നേന്ത്രപ്പഴം കട്ട്‌ലെറ്റ് ....(BANANA CUTLET)
നേന്ത്രപ്പഴം 2 എണ്ണം
തേങ്ങ ചിരകിയത് കാൽ കപ്പ്
പഞ്ചസാര ഒന്നര ടേബിൾസ്പൂൺ
അരിപ്പൊടി രണ്ടര ടേബിൾസ്പൂൺ
കശുവണ്ടി പരിപ്പ് 5 എണ്ണം ചെറുതായി മുറിച്ചത്
കിസ്സ്മസ് 5 എണ്ണം
നെയ്യ് 1 ടേബിൾ സ്പൂൺ
എണ്ണ വറുത്തു കോരാൻ ആവശ്യത്തിനു
പാൽ 3 ടേബിൾ സ്പൂൺ
റൊട്ടിപ്പൊടി 4 ടേബിൾ സ്പൂൺ ....
നേന്ത്രപ്പഴം പുഴുങ്ങി നല്ലതുപോലെ ഉടച്ചു അതിലേക്കു അരിപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തു വക്കുക ..കശുവണ്ടി, കിസ്സ്മസ് ഇവ അല്പ്പം നെയ്യിൽ മൂപ്പിച്ചു അതിലേക്കു തേങ്ങയും ചേർത്ത് ചെറിയ തീയിൽ മൂന്നോ നാലോ മിനിട്ട് ഇളക്കി മൂപ്പിച്ചു അതിലേക്കു പഞ്ചസാര ചേർത്ത് നന്നായി ഇളക്കി എടുക്കുക .
മിക്സ് ചെയ്തു വച്ചിരിക്കുന്ന നേന്ത്രപ്പഴം കൂട്ട് ഇതിലേക്ക് ചേർത്ത് നന്നായി കുഴച്ചു ചെറിയ ഉരുളകളായി എടുത്തു കൈവെള്ളയിൽ വച്ച് കട്ട്‌ലറ്റിന്റെ രൂപത്തിൽ പരത്തി എടുക്കുക ..അത് പതുക്കെ പാലിൽ മുക്കി റൊട്ടിപൊടിയിൽ ഉരുട്ടി എടുക്കുക ..
ഒരു പാനിൽ ആവശ്യത്തിനു എണ്ണ ഒഴിച്ച് നന്നായി ചൂടായതിനു ശേഷം ഇതിലേക്ക് ഈ കട്ട്‌ലെറ്റ് ഇട്ടു രണ്ടു വശവും മൊരിയുന്നത് വരെ ചെറുതീയിൽ കരിഞ്ഞു പോകാതെ വറുത്തു കോരുക..നല്ല സ്വാദുള്ള നേന്ത്രപഴം കട്ട്‌ലെറ്റ് റെഡി ....
Source:- Ambika Rajan