എരിവും പുളിയും ഗുണങ്ങളും ദോഷവശങ്ങളും
ഭക്ഷണത്തിന്റെ രുചിയും ആസ്വാദൃതയും വര്‍ദ്ധിപ്പിക്കുന്ന കാരൃത്തില്‍ എരിവും പുളിയും കഴിഞ്ഞേ ഉള്ളു മറ്റെല്ലാരസങ്ങളും.മുളകും,വാളന്‍ പുളിയും ,കുടം പുളിയുമെല്ലാം ഒട്ടേറെ പോഷക ഗുണങ്ങളുളളവയാണ്.
***ചുവന്നമുളകിന്റെഗുണങ്ങള്‍***
1.ശരീരത്തിനാവശൃമായ ആന്റിഓക്സയിഡ് ശേഷിയുളള ജീവകങ്ങളായ ജീവകം സി.എ ,തുടങ്ങിയവ ചുവന്നമുളകില്‍ അടങ്ങിയിരിക്കുന്നു .ശരീരത്തിന്റെ പ്രതിരോധ ശേഷിമെച്ചപെടുത്താനും,രക്ത ധമനികളുടെ ജരാവസ്ഥ നിയന്ത്രിക്കാനും കഴിവുളളവയാണ് ആന്റിഓക്സയിഡുകള്‍.
2.അയണ്‍ അടക്കമുളള പലമൂലകങ്ങളും,ചൂവന്നമുളകില്‍ അടങ്ങിയിരിക്കുന്നു
3.കൊളസ്ട്രോളിന്റെ നില കുറക്കുന്നതുവഴി ഹൃദയാരോഗൃം മെച്ചപെടുത്താനും കഴിയും.
4.മുളകിന് എരിവ് നല്‍കുന്ന ഫൈറ്റോ കെമിക്കല്‍ ആണ് കാപ്സെയിന്‍,ഇതിന് വേദനയും നീര്‍ക്കെട്ടും കുറക്കാനുളളവഴിയുണ്ട്.പലവേദന സംഹാരി ക്രീമുകളുടെയും മുഖൃഘടകമാണ് കൊപ്സെയിന്‍.
**കുരുമുളക്.***
കുരുമുളകില്‍,ജീവകം കെ,ഭക്ഷൃനാരുകള്‍,ശരീരത്തിനാവശൃമുളള മൂലകങ്ങള്‍,തുടങ്ങിയവ അടങ്ങിയിരിക്കുന്നു .
****പുളി****
പോഷക സമൃദ്ധമാണ് പുളിയില്‍ അടങ്ങിയ പല ഘടകങ്ങളും ....
a.പുളിയുടെ പള്‍പ്പില്‍ 13% ഫൈബറുകള്‍ അടങ്ങിയിരിക്കുന്നു .വൈളളത്തില്‍ ലയിച്ചുചേരാത്ത ഈനാരുകള്‍ ഭക്ഷണത്തില്‍ നിന്നുളള കൊഴുപ്പ് ,പഞ്ചസാര ,ഇവയുടെ ആഗിരണം നിയന്ത്രിക്കുന്നു.മലബന്ധം നിയന്ത്രിക്കുന്നു.
b.പുളിയില്‍ സമൃദ്ധമായ ടാര്‍ ടാറിക് ആസിഡിന് ആന്റി ഒാക്സയിഡ് ഗുണമുണ്ട്.
c.നാഡീ ഞരന്പു കളുടെ പ്രവര്‍ത്തന ക്ഷമതയ്ക്ക് ആവിശൃം വേണ്ട ജീവകം .ബി[തയാമിന്‍] ന്റ ഉറ്റസ്രോതസ്സാണ് പുളി.
ദോഷവശങ്ങള്‍**
നെഞ്ചരിച്ചില്‍ ,പുളിച്ചുതികട്ടല്‍ ഉള്‍പെട അസിഡിറ്റിയുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതുകൊണ്ട്,ഹൈപ്പര്‍ അസിഡിറ്റിയും,പെപ്റ്റിക് അള്‍സറും ഉളളവര്‍ മുളക്,പുളി എന്നിവയുടെഉപയോഗം കുറയ്കുക.
***പയ്യെത്തിന്നാല്‍.***
1.ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കുക ,എന്നാല്‍ മാത്രം ദഹനാകീരണ പ്രക്രിയ തൃപ്തികരമാവു.വിഭവങ്ങള്‍ ധൃതിയോടെ കഴിച്ചാല്‍ നൈട്രജന്‍,ഒാക്സിജന്‍,തുടങ്ങിയ വാതകങ്ങള്‍ ഉളളില്‍ എത്തി വയര്‍പെരുപ്പ്,ഏന്പക്കം,പുളിച്ചുതികട്ടല്‍,തുടങ്ങിയപ്രശ്നങ്ങള്‍ ഉണ്ടാകാം .
Source:Resmi Unnikrishnan


