നാടന്‍ മട്ടന്‍ കറി
മട്ടന്‍ .......1 കിലോ
ചെറിയ ഉളളി .......350 ഗ്രാം
വെളുത്തുളളി ....... 2 എണ്ണം
ഇഞ്ചി .......2 എണ്ണം[ചെറുത്]
പച്ചമുളക് .....6 എണ്ണം
സവാള .....2 എണ്ണം
തക്കാളി ......2എണ്ണം
കറിവേപ്പില ......3 തണ്ട്
മല്ലിയില ......ആവശ്യത്തിന്
കുരുമുളക്പൊടി.....1ടിസ്പൂണ്‍
മുളക്പൊടി.......രണ്ടു ടിസ്പൂണ്‍
മല്ലിപൊടി......1 ടിസ്പൂണ്‍
മഞ്ഞള്‍ പൊടി.....2 ടിസ്പൂണ്‍
ഗരം മസാല .....1ടിസ്പൂണ്‍
വെളിച്ചണ്ണ ....ആവശ്യത്തിന്
ഉപ്പ് .....ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
കഴുകി വ്യത്തിയാക്കിയ മട്ടന്‍ മഞ്ഞള്‍ പൊടിയും കുറച്ചു ചതച്ച ഇഞ്ചിയും വെളുത്തുളളിയും കുക്കറില്‍ വേവിക്കുക ...[3 വിസില്‍ അടിച്ചാല്‍ മതിയാകും ] . അതിനു ശേഷം പാനില്‍ എണ്ണ ഒഴിച്ചു അതില്‍ ഇഞ്ചി വെളുത്തുളളി ചതച്ചതു നന്നായി വഴറ്റുക . വഴണ്ടു വരുമ്പോള്‍ അതില്‍ ചതച്ച ചെറിയുളളി ചേര്‍ത്ത് വീണ്ടും വഴറ്റുക. പിന്നെ സവാള അരിഞ്ഞത് പച്ചമുളക് തക്കാളി ഇവ ചേര്‍ക്കുക, ശേഷം കുരുമുളക് പൊടി ഗരം മസാല മുളക് പൊടി മല്ലിപൊടി ഇവ ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കുക അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന മട്ടന്‍ അതിലേക്ക് മിക്സ് ചെയ്യുക...എന്നിട്ട് ആവശ്യത്തിന് വെളളം ചേര്‍ത്തു ഒന്നു കൂടി വേവിക്കുക ..മട്ടനില്‍ മസാല എല്ലാം പിടിച്ച് കുറുകി വരുമ്പോള്‍ ഇറക്കി വച്ച്കറിവേപ്പിലയും മല്ലിയിലയും ചേര്‍ക്കുക ....അപ്പവും പൊറോട്ടയും ചപ്പാത്തിയും ചോറും ഇടിയപ്പവും ഒക്കെ കൂട്ടി കഴിക്കാന്‍ നല്ലതാണ് .....
Source:-Satheesh Subran