ചിക്കന്‍ ഫ്രൈ മസാല
ചിക്കന്‍ ......1 കിലോ..
സവാള ......3 എണ്ണം
ഇഞ്ചി ......1 കഷ്ണം
വെളുത്തുളളി ....... 10 അല്ലി
പച്ചമുളക് ......12 എണ്ണം
എണ്ണ.......ആവശ്യത്തിന്
മഞ്ഞള്‍ പൊടി.....2 ടിസ്പൂണ്‍
ഉപ്പ് ..ആവശ്യത്തിന്
ഗരം മസാല .....1 ടിസ്പൂണ്‍
മുളക്പൊടി.......2ടിസ്പൂണ്‍
തക്കാളി .......2 എണ്ണം
കറിവേപ്പില ......രണ്ടു തണ്ട്
മല്ലിയില ........ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ആദ്യം കഴുകി വ്യത്തിയാക്കിയ ചിക്കന്‍ മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി എണ്ണയില്‍ വറുത്തെടുക്കുകഅതിനു ശേഷം ആ എണ്ണ തന്നെ ഓഫാക്കാതെ വേറൊരു പാനില്‍ ഒഴിച്ചു ഇഞ്ചി വെളുത്തുളളി ഇവ ചതച്ചതു വഴറ്റുക ഒരു കാല്‍ ഭാഗം വഴണ്ടു വരുമ്പോള്‍ അതില്‍ രണ്ടായി കീറിയ പച്ചമുളക് സവാള എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക ...അതില്‍ ഗരം മസാല മുളക്പൊടി തക്കാളി ഇവ ചേര്‍ക്കുക അതു നന്നായി വഴണ്ടു ചുവന്നു വരുമ്പോള്‍ അതില്‍ വറുത്തു വച്ച ചിക്കന്‍ ചേര്‍ത്ത് നന്നായി മിക്സ് ആക്കുക......ഇപ്പോള്‍ നല്ല ചിക്കന്‍ ഫ്രൈ മസാല റെഡി യായിട്ടുണ്ടാവും ഇനി മല്ലിയില ഇട്ടു നന്നായി മൂടി വയ്കുക....ചപ്പാത്തിയു ചോറും കൂട്ടികഴിക്കാന്‍ അടിപൊളിയാണ്...
Source:-Satheesh Subran