MM_AAROGYAM_35
നമസ്കാരം
ആരോഗൃം ജീവിതചരൃയിലൂടെ ---അവയവദാനം
ശരീര കലകളും,അവയവങ്ങളും,ജീവനുളളതോ,മരിച്ചതോആയ ഒരു ശരീരത്തില്‍ നിന്നും ജീവനുളള ഒരാളുടെ ശരീരത്തിലേക്ക് ശസ്ത്രക്രിയ വഴി മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തി.
വൈദൃശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും,മനുഷൃന്റെ കനിവ് കൂടെ ചേര്‍ത്തു വച്ചാല്‍ മാത്രമേ അവയവ മാറ്റിവയ്കല്‍ സാധൃമാക്കുകയുള്ളു.അവയവം മാറ്റിവെക്കാന്‍ പറ്റാത്തതു കൊണ്ട് ഒരു മിനിട്ടില്‍ 18 ഒാളം ജീവനുകള്‍ ആണ് ഭൂമിയില്‍ നിന്നും പൊലിയുന്നത്....
***ഏതൊക്കെ അവയവം മാറ്റാം**
നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതരയായ രോഗങ്ങള്‍ മരുന്നുകൊണ്ടും ശസ്ത്രക്രിയയിലുടെയും മാറ്റാന്‍ സാധിക്കാത്ത സമയത്ത് ആണ് അവയവമാറ്റം സഹായകരംമാകുന്നത്.
1.വൃക്ക ,കരള്‍ ,ശ്വാസകോശം ,പാന്‍ക്രിയാസ് ,എന്നിവ മാറ്റണമെക്കില്‍ ഈ അവയവങ്ങള്‍ എടുക്കുന്ന സമയം വരെ ദാതാവിന്റെ ശരീരത്തില്‍ രക്ത ചംക്രമണം വേണം ,ഇക്കാരാണത്താല്‍ ,മസ്തിഷ് മരണം സംഭവിച്ച് വെന്‍ററിലേറ്റിന്റെ സഹായത്തോടെ മാത്രം ശ്വാസനവും,രക്ത ചംക്രമണവും നിലനില്‍പ്പെടുന്ന ദാതാവില്‍ നിന്നും മാത്രമേ ഈ അവയവങ്ങള്‍ സ്വീകരിക്കാന്‍ പറ്റു.
സാഹചരൃങ്ങള്‍ക്ക് അനുകുലമായി മാറ്റി വെയ്ക്കാന്‍ പറ്റുന്ന അവയവങ്ങള്‍
1.കണ്ണുകള്‍[കോര്‍ണിയ എന്നനേത്രപടലം]
2.ത്വക്ക്
3.ചെറുകുടല്‍
4.ഗര്‍ഭപാത്രം
5.കൈപ്പത്തി
6.ചില അസ്ഥികള്‍
7.രക്ത കുഴലുകള്‍
8.ചെവിക്കുളളിലെ,അസ്ഥികള്‍
9.തരുണാസ്ഥി
23 ഒാളം അവയവങ്ങള്‍ മാറ്റിവയക്കാം.
****ചരിത്രം***
1954 വിജയകരമായ വൃക്ക മാറ്റി വെക്കല്‍ നടന്നു.തുടക്കംനാളുകളില്‍ നേരിട്ട പ്രധാന പ്രശ്നം,rejection [ദാതാവില്‍ നിന്നും സ്വീകരിച്ച അവയവം,സ്വീകര്‍ത്താവിന്റെ ശരീരം തിരസ്ക്കരിക്കുന്ന അവസ്ഥയാണ്] ആയിരുന്നു ,സൈക്ളോസ്പോറിന്‍ എന്ന മരുന്നിന്റെ കണ്ടുപിടിത്തം അവയവ ദാനം ത്തിലെ പ്രധാനമായ നാഴികക്കല്ലാണ്....ഇന്ന് ഇതിനെക്കാളും മെച്ചപെട്ട മരുന്നുകള്‍ ലഭൃമാണ്.
**അവയവദാനത്തിലെ മറ്റു പ്രധാനപ്പെട്ട വര്‍ഷങ്ങള്‍***
1967 അമേരിക്കയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ
1967 സൌത്ത് ആഫ്രിക്കയില്‍ ആദൃ ഹൃദയമാറ്റശസ്ത്രക്രിയ.
1983 ശ്വാസകോശമാറ്റം കാനഡയില്‍
ഇന്തൃയില്‍ 1965ല്‍ വൃക്കമാറ്റീവെക്കല്‍ കെ.യി.എം ഹോസ്പിറ്റലില്‍ നടന്നു.
അവയവ ദാനം കൂടുതല്‍ വിവരങ്ങളുമായി അടുത്ത ആഴ്ചയില്‍ കാണാം എന്ന പ്രതീക്ഷയോടെ
വിവരങ്ങള്‍ക്ക് കടപ്പാട്
Dr.റെനുതോമസ്[kerala institute of medical science ,comsultant and chief Renal Trasnsplant Surgeon ] ലേഖനത്തെ ആസ്പദമാക്കി ....


