#MM_തലക്കെട്ട്_1
ജനുവരി 12, 13 തീയതികളിൽ നടക്കുന്ന ആദ്യത്തെ ലോക കേരളസഭയിൽ സംബന്ധിക്കാൻ ഒമാനിൽനിന്നുള്ള നനാമ നിർദേശം ചെയ്യപെട്ട എല്ലാവര്ക്കും മസ്കറ്റ് മലയാളീസിന്റ് അഭിനന്ദനങൾ.കേരള സര്‍ക്കാർ പ്രവാസി ക്ഷേമനിധി ബോര്‍ഡ്-പ്ലാനിങ് ബോര്‍ഡ് അംഗം പി.എം. ജാബിർ, ഒ.െഎ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് ഹസൻ,മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് അഹ്മദ് റയീസ് കൈരളി സലാല രക്ഷാധികാരി എ.കെ. പവിത്രൻ,,സാമൂഹിക പ്രവർത്തകൻ ഹബീബ് തയ്യിൽ, .വ്യവസായ പ്രമുഖരായ ഗൾഫാർ മുഹമ്മദലി, വി.ടി. വിനോദ് എന്നിവരെയാണ് ഒമാനിൽനിന്ന് ലോക കേരളസഭയിലേക്ക് നാമനിർദേശം ചെയ്തിട്ടുള്ളത്. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള കേരളീയ പ്രവാസികളെ പ്രതിനിധാനംചെയ്യുന്ന 178 പേരുൾെപ്പടെ 351 അംഗ ലോകകേരള സഭയിലേക്കാണ് ഇവർ നാമനിർദേശം ചെയ്യപ്പെട്ടത്.
=============================================================
#MM_തലക്കെട്ട്_2
ഒമാനിലെ താമസ കെട്ടിടങ്ങൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിന് സൗേരാർജ സംവിധാനം ഘടിപ്പിക്കുന്നതിെൻറ ആദ്യഘട്ട പ്രവൃത്തിക്കുള്ള കരാർ ഇൗ വർഷം നൽകുമെന്ന് വൈദ്യുതി നിയന്ത്രണ അതോറിറ്റി വ്യക്തമാക്കി.
=============================================================
#MM_തലക്കെട്ട്_3
വടക്കൻ ബാത്തിനയിലെ സഹം വിലായത്തിൽ അഞ്ചു പുരാവസ്തു കേന്ദ്രങ്ങൾ കണ്ടെത്തി. ബി.സി 2500നും 2000ത്തിനും ഇടയിലേതെന്നു കരുതുന്ന ,4000 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ.,കേന്ദ്രങ്ങൾ ഏറെ ചരിത്ര പ്രാധാന്യമുള്ളവയാണ്.
============================================================
#MM_തലക്കെട്ട്_4
ഗൾഫ് കപ്പ് ജേതാക്കളായ ഫുട്ബാൾ ടീം അംഗങ്ങൾക്ക് വീട് വെയ്ക്കാൻ സ്ഥലം സമ്മാനമായി നൽകാൻ സുൽത്താൻ ഖാബൂസ് ബിൻ സൈദ് ഉത്തരവിട്ടു.രാജ്യത്തിന് വേണ്ടി കൂടുതൽ നേട്ടങ്ങൾ കൊണ്ട് വരാൻ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രഖ്യാപനം.
============================================================
#MM_തലക്കെട്ട്_5
രാജ്യത്ത് ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന വിദേശികളുടെ അവകാശങ്ങളും കടമകളും വ്യക്തമാക്കുന്ന പത്രിക ഒമാൻ മനുഷ്യാവകാശ കമ്മീഷൻ പുറത്തിറക്കി.
ഇംഗ്ലീഷിലും അറബിയിലുമാണ് പത്രിക. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന വിദേശികൾക്ക് അവരുടെ തൊഴിൽ മേഖലയിലുള്ള അവകാശങ്ങളും കടമകളും പത്രിക വിശദമാക്കുന്നു.
================================================================
#MM_തലക്കെട്ട്_6
ഒമാൻ തീരത്ത് അനുഭവപ്പെടുന്ന ന്യൂനമർദം കാരണം ശർഖിയ ഭാഗത്ത് ഒറ്റപെട്ട മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
====================================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




