മാങ്ങ ക്കറി
മാങ്ങ........4 എണ്ണം
പച്ചമുളക് ......6 എണ്ണം
തക്കാളി .......1എണ്ണം
തേങ്ങ.......ചിരകിയത് 1 എണ്ണം
ചെറിയ ഉളളി....150 ഗ്രാം
ജീരകം .....1ടിസ്പൂണ്‍
വെളുത്തുളളി ......4 അല്ലി
മഞ്ഞള്‍ പൊടി.......1ടിസ്പൂണ്‍
കടുക്......1|2 ടിസ്പൂണ്‍
വറ്റല്‍ മുളക്........4 എണ്ണം
കറിവേപ്പില ......3 തണ്ട്
വെളിച്ചണ്ണ ....ആവശ്യത്തിന്
ഉപ്പ് .......ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധo
മാങ്ങ ചെറുതായി കട്ട് ചെയ്തതും പച്ചമുളകും ഉപ്പും വെളളവുംചേര്‍ത്ത് വേവിക്കുക ....[അധികം വേവാതെ നോക്കണം...]ഇതിനു ശേഷം തേങ്ങ മഞ്ഞള്‍ പൊടി ചെറിയുളളി വെളുത്തുളളി ജീരകം ഇവ ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക.പിന്നീട് വേവിച്ചു വച്ചിരിക്കുന്ന മാങ്ങയില്‍ ഈ അരപ്പു ചേര്‍ക്കുക അതിലേക്ക് തക്കാളി അരിഞ്ഞതും ചേര്‍ക്കുക ...നന്നായി തിളപ്പിക്കുക അതിനു ശേഷം ഇറക്കി വച്ച് പാനില്‍ എണ്ണ ചൂടാക്കി കടുക് വറ്റല്‍ മുളക് കറിവേപ്പില ഇവ മൂപ്പിച്ച് ചേര്‍ക്കുക .....രുചികരമായ മാങ്ങ കറി റെഡി.
Source:-Satheesh Subran