#MM_തലക്കെട്ട്_1
ഒമാനിൽ ഈ വർഷം മാർച്ച് വരെ 50 മനുഷ്യാവകാശ കേസുകൾ കൈകാര്യം ചെയ്തതായി ഒമാൻ മനുഷ്യാവകാശ കമ്മീഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശലംഘനം വിഷയത്തിൽ കമ്മീഷൻറെ വെബ്സൈറ്റ് വഴി പരാതികൾ നൽകാവുന്നതാണ് കമ്മീഷന്റെ പ്രധാന ഓഫീസിലും പരാതികൾ നൽകാവുന്നതാണ് .അതോടൊപ്പം 8002008 എന്ന നമ്പറിൽ വോയ്സ് മെസേജ് വഴിയും പരാതികൾ നൽകാം.
========================================
#MM_തലക്കെട്ട്_2
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നാലാമത് അന്താരാഷ്ട്ര യോഗാദിനം ജൂൺ 21ന് ഒമാൻ അന്താരാഷ്ട്ര എക്സിബിഷൻ & കൺവൻഷൻ സെന്ററിൽ ആചരിക്കും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 24684514 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
==============================================
#MM_തലക്കെട്ട്_3
സൊഹാർ ഫലജ്ജിൽ ഉണ്ടായ തീപ്പിടുത്തത്തിൽ പാക്കിസ്ഥാൻ സ്വദേശികളായ രണ്ട് കുട്ടികൾ മരിച്ചു. കുട്ടികൾ കിടന്നുറങ്ങിയ മുറിയിലാണ് തീപിടുത്തമുണ്ടായത്. മരിച്ച ആൺകുട്ടി ലൈറ്റർ ഉപയോഗിച്ച് കളിച്ചതിനെ തുടർന്ന് കിടക്കയ്ക്ക് തീപിടിച്ചതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.
==============================================
#MM_തലക്കെട്ട്_4
താമസ മേഖലകളിൽ വെയർഹൗസുകളും വാണിജ്യ വർഷോപ്പ് കളും പാടില്ലെന്ന് മസ്കറ്റ് നഗരസഭ മുന്നറിയിപ്പുനൽകി. താമസ മേഖലകളിൽ ഒരുതരത്തിലുള്ള വ്യാവസായിക പ്രവർത്തനങ്ങളും അനുവദനീയമല്ല .ഇത്തരം പ്രവണതകൾ തടയുന്നതിനായി പരിശോധന നടത്തിവരികയാണെന്നും മസ്കറ്റ് നഗരസഭ അറിയിച്ചു.
=============================================
#MM_തലക്കെട്ട്_5
ഒമാനിൽ ചൂട് കൂടി വരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് ചിലയിടങ്ങളിൽ തപമാനം 43 ഡിഗ്രി സെൽഷ്യസ് വരെ എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
==============================================
Banner courtesy : മായാവി Habin K Hari ( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.comസന്ദര്‍ശിക്കുക.




