ഗുണങ്ങളാല്‍ നിറഞ്ഞ തൈര്
1.ദഹനം മെച്ചപ്പെടുത്തുന്നു.
തൈരില്‍ നിന്നും ലഭിക്കുന്ന ധാതുക്കള്‍ ദഹനേന്ദ്രിയങ്ങള്‍ വളരെ വേഗം വലിച്ചെടൂക്കുന്നു,മാത്രമല്ല നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും പോഷകം ഉള്‍ക്കൊളളാനും തൈരിന് പ്രതേൃക ശക്തിയുണ്ട്.
2.ഹൃദയത്തിന് ഉത്തമം
രക്ത സമ്മര്‍ദം കുറക്കാനും,കൊളസ്ട്രോള്‍ അളവ് കുറക്കാനും തൈര് ഏറെ സഹായിക്കുന്നു ,ഇതിനാല്‍ തന്നെ തൈര് ഹൃദയത്തിനേറെ ഗുണം ചെയ്യുന്നു.
3.പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു
തൈരില്‍ അടങ്ങിയിരിക്കുന്ന നല്ല ബാക്റ്റീരീയകള്‍ മൂലം നമ്മുടെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു.അപകടകാരികളായ മൈക്രോ ഓര്‍ഗാനിസങ്ങളുടെ ആക്രമണങ്ങളെ ചെറുത്തുനില്‍ക്കുവാനുളള ശക്തി നല്‍കുന്നതും തൈര് തന്നെ .
4.കാത്സൃം
പല്ലും എല്ലും ശക്തമാക്കാനും ശരീരത്തിലെ കാത്സൃംത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും തൈര് സഹായിക്കുന്നു
5.പാലിന്റെ പകരക്കാരന്‍.
പാലില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റോസ് പലര്‍ക്കും അലര്‍ജിയുണ്ടാക്കുന്നു.പാലിന്റെ ഗുണാംശങ്ങള്‍ അടങ്ങിയ പാലിന്റെ പകരക്കാരനാണ് തൈര് .
6.ശരീരം ഭാരം കുറയ്കുന്നു.
ശരീരത്തിന്റെ ഭാരം കൂട്ടുന്നതില്‍ പ്രധാന പക്ക് വഹിക്കുന്ന ഒന്നാണ് കോര്‍ട്ടിസോള്‍,നമ്മുടെ ശരീരത്തില്‍ അധികം കോര്‍ട്ടിസോള്‍ എത്താതിരിക്കാന്‍ തൈര് സഹായിക്കുന്നു .
7.ചര്‍മ്മവും മുടിയും സംരക്ഷിക്കുന്നു.
വിറ്റമിന്‍ ഇ ധാരാളം അടങ്ങിയിരിക്കുതിനാല്‍ ചര്‍മ്മത്തിന് നല്ലതാണ് .താരന്‍ അകറ്റും .


