#MM_തലക്കെട്ട്_1
ഒമാനില്‍ റമ്ദാൻ വ്രതാരംഭം മെയ് 17ന് ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.എന്നാല്‍ റമദാന് ആരംഭത്തിന് സൂചന നല്കുന്ന ചന്ദ്രനെ 16-ാം തീയതി കാണാനാകില്ലെന്നും മന്ത്രാലയം അറിയിച്ചു.
========================================
#MM_തലക്കെട്ട്_2
ചില സാങ്കേതിക തകരാറുകളും ,വൈറസിന്റെ സാന്നിധ്യവും കണ്ടെത്തിയത്തിന്റെ പശ്ചാത്തലത്തിൽ ട്വിറ്റർ ഉപയോഗിക്കുന്നവർ തങ്ങളുടെ പാസ്സ്വേർഡ് മാറ്റുവാനായി ഒമാൻ ടെലിഫോൺ റെഗുലേറ്ററി അതോറിട്ടി ഉപഭോഗതാക്കളോട് ആഹ്വനം ചെയ്തു.
==============================================
#MM_തലക്കെട്ട്_3
ഒമാനും ഇന്ത്യയും തമ്മിലെ സൗഹൃദത്തിലും സഹകരണത്തിലും പുതിയ നാഴികക്കല്ലൊരുക്കുന്ന ഒമാൻ-ഇന്ത്യ കായികമേളക്ക് ഒൗദ്യോഗിക തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് ബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ഒമാൻ സിവിൽ സർവിസ് മന്ത്രി ശൈഖ് ഖാലിദ് ബിൻ ഒമർ ബിൻ സൈദ് അൽ മർഹൂൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.ഒമാെൻറയും ഇന്ത്യയുടെയും വിവിധ കലാപരിപാടികൾ ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി.ഉദ്ഘാടന ചടങ്ങിന് ശേഷം ഗോകുലം കേരള എഫ്.സിയും സൂർ സ്പോർട്സ് ക്ലബും തമ്മിലുള്ള സൗഹൃദ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് സൂർ ക്ലബ് വിജയിച്ചു.ഇൗമാസം അവസാനത്തോടെയാണ് കായിക മത്സരങ്ങൾ ആരംഭിക്കുക. അഞ്ചുമാസം നീളുന്നതാണ് കായിക മത്സരങ്ങൾ.
==============================================
#MM_തലക്കെട്ട്_4
തിയറ്റർ ഗ്രൂപ് മസ്കത്തിെൻറ നാലാമത് നാടകം പ്രഖ്യാപിച്ചു. ‘കടലാസു തോണി’ എന്നു പേരിട്ടിരിക്കുന്ന നാടകം ഡിസംബർ 14ന് അൽ ഫലാജ് ഹോട്ടലിൽ അരങ്ങേറുമെന്ന് സംവിധായകൻ അൻസാർ ഇബ്രാഹീം അറിയിച്ചു.
ജയ്പാൽ ദാമോദരൻ എന്ന പ്രവാസിയാണ് കടലാസുതോണിയുടെ രചന നിർവച്ചിരിക്കുന്നത്.രംഗപടം ആർട്ടിസ്റ്റ് സുജാതനും സഹസംവിധാനം കെ.പി.എ.സി കേരളനും നിർവഹിക്കും.
=============================================
Banner courtesy : മായാവി Habin K Hari ( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.comസന്ദര്‍ശിക്കുക.




