണുപ്പിച്ച് മാറ്റി വയ്ക്കുക...
ഒരു പരന്ന പാത്രത്തിൽ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുളളി, ചെറിയ ഉളളി, പച്ചമുളക്, ഇവ അരിഞ്ഞത് ഇട്ട്, ബ്രൗൺ നിറം ആകുന്നതു വരെ വഴറ്റിയതിനു ശേഷം, തക്കാളി ചേർത്ത് എണ്ണ തെളിയുന്നതു വരെ വഴറ്റണം..... ഇതിൽ ചിക്കൻ കഷണങ്ങൾ, ഉപ്പ്, തേങ്ങപാൽ എന്നിവ ചേർത്ത് വേവിക്കണം.... വെളളം വറ്റി വരുമ്പോൾ മക്രോണി ചേർത്ത് ഇളക്കി മല്ലിയില, കറിവേപ്പില ചേർത്ത്, ചൂടോടെ കഴിക്കാം......