ആരോഗൃം ജീവിതചരൃയിലൂടെ -കാന്‍സറിനെ പ്രതിരോധിക്കാം അടുക്കളയില്‍ നിന്ന്
കാന്‍സറിനെ എല്ലാവര്‍ക്കും ഭയമാണ്,നമ്മുടെ നാട്ടിലാണെക്കില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ദിനം പ്രതിവര്‍ദ്ധിച്ചു വരുന്നു .എന്നാല്‍ നല്ല ഭക്ഷണം ശീലവും നല്ല പാചകരീതിയും പിന്തുടര്‍ന്നാല്‍ ഇത് ഒരു പരിധി വരെ തടയാന്‍ കഴിയും.
***ഉപക്ഷിക്കേണ്ട ഭക്ഷണങ്ങള്‍ ***
a.വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍,ടിന്നിലടച്ചു വരുന്ന വിഭവങ്ങളും ഫാസ്റ്റ്ഫുഡും കഴിവതും വേണ്ടയെന്നു വയ്ക്കുക .
b.രുചി വര്‍ദ്ധിപ്പിക്കാനും ,നിറം കൂട്ടാനും ഉപയോഗിക്കുന്ന രാസവസ്തുക്കളിലും ,പ്രിസര്‍വേറ്റിവിലും,കാന്‍സറിനു കാരണമാകുന്ന കാര്‍സിനോജനുകള്‍ അടങ്ങിയിരിക്കുന്നു .
c.ചുവന്നയിറച്ചിയുടെ ഉപയോഗം മിതമാക്കാം[പോത്തിറച്ചി,ആട്ടിറച്ചി,പന്നിയിറച്ച]
D.ഉപ്പിന്റെ അമിത ഉപയോഗം ആമാശയ കാന്‍സറിന് കാരണമാകുന്നു.
E.ഫ്രിഡ്ജില്‍ വച്ചിരിക്കുന്ന ഭക്ഷണം പല തവണ ചൂടാക്കി ഉപയോഗിക്കുന്ന രീതി നല്ലതല്ല.
F.കൊഴുപ്പ് കൂടിയ പാലിലും,മൂട്ടയിലും,അടങ്ങിയിരിക്കുന്ന പൂരിത എണ്ണയുടെയും,ബേക്കറി പലഹാരങ്ങളിലുമുളള ടോണ്‍സ്‌ഫാമിന്റെ അമിത ഉപയോഗം കാന്‍സറിന് കാരണമാകുന്നു.
***നാരുകള്‍ രക്ഷകര്‍***
1.സസൃഭക്ഷണത്തില്‍ ധാരാളമടങ്ങിയിരിക്കുന്ന ഫൈബര്‍ കാര്‍സിനോജകളെ പുറത്തള്ളുന്നു.
2.ധാനൃങ്ങള്‍ ഉപയോഗിക്കപോള്‍ തവിടുകളയത്ത അരി,ഗോതന്പ്,എന്നിവ ഉപയോഗിക്കുക .
3.പയറുവര്‍ഗ്ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിക്കുക ,വേവിക്കാത്ത പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുക .
4.പഴങ്ങള്‍ ജൂസാക്കാതെ നേരിട്ട് കഴിക്കുന്നതാണ് നല്ലത്.
5.നിറമുളള പഴങ്ങള്‍ ,പച്ചക്കറികളി ലും ധാരാളം അടങ്ങിയ ബീറ്റാകരോട്ടിന്‍,വെറ്റമിന്‍ സി,സെലീനിയം തുടങ്ങിയ ആന്റിഓക്സയിഡുകളും,വിവിധതരത്തിലുളള ഫൈറ്റോകെമിക്കലും കാന്‍സറിനെ പ്രതിരോധിക്കും.
***പാചകംചെയ്യുപോള്‍ ശ്രദ്ധിക്കേണ്ടവ****
1.ബേക്കിങ്,ആവികയറ്റില്‍,തിളപ്പിക്കല്‍,തുടങ്ങിയ പാചകരീതീക്ക് പ്രാധാനൃം നല്‍കുക .
2.ഇറച്ചി ,മീനും കറിവെച്ച് കഴിക്കുന്നതാണ് നല്ലത് .
3.എണ്ണയില്‍ വറത്തും പൊരിച്ചും കഴിക്കുന്ന ജപ്പാന്‍ കാരില്‍ ആമാശയ കാന്‍സര്‍ കൂടുതല്‍ ആണ്
4.പാചകം ചെയ്യുന്ന എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ആരോഗൃത്തിന് ഹാനികരംമാണ്.
5.മൈക്രോവേവില്‍ ഭക്ഷണം സാധനങ്ങള്‍ പൊതിയാന്‍ വാക്സ് പേപ്പര്‍ ഉപയോഗിക്കുക .
Source:-Resmi Unnikrishnan


