#MM_തലക്കെട്ട്_1
തലസ്ഥാന നഗരിയിലെ ആറ് ഇന്ത്യൻ സ്കൂളിലേക്കും അൽ അവാബി ഫീഡർ സ്കൂളിേലക്കുമുള്ള ഒാൺലൈൻ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി.അടുത്ത മാസം 15ന് ഉച്ചക്ക് രണ്ടുമണി വരെയാണ് ഒാൺലൈനിലും സ്കൂളുകളിലും അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി.അൽ അവാബി സ്കൂളിലേക്ക് ആദ്യമായാണ് അപേക്ഷ ക്ഷണിക്കുന്നത്.സ്കൂള്‍ പ്രവേശനത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സ്കൂള്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
=============================================================
#MM_തലക്കെട്ട്_2
ദോഫാർ ഗവർണറേറ്റിലെത്വാഖ-മിർബാത്ത് റോഡിെൻറ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നു. ത്വാഖ-മിർബാത്ത് ഇരട്ടപ്പാത പദ്ധതിയുടെ 36 കിലോമീറ്റർ ഭാഗമാന് ബുധനാഴ്ച ഗതാഗതത്തിനായി തുറന്നു നല്‍കിയത്.
=============================================================
#MM_തലക്കെട്ട്_3
ഒമാനിലെ ആദ്യ വാട്ടര്‍ പാര്‍ക്ക് ദോഫാറില്‍ തുറന്നു.വൈവിധ്യമാര്‍ന്ന റൈടുകള് പാര്‍ക്കില്‍ സജ്ജമാക്കീട്ടുണ്ട്.
============================================================
#MM_തലക്കെട്ട്_4
രാജ്യത്തു പ്രവര്‍ത്തിക്കുന്ന പത്തൊമ്പത് ഇന്ത്യന്‍ സ്കൂളുകളെ നിയന്ത്രിക്കുന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനായി ഇന്ന് നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. വോട്ട് നില ഇപ്രകാരമാണ്. ബേബി സാമുവല്‍ : 613, മുഹമ്മദ് സാബിര്‍ റാസ ഫൈസി ഫൈസി : 459, സിറാജൂദീന് ഞെലാട്ട്:419, സെല്വിച്ഛന് ജേക്കബ് : 411, നിധീഷ് സുന്ദരേശന് : 344.വിജയിച്ച പുതിയ ബോര്‍ഡ് അംഗങ്ങള്‍ക്ക് മസ്കറ്റ് മലയാളീസിന്റെ അഭിനന്ദനങ്ങൾ
============================================================
#MM_തലക്കെട്ട്_5
റൂവിയിൽ താമസ-വാണിജ്യ കേന്ദ്രത്തിലെ തീപിടുത്തം പരിഭ്രാന്തി പടര്‍ത്തി. അഞ്ചു നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്ന് സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു. സംഭവത്തിൽ മൂന്നു പേർക്ക് നിസ്സാര പരിക്കേറ്റു.അശ്രദ്ധയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിലെ വിമുഖതയുമാണ്തീപിടിത്തങ്ങൾക്ക് പ്രധാന കാരണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. താമസക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃധര്‍ അഭ്യര്‍ഥിച്ചു.
================================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




